For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇവര്‍ സൂക്ഷിച്ചോ!! ഏകദിനത്തില്‍ മിന്നിച്ചില്ലെങ്കില്‍ പണിയുറപ്പ്, ആരൊക്കെ?

റാഞ്ചി: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞാറാഴ്ച റാഞ്ചിയില്‍ തുടക്കമാവുകയാണ്. പകലും രാത്രിയുമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയിലേറ്റ 0-2ന്റെ സമ്പൂര്‍ണ തോല്‍വിക്കു പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഏകദിനത്തില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

പക്ഷെ ടെംബ ബവൂമയ്ക്കു കരുത്തരായ കീഴിലിറങ്ങുന്ന സൗത്താഫ്രിക്കയെ വീഴ്ത്തണമെങ്കില്‍ ബാറ്റിങിലും ബൗളിങിലും ഇന്ത്യക്കു ഒരുപോലെ മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായും വരും.

ഇന്ത്യന്‍ ടീമിലെ ചില താരങ്ങളെ സംബന്ധിച്ചും ഈ പരമ്പര ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ അതു ടീമിലെ അവരുടെ സ്ഥാനത്തെ ബാധിച്ചേക്കുകയും ചെയ്യും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കം.

RISHABH PANT

റിഷഭ് പന്ത്

ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. പരിക്കു ഭേദമായി സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചെത്തിയ ശേഷം ബാറ്റിങില്‍ അദ്ദേഹം പതറുകയാണ്. കളിഞ്ഞ പരമ്പരയില്‍ നാലിന്നിങ്‌സുകളിലും റിഷഭ് ദയനീയമായി പരാജയപ്പെട്ടു. ഇനി ഏകദിനത്തില്‍ അദ്ദേഹത്തിനു ഇതിന്റെ ക്ഷീണം തീര്‍ത്തേ തീരൂ.

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെയായിരിക്കും ഏകദിനത്തില്‍ ടീമിനു വേണ്ടിവിക്കറ്റും കാക്കുക. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലാവും റിഷഭിനു കളിക്കേണ്ടി വരികയെന്നുറപ്പാണ്. പരിക്കു കാരണം ഈ പരമ്പര നഷ്ടമായ ശ്രേയസ് അയ്യര്‍ക്കു പകരം അദ്ദേഹത്തിന്റെ നാലാം നമ്പര്‍ പൊസിഷനിലാവും റിഷഭ് ബാറ്റ് ചെയ്‌തേക്കുക.

ടി20യെ പോലെ ഏകദിനത്തിലും അത്ര മികച്ച റെക്കോര്‍ഡല്ല റിഷഭിന്റേത്. 31 മല്‍സരങ്ങളിലായി 33.50 ശരാശരിയില്‍ നേടാനായത് 871 റണ്‍സ് മാത്രമാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും മാത്രമേ ഇതില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുള്ളൂ.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പോലെയുള്ളവര്‍ 55നു മുകൡ ശരാശരിയുണ്ടായിട്ടും ഏകദിന ടീമിനു പുറത്താണ്. അപ്പോഴാണ് റിഷഭിനു വീണ്ടും വീണ്ടും അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണയെങ്കിലു റിഷഭ് ഇതു മുതലാക്കിയേ തീരൂ. ഇല്ലെങ്കില്‍ അടുത്ത പരമ്പയില്‍ താരത്തിന്റെ സ്ഥനം തെറിച്ചേക്കുകയും ചെയ്യും.

പ്രസിദ്ധ് കൃഷ്ണ

ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. സീനിയര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമൊന്നും ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ പ്രസിദ്ധിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കുകയും ചെയ്യും. അവസരം കിട്ടിയാല്‍ അതു ശരിക്കും മുതലെടുക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്.

കാരണം ബുംറും സിറാജുമെല്ലാം തിരിച്ചെത്തിയല്‍ പ്രസിദ്ധിനു വഴി മാറി്‌ക്കൊടുത്തേ തീരൂ. മാത്രമല്ല, ബാറ്റിങ് കൂടി അല്‍പ്പം വഴങ്ങുമെന്നതിനാല്‍ ഹര്‍ഷിത് റാണയോടു കോച്ച് ഗൗതം ഗംഭീറിനു പ്രത്യേക താല്‍പ്പര്യമുണ്ട്. ഇതും പ്രസിദ്ധിനു ക്ഷീണമാണ്.

അതിനാല്‍ ലഭിക്കുന്ന വളരെ കുറച്ച് അവസരങ്ങള്‍ ഏറ്റവു നന്നായി പ്രയോജനപ്പെടുത്താനായിരിക്കണം അദ്ദേഹം ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ പ്രസിദ്ധിനു സാധിക്കുകയുള്ളൂ.

NITISH REDDY

നിതീഷ് കുമാര്‍ റെഡ്ഡി

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലുള്ള യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഏകദിന പരമ്പര നിര്‍ണായകമായി മാറിയ അടുത്തയാള്‍. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഒരുപോലെ പരാജയമായിരുന്നു. ഇതോടെ ടീമില്‍ നിതീഷിന്‍െ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.

വിമര്‍ശകരുടെ വായടപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനും നിതീഷിനു മിന്നിച്ചേ തീരൂ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനും സാധ്യത കൂടുതലാണ്. വെറും ഏകദിനത്തില്‍ മാത്രമേ നിതീഷ് ഇതിനകം കളിച്ചിട്ടുള്ളൂ. 27 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. വിക്കറ്റുകളൊന്നും ലഭിച്ചിട്ടുമില്ല.

Story first published: Friday, November 28, 2025, 12:02 [IST]
Other articles published on Nov 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+