For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അത് സംഭവിക്കണം, അല്ലെങ്കില്‍ ഇന്ത്യ തോല്‍ക്കും! മുന്നറിയിപ്പുമായി ദ്രാവിഡ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 26നാണ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിനെ തുണക്കുന്നതാണ്. നല്ല ബൗണ്‍സും മൈതാനത്തുണ്ടാവും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ മികവ് കാട്ടിയാല്‍ എറിഞ്ഞുപിടിക്കാന്‍ ബൗളിങ് നിരക്ക് കെല്‍പ്പുണ്ട്. ഇപ്പോഴിതാ പരമ്പരയില്‍ ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളി എന്താണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നാണ് ദ്രാവിഡ് പറയുന്നത്. '1992 മുതല്‍ ഞങ്ങള്‍ ഇവിടെ വരുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച ക്രിക്കറ്റ് ഞങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

കുറച്ച് മത്സരങ്ങള്‍ ജയിക്കുകയും കുറച്ച് മത്സരങ്ങള്‍ സമനിലയാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മൈതാനമാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ചില പരമ്പരകള്‍ സ്വന്തമാക്കുന്നതിനോടടുത്ത് എത്തിയിരുന്നെങ്കിലും ജയിക്കാനായില്ല. ഇത്തവണ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ്. തിരിച്ചടിക്കാന്‍ കുറച്ച് സമയം മാത്രമാണ് ലഭിക്കുക.

അതുകൊണ്ടുതന്നെ നന്നായി തുടങ്ങാനായില്ലെങ്കില്‍ തിരിച്ചുവരവ് വളരെ പ്രയാസമാവും. പ്രധാന വെല്ലുവിളി ഇവിടുത്തെ പേസും ബൗണ്‍സുമാണ്. പന്തിന്റെ ചലനം മനസിലാക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും. ഒരു മോശം സെക്ഷന്‍കൊണ്ട് പോലും മത്സരത്തില്‍ ഏറെ പിന്നോട്ട് പോകുന്ന അവസ്ഥയുണ്ടാവും. അതുകൊണ്ടുതന്നെ ഓരോ സെക്ഷനിലും മികവ് കാട്ടി മുന്നോട്ട് പോകാന്‍ സാധിക്കണം. ഒരു സെക്ഷനില്‍ അഞ്ചോ ആറോ വിക്കറ്റ് പോകുന്ന സാഹചര്യം ഉണ്ടാകരുത്.

rohit sharma

50-60 അധിക റണ്‍സ് നേടാനായാല്‍ എറിഞ്ഞുപിടിക്കാന്‍ ബൗളിങ് നിരക്ക് ശേഷിയുണ്ട്. നന്നായി ബാറ്റ് ചെയ്യുന്ന ടീമാവും ജയിക്കുക'- ദ്രാവിഡ് പറഞ്ഞു. ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനം നിര്‍ണ്ണായകമാവും. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. രോഹിത് ശര്‍മയുടെ പ്രകടനമാണ് നിര്‍ണ്ണായകം. യശ്വസി ജയ്‌സ്വാളിന് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത്തും ജയ്‌സ്വാളും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര ഇന്ത്യക്കൊപ്പമില്ല. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയിരുന്ന താരമാണ് പുജാര. താരത്തിന്റെ അഭാവത്തില്‍ ശുബ്മാന്‍ ഗില്ലാവും മൂന്നാം നമ്പറില്‍ കളിക്കുക. അജിന്‍ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരാവും കളിക്കുക. ക്ഷമയോടെ ബാറ്റ് ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ക്കും വലിയ ക്ഷമയില്ലെന്നതാണ് വസ്തുത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ആഗ്രഹിക്കുന്ന നിരയാണ് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലുള്ളത്. ഇവരുടെ ഈ ശൈലി ദക്ഷിണാഫ്രിക്കയില്‍ വലിയ ഗുണം ചെയ്‌തേക്കില്ല. അതിവേഗത്തില്‍ എത്തുന്ന പന്തുകളെ ബഹുമാനിച്ച് മോശം പന്തുകളെ തിരഞ്ഞുപിടിച്ച് കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച നേരിടാനാണ് സാധ്യത കൂടുതല്‍. രോഹിത്, വിരാട് കോലി എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും.

ഇന്ത്യയുടെ ബൗളര്‍മാരെ ദക്ഷിണാഫ്രിക്കയും ഭയക്കുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ബൗണ്‍സ് പിച്ചില്‍ ഇവരുടെ വേഗവും മികവും ആതിഥേയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയാവും. ഇന്ത്യക്കൊപ്പം മുഹമ്മദ് ഷമിയില്ലെങ്കിലും ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നേടുക എളുപ്പമായിരിക്കില്ലെന്നുറപ്പ്. ശക്തമായ വെല്ലുവിളി ഇന്ത്യ ഉയര്‍ത്തുമെന്നുറപ്പാണ്.

Story first published: Monday, December 25, 2023, 7:35 [IST]
Other articles published on Dec 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+