
നേരത്തേ 36 ടെസ്റ്റുകളിലായിരുന്നു ധോണി 100 പേരെ പുറത്താക്കിയത്. ഇതാണ് 10 ടെസ്റ്റുകള്‍ കുറച്ച് കളിച്ച് റിഷഭ് തിരുത്തിയിരിക്കുന്നത്. സെഞ്ചൂറിയനില്‍ ഇപ്പോള്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ 97 പേരെയായിരുന്നു അദ്ദേഹം പുറത്താക്കിയിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ മൂന്നു പേരെ കൂടി പുറത്താക്കിയ റിഷഭ് സെഞ്ച്വറിയും തികയ്ക്കുകയായിരുന്നു. ടെംബ ബവുമായായിരുന്നു താരത്തിന്റെ നൂറാമത് ഇര. മുഹമ്മദ് ഷമിയുടെ ബോളില്‍ എഡ്ജ് ചെയ്ത ബവുമയെ റിഷഭ് വളരെ അനായാസം പിടികൂടുകയായിരുന്നു. നേരത്തേ സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ (1), വിയാന്‍ മുള്‍ഡര്‍ (12) എന്നിവരുടെയും ക്യാച്ചുകള്‍ റിഷഭ് എടുത്തിരുന്നു. എല്‍ഗര്‍ ജസ്പ്രീത് ബുംറയുടെയും മുള്‍ഡര്‍ ഷമിയുടെയും ബോളിലാണ് പുറത്തായത്.

അതേസമയം, ഏറ്റവും വേഗത്തില്‍ 100 പുറത്താക്കിയ മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ്. 37 ടെസ്റ്റുകളിലാണ് അദ്ദേഹം ഈ മാന്ത്രികസംഖ്യയിലെത്തിയത്. കിരണ്‍ മോറെ, നയന്‍ മോംഗിയ, സയ്ദ് കിര്‍മാനി എന്നിവരാണ് നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 100ന് മുകളില്‍ പുറത്താക്കലുകള്‍ നടത്തിയ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍. മോറെ 39ഉം മോംഗിയ 41ഉം കിര്‍മാനി 42ഉം ടെസ്റ്റുകളിലാണ് സെഞ്ച്വറിയടിച്ചത്.

സൗത്താഫ്രിക്ക പതറുന്നു
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ സൗത്താഫ്രിക്ക പതറുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 327 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക മൂന്നാംദിനം മൂന്നാം സെഷനില്‍ 55 ഓവര്‍ കഴിയുമ്പോള്‍ ഏഴു വിക്കറ്റിന് 177 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 150 റണ്‍സ് കൂടി വേണം. കാഗിസോ റബാഡയും (23*) മാര്‍ക്കോ ജാന്‍സണുമാണ് (15*) ക്രീസില്‍. 52 റണ്‍സെടുത്ത ടെംബ ബവുമയാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായത്. 103 ബോളില്‍ 10 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ക്വിന്റണ്‍ ഡികോക്ക് 34 റണ്‍സെടുത്ത് മടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് മുഹമ്മദ് ഷമിയായിരുന്നു. അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (123), ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാള്‍ (60) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ 327 റണ്‍സിലെത്തിച്ചത്. അജിങ്ക്യ രഹാനെ (48), നായകന്‍ വിരാട് കോലി (35) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സൗത്താഫ്രിക്കയ്ക്കു വേണ്ടി ലുംഗി എന്‍ഗിഡി ആറു വിക്കറ്റുകള്‍ കൊയ്തപ്പോള്‍ കാഗിസോ റബാഡയ്ക്കു മൂന്നു വിക്കറ്റും ലഭിച്ചു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.


Click it and Unblock the Notifications