Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഞങ്ങളുടെ 'സുഹൃത്ത്' അതാണ്! കേപ്ടൗണില്‍ ഇന്ത്യയെ തോല്‍പ്പിക്കും- എല്‍ഗറുടെ മുന്നറിയിപ്പ്

ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്തുവിടുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍. മൂന്നാം ടെസ്റ്റിനു മുന്നോടിയായി കേപ്ടൗണിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്താഫ്രിക്കയെ സംബന്ധിച്ച് ഇന്ത്യക്കെതിരേ ടെസ്റ്റില്‍ അവരുടെ ഭാഗ്യ വേദി കൂടിയാണിത്. ഇവിടെ ഇതുവരെ ഇന്ത്യയോടു ടെസ്റ്റില്‍ അവര്‍ പരാജയപ്പെട്ടിട്ടില്ല. ഏഴു ടെസ്റ്റുകളിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതില്‍ മൂന്നെണ്ണത്തില്‍ സൗത്താഫ്രിക്ക വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു. 2017-18ലെ കഴിഞ്ഞ പര്യടനത്തില്‍ സൗത്താഫ്രിക്ക കേപ്ടൗണില്‍ മിന്നുന്ന വിജയം കൊയ്തിരുന്നു.

പരമ്പരയിലെ മറ്റു രണ്ടു വേദികളെയും പോലെ തന്നെ പേസ് ബൗളിങിനെ അകമഴിഞ്ഞ് പിന്തുണ ഗ്രൗണ്ട് തന്നെയാണ് കേപ്ടൗണിലേതും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏറ്റവുമധികം ഭയക്കേണ്ടതും സൗത്താഫ്രിക്കയുടെ പേസാക്രമണത്തെയായിരിക്കും.

 പേസ് ഞങ്ങളുടെ സുഹൃത്ത്

പേസ് ഞങ്ങളുടെ സുഹൃത്ത്

മൂന്നാം ടെസ്റ്റ് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ജൊഹാനസ്ബര്‍ഗില്‍ കളിച്ച രീതിയില്‍ ടീമിനു കേപ്ടൗണിലും കളിക്കാനായാല്‍ ഞങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കും. കേപ്ടൗണില്‍ ഞങ്ങളുടെ സുഹൃത്ത് പേസായിരിക്കുമെന്നും എല്‍ഗര്‍ വ്യക്തമാക്കി.
കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി സഖ്യത്തെയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇരുവരും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. റബാഡ 13ഉം എന്‍ഗിഡി 11ഉം വിക്കറ്റുകളാണ് ഇവയില്‍ നിന്നും വീഴ്ത്തിയത്. റബാഡയ്ക്കു മികച്ച റെക്കോര്‍ഡാണ് കേപ്ടൗണിലുള്ളത്. ഇവിടെ ആറു ടെസ്റ്റുകളില്‍ നിന്നും 35 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

 സൗത്താഫ്രിക്കയുടെ റെക്കോര്‍ഡ്

സൗത്താഫ്രിക്കയുടെ റെക്കോര്‍ഡ്

സൗത്താഫ്രിക്കയ്ക്കു ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള വേദി കൂടിയാണ് കേപ്ടൗണ്‍. ഇന്ത്യയുമായി ഇവിടെ അഞ്ചു ടെസ്റ്റുകളിലാണ് അവര്‍ ഏറ്റുമുട്ടിയത്. ഇവയില്‍ പേസര്‍മാര്‍ വീഴ്ത്തിയത് 124 വിക്കറ്റുകളാണ്. സ്പിന്നര്‍മാരാവട്ടെ ഇവയില്‍ നിന്നു നേടിയത് 34 വിക്കറ്റുകള്‍ മാത്രമാണ്. 2011ലെ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഹര്‍ഭജന്‍ സിങ് ഏഴു വിക്കറ്റുകളടുത്തതാണ് ഒരു സ്പിന്നറുടെ മികച്ച പ്രകടനം.
2014നു ശേഷം ഏഴു ടെസ്റ്റുകളാണ് കേപ്ടൗണില്‍ സൗത്താഫ്രിക്ക കളിച്ചിച്ചിട്ടുള്ളത്. ഇവയില്‍ ഒന്നില്‍ മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഇതുവരെ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു ജയം. മൂന്നു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

 പേസര്‍മാര്‍ വാഴുന്ന പിച്ച്

പേസര്‍മാര്‍ വാഴുന്ന പിച്ച്

ചരിത്രമെടുത്താല്‍ പേസര്‍മാര്‍ വാഴുന്ന പിച്ചാണ് കേപ്ടൗണിലേതെന്നു കാണാന്‍ സാധിക്കും. 2017-18ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ഇവിടെ കളിച്ച ടെസ്റ്റില്‍ 72 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ആകെ വീണ 40 വിക്കറ്റുകളില്‍ 38ഉം ഫാസ്റ്റ് ബൗളര്‍മാര്‍ക്കായിരുന്നു. ശേഷിച്ച രണ്ടെണ്ണം റണ്ണൗട്ടുകളുമായിരുന്നു.
2011ലെ പര്യടനത്തിലെ കേപ്ടൗണ്‍ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. 23 വിക്കറ്റുകള്‍ പേസര്‍മാര്‍ക്കു ലഭിച്ചപ്പോള്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകളായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഹര്‍ഭജന്‍ സിങ് വീഴ്ത്തിയത് ഏഴു വിക്കറ്റുകളായിരുന്നു.
2007ലെ പര്യടത്തില്‍ സൗത്താഫ്രിക്ക ഇന്ത്യയെ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടു. 22 വിക്കറ്റുകള്‍ പേസര്‍മാര്‍ക്കും 12 എണ്ണം സ്പിന്നര്‍മാര്‍ക്കും ലഭിച്ചു. രണ്ടു പേര്‍ റണ്ണൗട്ടുമായി. 1997ലെ പര്യടനത്തില്‍ സൗത്താഫ്രിക്ക 282 റണ്‍സിനാണ് ഇന്ത്യയെ കശാപ്പ് ചെയ്തത്. പേസര്‍മാര്‍ 22ഉം സ്പിന്നര്‍മാര്‍ ഏഴും വിക്കറ്റുകളെടുത്തു. രണ്ടു പേര്‍ റണ്ണൗട്ടുകളുമായിരുന്നു. 1993ലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ആദ്യമായി കേപ്ടൗണില്‍ ടെസ്റ്റ് കളിച്ചത്. ഈ മല്‍സരം സമനിലയില്‍ പിരിഞ്ഞു. 19 വിക്കറ്റുകള്‍ പേസര്‍മാര്‍ക്കും ആറെണ്ണം സ്പിന്നര്‍മാര്‍ക്കും ലഭിച്ചു. ഒരാള്‍ റണ്ണൗട്ടായി.

Story first published: Sunday, January 9, 2022, 15:27 [IST]
Other articles published on Jan 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+