For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയെ തോല്‍പ്പിച്ചത് സൂര്യയല്ല, ശരിയായ വില്ലന്‍ ഹാര്‍ദിക്! തെളിവ് നിരത്തി ആരാധകര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് 124 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിന്ന് വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ അവര്‍ക്ക് സാധിച്ചില്ലെന്ന് പറയാം. ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് പ്രകടനമാണ്.

45 പന്തില്‍ നാല് ഫോറും 1 സിക്സുമടക്കം 39 റണ്‍സുമായി ഹാര്‍ദിക് പുറത്താവാതെ നിന്നു. 86.66 സ്ട്രൈക്ക് റേറ്റിലായിരുന്നു ഹാര്‍ദിക്കിന്റെ ബാറ്റിങ് പ്രകടനം. ഇതാണ് ഇന്ത്യയെ 100 കടത്താന്‍ സഹായിച്ചത്. സ്ട്രൈക്ക് റേറ്റ് നോക്കുമ്പോള്‍ ടി20യിലെ മികച്ച ഇന്നിങ്സാണിതെന്ന് പറയാനാവില്ല. എന്നാല്‍ ഇന്ത്യയുടെ മത്സരത്തിലെ സാഹചര്യം നോക്കുമ്പോള്‍ ഹാര്‍ദിക്കിന്റെ പ്രകടനം വളരെ മോശമാണെന്ന് പറയാനാവില്ല. എന്നാല്‍ ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യ എയറിലായിരിക്കുകയാണ്.

ബാറ്റിങ്ങിനിടെ അര്‍ഷ്ദീപ് സിങ്ങിനോട് ഹാര്‍ദിക് പറഞ്ഞ വാക്കും പിന്നാലെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതുമാണ് ഇപ്പോള്‍ താരത്തിനെതിരേ വിമര്‍ശനം ഉയരാന്‍ കാരണമെന്ന് പറയാം. സ്റ്റംപ് മൈക്കാണ് ഹാര്‍ദിക്കിന് പണികൊടുത്തിരിക്കുന്നത്.

ഡെത്തോവറില്‍ മികവ് കാട്ടിയില്ല

ഹാര്‍ദിക് പാണ്ഡ്യ ഒരുവശത്ത് പിടിച്ചുനിന്ന് പതിയെ റണ്‍സുയര്‍ത്തിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ കടന്നാക്രമിച്ച് റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക്കിനായില്ല. എന്നാല്‍ തനിക്ക് കണക്ട് ചെയ്യാന്‍ സാധിക്കാതിരുന്നിട്ടും അര്‍ഷ്ദീപ് സിങ്ങിന് സ്ട്രൈക്ക് നല്‍കാതിരുന്ന ഹാര്‍ദിക്കിന്റെ തീരുമാനമാണ് ഇപ്പോള്‍ വിവാദമായത്. സ്റ്റംപ് മൈക്കിലൂടെ നീ നോണ്‍സ്ട്രൈക്കില്‍ നിന്ന് കളികാണൂ എന്നാണ് അര്‍ഷ്ദീപിനോട് ഹാര്‍ദിക് പറഞ്ഞത്.

ബൗളര്‍ നോണ്‍സ്ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാര്‍ ഈ നിലപാട് എടുക്കാറുണ്ട്. അതിനെ തെറ്റ് പറയാനും സാധിക്കില്ല. എന്നാല്‍ സ്ട്രൈക്ക് നല്‍കാതെ കളിച്ചിട്ടും അവസാന 10 പന്തില്‍ വെറും 6 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ ഹാര്‍ദിക്കിന് സാധിച്ചുള്ളൂ. ഹാര്‍ദിക്കിന് മികവ് കാട്ടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടാണ് അര്‍ഷ്ദീപിന് സ്ട്രൈക്ക് കൈമാറാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒറ്റക്ക് ഹീറോയാകാന്‍ നോക്കിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് ആരാധകര്‍ പറയുന്നത്.

hardik pandya

അവസാന രണ്ടോവറില്‍ ഇന്ത്യ നേടിയത് 9 റണ്‍സ്

അര്‍ഷ്ദീപ് സിങ് ക്രീസിലെത്തിയതിന് പിന്നാലെ ഒരു സിക്‌സര്‍ പറത്തിയിരുന്നു. മികച്ച ഷോട്ട് കളിക്കാന്‍ അര്‍ഷ്ദീപിന് സാധിക്കും. ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോയിറ്റ്‌സെ കളിച്ചപോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ ചിലപ്പോള്‍ അര്‍ഷ്ദീപിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം ഹാര്‍ദിക് പാണ്ഡ്യ നല്‍കിയില്ല. കൂടാതെ അര്‍ഷ്ദീപിനെ പരിഹസിക്കുന്ന രീതിയില്‍ എല്ലാം ഞാന്‍ ഏറ്റുവെന്ന തരത്തില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ അഹങ്കാരം കാട്ടിയിട്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട വസ്തുത.

0, 0, 0, 1, 0, 0, 0, 0, 2, 4 എന്നിങ്ങനെയാണ് അര്‍ഷ്ദീപിനെ നോണ്‍സ്‌ട്രൈക്കില്‍ നിര്‍ത്തി ഹാര്‍ദിക് നേടിയ സ്‌കോര്‍. അവസാന രണ്ടോവര്‍ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നെങ്കില്‍ മത്സരത്തില്‍ അല്‍പ്പം കൂടി പിടിമുറുക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്തായാലും ഹാര്‍ദിക് അര്‍ഷ്ദീപിനോട് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത് പുറത്തുവിട്ടതോടെ വലിയ വിമര്‍ശനം ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഉയരുന്നുണ്ട്.

ബൗളിങ്ങിലും മികവ് കാട്ടുന്നില്ല

ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. മറ്റ് പ്രധാന പേസര്‍മാരുടെ അഭാവത്തില്‍ ഹാര്‍ദിക് അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. എന്നാല്‍ അതിന് അദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക്കിന് വിക്കറ്റൊന്നും നേടാനുമായില്ല. നിര്‍ണ്ണായക സമയത്ത് തുടര്‍ച്ചയായി മൂന്ന് വൈഡ് എറിയുകയും ചെയ്തു. ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചതിന് പിന്നാലെ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ടെന്ന് പറയാം.

Story first published: Monday, November 11, 2024, 6:15 [IST]
Other articles published on Nov 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+