For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ വെല്ലും!! ജിതേഷ് എങ്ങനെ അതു സാധിച്ചു? ഡികോക്കിന് ഷോക്ക്, വീഡിയോ

മുല്ലന്‍പൂര്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ അവിശ്വസനീയ സ്റ്റംപിങ് കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ ഇതിഹാസ വിക്കറ്റ്കീപ്പര്‍ എംഎസ് ധോണിയെ പോലും വെല്ലുന്ന സ്റ്റംപിങെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സൗത്താഫ്രിക്ക വലിയ സ്‌കോറാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. നാലു വിക്കറ്റിനു 213 റണ്‍സ് അടിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചു. ഇതിനു സൗത്താഫ്രിക്ക കടപ്പെട്ടിരിക്കുന്നത് ഡികോക്കിനോടാണ്. 46 ബോളില്‍ 90 റണ്‍സ് താരം വാരിക്കൂട്ടി. ഏഴു സിക്‌സറും അഞ്ചു ഫോറും ഇതിലുള്‍പ്പെടും.

JITESH SHARMA

മിന്നല്‍ സ്റ്റംപിങ്

മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ 16ാം ഓവറിലായിരുന്നു ജിതേഷ് ശര്‍മയുടെ മിന്നല്‍ സ്റ്റംപിങ്. രണ്ടു വിക്കറ്റുനു 156 റണ്‍സെന്ന അതിശക്തമായ സൗത്താഫ്രിക്ക 15ാം ഓവര്‍ അവസാനിപ്പിച്ചത്. സെഞ്ചറിക്കു 10 റണ്‍സ് മാത്രം റണ്‍സ് മാത്രം അകലെയായി ക്വിന്റണ്‍ ഡികോക്കും ഒമ്പതു ബോളില്‍ 14 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസുമായിരുന്നു ക്രീസില്‍.

ഡികോക്ക് അനായാസം റണ്‍സ് അടിച്ചെടുത്തു കൊണ്ടിരിക്കവെയാണ് 16ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തിരികെ വിളിക്കുന്നത്. ഓഫ്സ്റ്റംപിന് പുറത്ത് അല്‍പ്പം ഫ്‌ളാറ്റായ ബോളാണ് വരുണെറിഞ്ഞത്. ഡികോക്ക് അതു കളിക്കാന്‍ ശ്രമിച്ചെങ്കിലും പിച്ചില്‍ കുത്തിയുയര്‍ന്നു. ഇതോടെ സിംഗിളിനായി ഓടണോ, വേണ്ടയോ എന്ന സംശയത്തില്‍ ഡികോക്ക് അല്‍പ്പം മുന്നിലേക്കു വന്നു.

ജിതേഷ് ശര്‍മയെ പുറത്താക്കിയ ജിതേഷ് ശര്‍മയുടെ കിടിലന്‍ സ്റ്റംപിങ്. വീഡിയോ കാണാം

ഇതിനിടെ വായുവില്‍ തന്റെ തലയ്ക്കു മകളിലുയര്‍ന് ബോള്‍ ജിതേഷ് തന്റെ ഇടതു കൈ കോണ്ട്ു തടുത്ത ശേഷം വലതു കൈയിലേക്കിട്ട് അതേ സെക്കന്റില്‍ ഒറ്റക്കൈ കൊണ്ട് സ്റ്റംപിങ് നടത്തുകയായിരുന്നു.

JITESH SHARMA

Photocredit/ Jiohotstar

ഇതിനിടെ ഡികോക്ക് ക്രീസിലേക്കു ബാറ്റ് തിരികെ കുത്തുമ്പോഴേക്കും വലതു സ്റ്റംപ് വായുവില്‍ പറന്നിരുന്നു. എന്താണ് സംഭവിച്ചതെന്നു പോലും ഡികോക്കിനു മനസ്സിലാവും മുമ്പായിരുന്നു ജിതേഷിന്റെ അവിശ്വസനീയ സ്റ്റംപിങ്.

ഓണ്‍ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കും വിടുകയായിരുന്നു. റീപ്ലേയ്‌ക്കൊടുവില്‍ തേര്‍ഡ് അംപയര്‍ അതു ഔട്ട് വിധിച്ചപ്പോള്‍ ഡികോക്ക് അല്‍പ്പസമയം ഞെട്ടലോടെ നിന്ന ശേഷം നിരാശനായി ക്രീസ് വിടുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ വിക്കറ്റ് ഇന്ത്യന്‍ ക്യാംപിനെയാകെ ആവേശം കൊള്ളിക്കുകയും ചെയ്തു.

Story first published: Thursday, December 11, 2025, 21:29 [IST]
Other articles published on Dec 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+