For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അമ്പമ്പോ പ്രസിദ്ധ് തന്നെയോ ഇത്! തകര്‍പ്പന്‍ പ്രകടനം- ബുംറക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വളര്‍ന്നുവരുന്ന പേസര്‍മാരിലൊരാളാണ് പ്രസിദ്ധ് കൃഷ്ണ. ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും പരിഗണന നല്‍കുന്ന ബൗളറാണ് പ്രസിദ്ധ്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പ്രസിദ്ധിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയരക്കൂടതലുള്ള താരം ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രസിദ്ധ്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റില്‍ ഹാട്രിക്കടക്കം തകര്‍പ്പന്‍ പ്രകടനം നടത്തിയ പ്രസിദ്ധ് എലൈറ്റ് ക്ലബ്ബിലും പേരുചേര്‍ത്തിരിക്കുകയാണ്. 95ാം ഓവറിലാണ് പ്രസിദ്ധ് ചരിത്ര നേട്ടത്തിലേക്കെത്തിയത്. 7,8,9 നമ്പര്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയാണ് പ്രസിദ്ധ് ഹാട്രിക് നേടിയത്. ഏതന്‍ ബോഷ്, മനിക്കാം, സിയ പ്ലാറ്റ്ജി എന്നിവരെയാണ് തുടര്‍ച്ചയായ പന്തുകളില്‍ പ്രസിദ്ധ് പുറത്താക്കിയത്. ഇതോടെ എലൈറ്റ് ക്ലബ്ബിലേക്കും പ്രസിദ്ധ് എത്തി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഇന്ത്യ എ ടീമിലെ ആദ്യത്തെ ബൗളറായി പ്രസിദ്ധ് മാറിയിരിക്കുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യക്ക് പുറത്ത് ഹാട്രിക് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് പ്രസിദ്ധ്. 1946ല്‍ സിഎസ് നായിഡു, 1948ല്‍ സിആര്‍ രങ്കാചാരി, 1952ല്‍ രമേഷ് ദിവേച്ച, 2006ല്‍ ഇര്‍ഫാന്‍ പഠാന്‍, 2019ല്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഈ റെക്കോഡിലുള്ള മറ്റുള്ളവര്‍. 18.1 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് പ്രസിദ്ധ് മത്സരത്തില്‍ നേടിയത്.

ദക്ഷിണാഫ്രിക്ക എ ടീം 319 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു. പ്രസിദ്ധ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ബൗളറാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയ പ്രസിദ്ധ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ടീമിന് പുറത്തിരുന്ന പ്രസിദ്ധ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

prasidh krishna

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പ്രസിദ്ധ് ഏകദിന ലോകകപ്പില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് ടീമിലിടം നേടിയത്. ഓസ്‌ട്രേലിയക്കെതിരായ ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരത്തിലും പ്രസിദ്ധ് കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യ താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. ടി20യില്‍ തല്ലുകൊള്ളിയാണ് താരമെങ്കിലും ടെസ്റ്റില്‍ മികവ് കാട്ടാനായേക്കും.

ഇഷാന്ത് ശര്‍മയുടെ അതേ ഉയരമുള്ള പ്രസിദ്ധ് വിദേശ പിച്ചില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനുള്ള പ്ലേയിങ് 11ല്‍ ഉള്‍പ്പെടുമോയെന്നതാണ് കണ്ടറിയേണ്ടത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ മുഖ്യ പേസര്‍മാര്‍. എന്നാല്‍ ഷമി പരിക്കിന്റെ പിടിയിലാണ്. ഷമി കളിക്കാതിരുന്നാല്‍ പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക.

ഇവരില്‍ ആരാണെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ നാല് പേസര്‍മാരുമായി കളിക്കുകയും ഷമിക്ക് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ പ്രസിദ്ധിനും മുകേഷിനും ഇന്ത്യന്‍ പ്ലേയിങ് 11ല്‍ ഇടം നേടാന്‍ സാധിച്ചേക്കും. ഇന്ത്യ എ ടീമിനൊപ്പമുള്ള പ്രകടനത്തോടെ പ്രസിദ്ധ് പ്ലേയിങ് 11ല്‍ ഇടം നേടിയെടുക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുക പ്രയാസമായിരിക്കും. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗം കണ്ടെത്താന്‍ പ്രസിദ്ധിന് സാധിക്കും.

അദ്ദേഹത്തിന്റെ ബൗളിങ് ശൈലി ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. എന്നാല്‍ അദ്ദേഹം പ്ലേയിങ് 11ല്‍ വേണോയെന്നത് ടീം മാനേജ്‌മെന്റ് തീരുമാനിക്കേണ്ട കാര്യമാണ്. ഇന്ത്യ എ ടീമിനൊപ്പം ഇതേ മികവ് തുടര്‍ന്നാല്‍ പ്രസിദ്ധിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുമെന്നുറപ്പ്.

Story first published: Wednesday, December 13, 2023, 20:32 [IST]
Other articles published on Dec 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+