IND vs SA: റിഷഭിന്‍റെ ദിനം എണ്ണപ്പെട്ടു, വൈകാതെ ടീമിന് പുറത്താവും! മുന്‍ താരത്തിന്‍റെ മുന്നറിയിപ്പ്

ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ മോര്‍നെ മോര്‍ക്കല്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ ജൊഹാനസ്ബര്‍ഗില്‍ സമാപിച്ച രണ്ടാം ടെസ്റ്റില്‍ റിഷഭിനു ബാറ്റിങില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സെടുത്ത് പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഡെക്കാവുകയും ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെയാണ് നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച റിഷഭ് എഡ്ജായ ശേഷം വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് സമ്മാനിച്ചു മടങ്ങിയത്.
ടെസ്റ്റില്‍ അവസാനമായി കളിച്ച 13 ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ റിഷഭിനു നേടാനായിട്ടുള്ളൂ. മാത്രല്ല അഞ്ച് ഇന്നിങ്‌സുകളില്‍ താരം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തിരുന്നു.

വാന്‍ഡര്‍ ഡ്യുസെന്റെ സ്ലെഡ്ജിങ്
ജൊഹാനസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ സ്ലെഡ്ജിങിനെ തുടര്‍ന്നാണ് റിഷഭ് പ്രകോപിതനായി വിക്കറ്റ് വലിച്ചെറിഞ്ഞത്. റിഷഭ് ബാറ്റ് ചെയ്യവെ വളരെ ക്ലോസായി വാന്‍ഡര്‍ ഡ്യുസെന്‍ ഫീല്‍ഡ് ചെയ്തിരുന്നു. റിഷഭിനെ പ്രകോപിപ്പിക്കാന്‍ താരം പലരും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. നീയൊന്നു വായടയ്ക്കൂവെന്ന് റിഷഭ് ഇതിനിടെ വാന്‍ഡര്‍ ഡ്യുസനോടു പറയുന്നതും സ്റ്റംപ് മൈക്കിലൂടെ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് അശ്രദ്ധമായ ഷോട്ട് കളിച്ച് റിഷഭ് പുറത്തായത്.യ
വാന്‍ഡര്‍ ഡ്യുസെന്റെ സ്ലെഡ്ജിങില്‍ മോര്‍നെ മോര്‍ക്കലിനെ അത്ര ആകര്‍ഷിച്ചിട്ടില്ല. എങ്കിലും ദോഷമില്ലാത്ത സ്ലെഡ്ജിങോ, തമാശരൂപേണ എന്തെങ്കിലും പറയുന്നതോ കുഴപ്പമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിഷഭ് ബാറ്റിങില്‍ ശ്രദ്ധിക്കണം
എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ റിഷഭ് പന്ത് വളരെയധികം കഴിവുള്ള ക്രിക്കറ്ററാണ്. വിക്കറ്റിനു പിന്നിലെ പ്രകടനത്തേക്കാള്‍ അദ്ദേഹം ബാറ്റ് കൊണ്ട് 'സംസാരിക്കേണ്ട' സമയമാണിത്. അടുത്ത കുറച്ച് ഇന്നിങ്‌സുകളിലും ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയാണെങ്കില്‍ റിഷഭ് സ്വയം കുഴപ്പത്തിലാവും. ടീമിനെ സ്ഥാനത്തിനു വേണ്ടി പോരാടേണ്ടി വരികയും ചെയ്യും. അങ്ങനെ വന്നാല്‍ തന്നെയത് ആശ്ചര്യപ്പെടുത്തുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മോര്‍ക്കല്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ലോക ടെസറ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ശേഷമാണ് റിഷഭിന്റെ ബാറ്റിങ് ഫോമില്‍ ഇടിവ് സംഭവിക്കുന്നത്. അതിനു ശേഷമുള്ള 13 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് ആശ്വസിക്കാനുള്ളത്. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 4, 14, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 എന്നിങ്ങനെയാണ് ജൊഹാനസ്ബര്‍ഗിലെ രണ്ടാംടെസ്റ്റ് വരെയുള്ള റിഷഭിന്റെ ബാറ്റിങ് പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications