For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വെടിക്കെട്ട് താരം പുറത്ത്!! സൂപ്പര്‍ സ്പിന്നറുമില്ല? ആദ്യ ടി20യില്‍ ഇവര്‍ വാട്ടര്‍ബോയ്‌സ്

ഡര്‍ബന്‍: ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ പരമ്പരയിലെ നാണക്കേടിനു ശേഷം ടീം ഇന്ത്യ സൗത്താഫ്രിക്കയുമായി ടി20 പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. നാലു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ പോരാട്ടം വെള്ളിയാഴ്ച രാത്രി ഡര്‍ബനില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മല്‍സരം.

വിജയത്തോടെ തന്നെ തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയും സൗത്താഫ്രിക്കയും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണിത്. അന്നത്തെ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും സൗത്താഫ്രിക്ക ഇറങ്ങുക.

പോരാട്ടം കടുപ്പമായതിനാല്‍ തന്നെ ആദ്യ ടി20യില്‍ ഏറ്റവും ശക്തമായ ഇലവനെ കളത്തിലിറക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. അതുകൊണ്ടു ചില താരങ്ങള്‍ക്കു വാട്ടര്‍ ബോയ് ആയി ഒതുങ്ങേണ്ടിയും വരും. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലാത്ത കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

JITESH SHARMA

ജിതേഷ് ശര്‍മ

വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മയാണ് ആദ്യ ടി20യില്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു താരം. മലയാളി താരം സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിനൊപ്പം ഓപ്പണര്‍ കൂടിയായി ആദ്യ മല്‍സരം കളിക്കും. അതുകൊണ്ടു തന്നെ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷിനെ ടീമിനു ആവശ്യവുമില്ല.

ടി20 ഫോര്‍മാറ്റില്‍ ഫിനിഷറായാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിലവിലെ ടീമില്‍ ഈ റോള്‍ ഏറ്റവും ഭംഗിയായി ചെയ്യാന്‍ റിങ്കു സിങ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരുണ്ട്. അതിനാല്‍ തന്നെ ഫിനിഷര്‍ സ്ഥാനത്തേക്കും ജിതേഷിനെ ടീമിനു ആവശ്യമില്ല. ബംഗ്ലാദേശുമായുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരയിലും താരം ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. അന്നു മൂന്നു കളിയിലും പുറത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

രമണ്‍ദീപ് സിങ്

പുതുമുഖ ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങാണ് ആദ്യ ടി20യില്‍ വാട്ടര്‍ബോയ് ആയി ഒതുക്കപ്പെടാന്‍ സാധ്യതയുളള രണ്ടാമത്തെ താരം. അടുത്തിടെ സമാപിച്ച എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ രമണ്‍ദീപ് തിളങ്ങിയിരുന്നു. അതിവേഗം സ്‌കോര്‍ ചെയ്യുന്നതിനൊപ്പം മധ്യ ഓവറുകളില്‍ മീഡിയം പേസ് ബൗളിങിലൂടെ വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കും.

പക്ഷെ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമായതിനാല്‍ രമണ്‍ദീപിനു അവസരം കിട്ടിയേക്കില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരും ഓള്‍റൗണ്ടര്‍മാരായി ഇലവനിലുണ്ടാവും. കൂടാതെ മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും ഉറപ്പായും ഇലവനില്‍ കാണാം. അതിനാല്‍ തന്നെ ആദ്യ ടി20യില്‍ രമണ്‍ദീപിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

RAVI BISHNOI

രവി ബിഷ്‌നോയ്

യുവ സ്റ്റാര്‍ സ്പിന്നര്‍ രവി ബിഷ്‌നോയ് ആണ് ആദ്യ ടി20യില്‍ തഴയപ്പെട്ടേക്കാവുന്ന മൂന്നാമത്തെ താരം. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ കസറിയതോടെ വരുണ്‍ ചക്രവര്‍ത്തി ഫസ്റ്റ് ചോയ്‌സ് സ്പിന്നറുടെ സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ്. ഒരു മൂന്നു വിക്കറ്റ് നേട്ടമടക്കം 6.08 എന്ന മികച്ച ഇക്കോണി റേറ്റില്‍ വരുണ്‍ അഞ്ചു വിക്കറ്റുകളെടുത്തരുന്നു.

ഈ കാരണത്താല്‍ ആദ്യ കളിയില്‍ ബിഷ്‌നോയ്ക്കു വാട്ടര്‍ബോയ് ആവേണ്ടിയും വരും. പരമ്പരയിലെ അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിക്കാനിടയുള്ളൂ. വരുണും ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമായിരിക്കും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

Story first published: Thursday, November 7, 2024, 12:48 [IST]
Other articles published on Nov 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+