Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇനി 4 മാസം മാത്രം, ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? ദ്രാവിഡിന് നോ ഐഡിയ!

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തക്കൊണ്ടിരിക്കുകയാണ്. ഇനി നാലു മാസങ്ങള്‍ മാത്രമാണ് കുട്ടി ക്രിക്കറ്റിനെ പൂരത്തിനു ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം യുഎയില്‍ നേരിട്ട മാനഹാനി ടീം ഇന്ത്യ മറന്നിട്ടുണ്ടാവില്ല. കിരീട ഫേവറിറ്റുകളുടെ തലയെടുപ്പോടെ ടൂര്‍ണമെന്റിനെത്തിയ വിരാട് കോലിയും സംഘവും ഗ്രൂപ്പുഘട്ടത്തില്‍ തോറ്റു പുറത്താവുകയായിരുന്നു. ഈ വര്‍ഷം അടിമുടി മാറിയ ടീം ഇന്ത്യയെയാണ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകപ്പില്‍ കാണുക. ക്യാപ്റ്റനും കോച്ചുമെല്ലാം മാറിക്കഴിഞ്ഞു. കോലിക്കു പകരം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ രവി ശാസ്ത്രിക്കു പകരം രാഹുല്‍ ദ്രാവിഡും പരിശീലകസ്ഥാനത്തേക്കു വന്നു.

indian team

ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ ടൂര്‍ണമെന്റും ടി20 ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സലാണ്. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇന്ത്യക്കു ഓരോ പരമ്പരകളും. പക്ഷെ ദ്രാവിഡ് ഇനിയും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തിക്കഴിഞ്ഞില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. ഫസ്റ്റ് ടീം താരങ്ങളെ ഒരുമിച്ച് ഒരു പരമ്പരയില്‍ ലഭിക്കുന്നില്ലെന്നതാണ് ദ്രാവിഡ് നേരിടുന്ന പ്രധാന പ്രശ്‌നം. അതിനാല്‍ തന്നെ പകരക്കാരെ വച്ച് മറ്റൊരു കോമ്പിനേഷന്‍ അദ്ദേഹത്തിനു കണ്ടെത്തേണ്ടിയും വരുന്നു.

rahul dravid rohit sharma

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു വന്ന ശേഷം വ്യത്യസ്ത കോമ്പിനേഷനുകളാണ് ഇതുവരെ കളിച്ച പരമ്പരകളില്‍ പരീക്ഷിച്ചത്. അഞ്ചു പുതുമുഖങ്ങള്‍ അദ്ദേഹത്തതിനു കീഴില്‍ അരങ്ങേറ്റവും കുറിച്ചു കഴിഞ്ഞു. പക്ഷെ ഇവരില്‍ എത്ര പേര്‍ക്കു ടി20 ലോകകപ്പില്‍ ഇടം നല്‍കാന്‍ സാധിക്കുമെന്നതാണ് സംശയം. ഇനി രണ്ടു പേര്‍ കൂടി സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ അരങ്ങേറാനിരിക്കുകയാണ്. പേസ് ജോടികളായ അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ഈ രണ്ടു കളിക്കാര്‍.

rohit sharma venkatesh iyer

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമാണ് രാഹുല്‍ ദ്രാവിഡ് കോച്ചായും രോഹിത് ശര്‍മ നായകനായും ചുമതലയേറ്റെടുത്തത്. ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയും ടി20 പരമ്പരകള്‍ തൂത്തവാരാന്‍ ഇന്ത്യക്കു കഴിഞ്ഞു.
ടി20 ലോകകപ്പിനു ശേഷം രോഹിത്, കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ ഒരുമിച്ച് ഒരേ ടീമില്‍ കളിച്ചിച്ചില്ല. അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ മാത്രമേ അതു സംഭവിക്കാന്‍ സാധ്യതയുള്ളൂ.

rohit sharma virat kohli

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ടി20 ലോകകപ്പിനു ശേഷം ആദ്യമായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുകയാണ്.
പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ പ്രധാന പ്രശ്‌നം ബൗളിങ് വിഭാഗമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊന്നും ടി20 ലോകകപ്പിനു ശേഷം ഒരുമിച്ച് കളിച്ചിട്ടില്ല. ഷമി അവസാനമായി ടി20 കളിച്ചത് ലോകകകപ്പിലാണ്. ബുംറയാവട്ടെ ലോകകപ്പിനു ശേഷം വെറും രണ്ടു ടി20കള്‍ മാത്രമ കളിച്ചിട്ടുള്ളൂ.

rahul dravid

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞത് ടീം കോമ്പിനേഷനെക്കുറിച്ച് തങ്ങള്‍ക്കു കൃത്യമായ ധാരണയുണ്ടെന്നതായിരുന്നു. പക്ഷെ ദിനേശ് കാര്‍ത്തിക് അപ്രതീക്ഷിതമായി ടീമിലേക്കു തിരിച്ചുവന്നതും വെങ്കടേഷ് അയ്യരുടെ മോശം ഫോമും അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യ ടീമിനു പുറത്തായിരുന്നപ്പോഴാണ് പങ്കരം വെങ്കഷിനെ ഇന്ത്യ ഈ റോളില്‍ പരീക്ഷിച്ചത്. എന്നാല്‍ ഹാര്‍ദിക് തിരിച്ചെത്തിയതോടെ വെങ്കിക്കു സ്ഥാനം നഷ്ടമാവുമെന്നുറപ്പാണ്.

indian team

രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം ഇന്ത്യ ടി20യില്‍ അരങ്ങേറാന്‍ അവസരം നല്‍കിയ താരങ്ങള്‍ വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, ദീപക് ഹൂഡ എന്നിവരാണ്.
ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്നത് 25 ടി20കളാണ്. പക്ഷെ ഇതിനിടെ ടെസ്റ്റ്, ഏകദിന പരമ്പരയുമുള്ളതിനാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും എത്ര മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുമെന്നത് വ്യക്തമല്ല. ഇവര്‍ മാത്രമല്ല ബൗളര്‍മാരും എത്ര മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുമെന്ന് കാത്തിരുന്നു കാണണം.

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ ഷെഡ്യൂള്‍

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ ഷെഡ്യൂള്‍

സൗത്താഫ്രിക്കയുമായി പരമ്പര- ജൂണ്‍ (5 ടി20)
അയര്‍ലാന്‍ഡ് പര്യടനം- ജൂണ്‍ (2 ടി20കള്‍)
ഇംഗ്ലണ്ട് പര്യടനം- ജൂണ്‍, ജൂലൈ (1 ടെസ്റ്റ്, 3 ഏകദിനം, 3 ടി20)
വെസ്റ്റ് ഇന്‍ഡീസ് പര്യടനം- ജൂലൈ/ആഗസ്റ്റ് (മൂന്ന് ഏകദിനം, 5 ടി20)
ശ്രീലങ്കന്‍ പര്യടനം- ആഗസ്റ്റ് (2 ടി20)
ഏഷ്യാ കപ്പ്- ആഗസ്റ്റ്/ സപ്തംബര്‍ (ചുരുങ്ങിയത് 5 ടി20)
ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക്- സപ്തംബര്‍ (3 ടി20)
ടി20 ലോകകപ്പ്- ഒക്ടോബര്‍/ നവംബര്‍

Story first published: Wednesday, June 1, 2022, 21:19 [IST]
Other articles published on Jun 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+