Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് റിഷഭ്- ഏഷ്യയിലെ ആദ്യത്തെയാള്‍, സച്ചിന് തൊട്ടരികെ!

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വന്‍ ബാറ്റിങ് തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യയെ രക്ഷിച്ചത് റിഷഭിന്റെ വണ്‍മാന്‍ ഷോയായിരുന്നു. 133 ബോളിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 198 റണ്‍സിന് അവസാനിച്ചപ്പോള്‍ 100 റണ്‍സുമായി റിഷഭ് പുറത്താവാതെ നിന്നു. 139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.അതേസമയം, 212 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഈ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന മോഹം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ ജയിച്ചേ തീരൂ.

ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍

ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍

കേപ്ടൗണ്‍ ടെസ്റ്റിലെ മിന്നും സെഞ്ച്വറിയോടെ ഏഷ്യയിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് റിഷഭ് പന്തിനെ തേടിയെത്തിയത്. സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറി. സൗത്താഫ്രിക്കയില്‍ ഏഷ്യയില്‍ നിന്നുള്ള ഒരു വിക്കറ്റ് കീപ്പര്‍ ടെസ്റ്റ് സെഞ്ച്വറിയടിച്ചതും ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

 സച്ചിന് തൊട്ടരികെ

സച്ചിന് തൊട്ടരികെ

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡിന് തൊട്ടരികെയെത്തിയിരിക്കുകയാണ് റിഷഭ് പന്ത്. 24ാം വയസ്സില്‍ കൂടുതല്‍ രാജ്യങ്ങളില്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. നാലു രാജ്യങ്ങളിലാണ് റിഷഭ് ഇതിനകം മൂന്നക്കം തികച്ചത്. ഇന്ത്യയെക്കൂടാതെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് റിഷഭിന്റെ മറ്റു ടെസ്റ്റ് സെഞ്ച്വറികള്‍. കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചയ്തു. രാഹുലും നാലു രാജ്യങ്ങളില്‍ സെഞ്ച്വറികളടിച്ചിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങൡലാണിത്.
സച്ചിനാണ് തലപ്പത്ത്. 24ാം വയസ്സില്‍ അദ്ദേഹം അഞ്ചു രാജ്യങ്ങളില്‍ സെഞ്ച്വറി കുറിച്ചിരുന്നു. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നീവിടങ്ങളിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സെഞ്ച്വറികള്‍.

 റിഷഭ് ബഹുദൂരം മുന്നില്‍

റിഷഭ് ബഹുദൂരം മുന്നില്‍

25 വയസ്സിനുള്ളില്‍ സെന രാജ്യങ്ങളില്‍ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റിഷഭ് പന്ത്. ആറു തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് ഈ നാലു രാജ്യങ്ങളിലായി നേടിയിട്ടുള്ളത്. റിഷഭിന് അരികില്‍പ്പോലും ആരുമില്ലെന്നത് ശ്രദ്ധേയമാണ്.
ശ്രീലങ്കയുടെ ദിനേഷ് ചാണ്ഡിമലാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. പക്ഷെ അദ്ദേഹത്തിനു മൂന്നു തവണ മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ. പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ വസീം ബാരിയാണ് എലൈറ്റ് ലിസ്റ്റിലെ മൂന്നാമന്‍. അദ്ദേഹം രണ്ടു തവണയാണ് ഫിഫ്റ്റി പ്ലസ് നേടിയിട്ടുള്ളത്.

 റിഷഭ് വളരെ സ്‌പെഷ്യല്‍

റിഷഭ് വളരെ സ്‌പെഷ്യല്‍

ടെസറ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കുമില്ലാത്ത വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് റിഷഭ് പന്ത്. ഏഷ്യക്കു പുറത്ത് ഏറ്റവുമധികം സെഞ്ച്വറികളുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ഈ റെക്കോര്‍ഡ് നേരത്തേ തന്നെ റിഷഭിന് സ്വന്തമാണ്. കേപ്ടൗണ്‍ ടെസ്റ്റിലെ സെഞ്ച്വറിയോടെ അദ്ദേഹം ഈ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഏഷ്യക്കു പുറത്ത് റിഷഭിന്റെ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. നേരത്തേ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മറ്റു സെഞ്ച്വറികള്‍.
ഏഷ്യക്കു പുറത്ത് ടെസ്റ്റ് സെഞ്ച്വറികളുള്ള മറ്റു വിക്കറ്റ് കീപ്പര്‍മാര്‍ വിജയ് രത്ര, വൃധിമാന്‍ സാഹ എന്നിവരാണ്. ഇവരെല്ലാം വെസ്റ്റ് ഇന്‍ഡീസിനെതിരേ ഓരോ സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.

Story first published: Thursday, January 13, 2022, 20:12 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+