For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത് എന്താണ് കാട്ടുന്നത്? മുമ്പ് പറഞ്ഞ മണ്ടത്തരം ആവര്‍ത്തിച്ചു! വിമര്‍ശിച്ച് ശാസ്ത്രി

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 245 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്കാണ് കുതിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കാതിരിക്കണമെങ്കില്‍ മഹാത്ഭുതം സംഭവിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യ ബാറ്റിങ്ങിലാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്.

ബൗളിങ്ങിലും ടീമിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴിതാ രോഹിത് ശര്‍മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രോഹിത് ചെയ്യാന്‍ പാടില്ലാത്ത വലിയൊരു മണ്ടത്തരം കാട്ടിയെന്നാണ് ശാസ്ത്രി പറയുന്നത്.

'ശാര്‍ദ്ദുലും പ്രസിദ്ധും ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ പന്തെറിഞ്ഞു. ഇതിന് മുമ്പ് നിരവധി തവണ പറഞ്ഞിട്ടുള്ള കാര്യമാണിത്. ഞാന്‍ പരിശീലകനായിരുന്നപ്പോഴും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പുതിയൊരു സെക്ഷന്‍ തുടങ്ങുമ്പോള്‍ ടീമിലെ ഏറ്റവും മികച്ച രണ്ട് ബൗളര്‍മാരെ തന്നെ ഉപയോഗിക്കണം. രോഹിത് കാട്ടിയത് വലിയ പിഴവാണ്. ഇതാണ് അവര്‍ക്ക് എളുപ്പത്തില്‍ നിലയുറപ്പിക്കാന്‍ സഹായിച്ചത്'- കമന്ററി പറയവെ ശാസ്ത്രി പറഞ്ഞു.

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഒരുവശത്ത് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും പ്രസിദ്ധ് കൃഷ്ണയും ശാര്‍ദ്ദുല്‍ ടാക്കൂറും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. ഷമിയുടെ വിടവ് നികത്താന്‍ ഇവര്‍ക്കാകുന്നില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ വ്യത്യസ്തമായൊന്നും ചെയ്യുന്നില്ല. ഇന്ത്യന്‍ നായകന്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് വസ്തുത. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്.

rohit sharma

ബൗളിങ്ങിലും ഇന്ത്യക്ക് മൂര്‍ച്ചയില്ല. ദക്ഷിണാഫ്രിക്ക അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയാണ് ചെയ്തത്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയാണ് അവര്‍ ബാറ്റു ചെയ്തത്. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. നിലവിലെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നോക്കുമ്പോള്‍ ലീഗ് 200 കടക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ദക്ഷിണാഫ്രിക്കയുടെ വാലറ്റം പോലും ഇന്ത്യക്ക് വലിയ ഭീഷണിയാവുന്നതാണ് കണ്ടത്.

രണ്ടാം ഇന്നിങ്‌സില്‍ വലിയൊരു പ്രകടനം നടത്തിയാലും ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമാവുമെന്നുറപ്പ്. സമനില മുന്നില്‍ക്കണ്ടാവും ഇന്ത്യ കളിക്കുക. എന്നാല്‍ മികച്ച ബൗളിങ് കരുത്തുള്ള ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ പിടിച്ചുനില്‍ക്കുക ഇന്ത്യക്ക് വളരെ കടുപ്പമാവും. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങി കരുത്തുറ്റ താരനിര ഇന്ത്യക്കുണ്ട്. എന്നാല്‍ ഇവരൊന്നും അവസരത്തിനൊത്ത് ഉയരുന്നില്ല.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കും. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ്ങില്‍ പൂര്‍ണ്ണമായും നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. കെ എല്‍ രാഹുലിന്റെ (101) സെഞ്ച്വറിയാണ് വലിയ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. യശ്വസി ജയ്‌സ്വാള്‍ 17 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 5 റണ്‍സും ശുബ്മാന്‍ ഗില്‍ 2 റണ്‍സുമാണ് നേടിയത്. ഇന്ത്യയുടെ ടോപ് ത്രീ അവസരത്തിനൊത്ത് ഉയരാത്ത പക്ഷം ഇന്ത്യക്ക് തിരിച്ചുവരവ് പ്രയാസം.

ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇത്തവണ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ ടീമിനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ നാണക്കേട് ടീമിന് നേരിടേണ്ടി വന്നേക്കും. രോഹിത് ശര്‍മയുടെ ക്യാപ്റ്റനെന്ന നിലയിലെ അവസാന പരമ്പരയായി ഇത് മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യ പരമ്പര കൈവിട്ടാല്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Thursday, December 28, 2023, 16:17 [IST]
Other articles published on Dec 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+