Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ താരമില്ല!! രോഹിത്-ഡിക്കോക്ക് ഓപ്പണിങ്, സ്റ്റെയ്‌നിന്റെ സംയുക്ത 11

റാഞ്ചി: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇരുടീമുകളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയിരുന്നു മുന്‍ താരം. നിലവലില്‍ ഈ പരമ്പരയുടെ ഭാഗമായി രണ്ടു സ്‌ക്വാഡിലുമുളളവരെ മാത്രമേ അദ്ദേഹം ഇലവനിലേക്കു പരിഗണിച്ചുള്ളൂ. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്.

നേരത്തേ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ സൗത്താഫ്രിക്കയോടേറ്റ സമ്പൂര്‍ണ തോല്‍വിക്കു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പിന്‍മാറിയതിനാല്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുക.

ROHIT KOHLI

സ്റ്റെയ്‌നിന്റെ 11ല്‍ ആരൊക്കെ?

ഡെയ്ല്‍ സ്റ്റെയ്ന്‍ തിരഞ്ഞെടുത്ത സംയുക്ത ഏകദിന ഇലവനില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 11ല്‍ ആറു പേരും ഇന്ത്യക്കാരാണ്. സൗത്താഫ്രിക്കയുടെ അഞ്ചു താരങ്ങളും ഇലവനില്‍ ഇടം പിടിച്ചു. ഇന്ത്യയുടെ ഒരു സൂപ്പര്‍ താരത്തിനു ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് തഴയപ്പെട്ടത്.

ഈ പരമ്പരയുടെ ഭാഗമല്ലാത്തതിനാല്‍ ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരൊന്നും ഇലവനിലേക്കു പരിഗണിക്കപ്പെട്ടതുമില്ല. സംയുക്ത ഇലവന്റെ ഓപ്പണിങ് ജോടികളായി സ്‌റ്റെയ്ന്‍ തിരഞ്ഞെടുത്തത് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയെയും സൗത്താഫ്രിക്കന്‍ കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെയുമാണ്.

ഈ ടീമിന്റെ വിക്കറ്റ് കീപ്പറും ഡിക്കോക്ക് തന്നെ. മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ സ്റ്റെയ്‌നിനു സംശയമില്ല. ഇന്ത്യന്‍ റണ്‍മെഷീനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്കാണ് അദ്ദേഹം ഈ ചുമതല നല്‍കിയത്. നാലും അഞ്ചും സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെ.

നാലാമനായി ഇന്ത്യയുടെ യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ കളിക്കണമെന്നാണ് സ്റ്റയ്‌നിന്റെ അഭിപ്രായം. കൂടുതല്‍ അനുഭവസമ്പത്തും റെക്കോര്‍ഡുമെല്ലാമുള്ള സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്ററായ എയ്ഡന്‍ മാര്‍ക്രമിനെ തഴഞ്ഞാണ് തിലകിനെ അദ്ദേഹം ഉള്‍പ്പെടുത്തിയത്. അഞ്ചാംനമ്പറില്‍ കളിക്കുക ഇന്ത്യയുടെ സൂപ്പര്‍ താരം കെഎല്‍ രാഹുലാണ്.

ആറാമനായി സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററായ ഡെവാള്‍ഡ് ബ്രെവിസ് ബാറ്റ് വീശും. ഏഴാമനായി ടീമില്‍ സ്ഥാനം നേടിയത് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വെറ്ററ താരവുമായ രവീന്ദ്ര ജഡേജയാണ്. തുടര്‍ന്ന് ബൗളര്‍മാരുടെ ഊഴമാണ്.

സൗത്താഫ്രിക്കയുടെ യുവ ഇടംകൈയന്‍ പേസര്‍ മാര്‍ക്കോ യാന്‍സനാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഏതു പിച്ചുകളിലും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍ മാത്രല്ല. ബാറ്റിങിലും സംഭാവനകള്‍ നല്‍കാന്‍ യാന്‍സനു സാധിക്കും.

DALE STEYN

പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളികള്‍ ഇന്ത്യയുടെ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങും സൗത്താഫ്രിക്കയുടെ തന്നെ ലുംഗി എന്‍ഗിഡിയുമാണ്. തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇലവനിലെ അവസാനത്തെയാള്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ കുല്‍ദീപ് യാദവാണ്.

സ്റ്റെയ്‌നിന്റെ സംയുക്ത ഏകദിന 11

രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍, ഡെവാള്‍ഡ് ബ്രെവിസ്, രവീന്ദ്ര ജഡേജ, മാര്‍ക്കോ യാന്‍സണ്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ലുംഗി എന്‍ഗിഡി.

Story first published: Sunday, November 30, 2025, 8:03 [IST]
Other articles published on Nov 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+