For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗില്ലല്ല, ഇന്ത്യയുടെ നമ്പര്‍ വണ്‍ അവന്‍!! അഭിഷേകിന് മൂന്നാംസ്ഥാനം, ഞെട്ടിച്ച് സിദ്ധു

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭാശാലികളായ ഒരുപിടി താരങ്ങള്‍ ഇപ്പോഴുണ്ടെങ്കിലും അക്കൂട്ടത്തിലെ നമ്പര്‍ വണ്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കാനിരിക്കവെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനും ടി20യിലെ വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെയല്ല, മറിച്ച് മറ്റൊരു യുവതാരത്തെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നമ്പര്‍ വണ്ണായി സിദ്ധു തിരഞ്ഞെടുത്തത്.

YASHASVI JAISWAL

ടോപ്പ് സിക്‌സില്‍ ഇവര്‍

ഇന്ത്യന്‍ പ്ലെയേഴ്‌സ് ബ്ലൈന്‍ഡ് റാങ്കിങെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക സെഷനിലാണ് ആറു താരങ്ങള്‍ക്കു നവ്‌ജ്യോത് സിങ് സിദ്ധു റാങ്കിങ് നല്‍കിയത്. ആറു കളിക്കാരുകളുടെ പേരുകള്‍ ഓപ്ഷാനായി നല്‍കിയ ശേഷം അവര്‍ക്കു റാങ്കിങ് നല്‍കാന്‍ സിദ്ധുവിനോടു ആവശ്യപ്പെടുകയായിരുന്നു.

ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മയുടെ പേരാണ് സിദ്ധുവിനു നല്‍കിയ ആദ്യത്തെ ഓപ്ഷന്‍. മൂന്നാം റാങ്കിലാണ് യുവ താരത്തെ സിദ്ധു ഉള്‍പ്പെടുത്തിയത്. അടുത്തത് ശുഭ്മന്‍ ഗില്ലായിരുന്നു. അദ്ദേഹത്തിനു സിദ്ധു രണ്ടാംസ്ഥാനവും നല്‍കി,

മുന്നാമത്തെ പേര് ടി20 സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ അര്‍ഷ്ദീപ് സിങിന്റേതായിരുന്നു. നാലാം റാങ്കിലാണ് നാട്ടുകാരന്‍ കൂടിയായ യുവപേസറെ അദ്ദേഹം ഉള്‍പ്പെടുത്തിയത്. ഗൗതം ഗംഭീറിനു പ്രിയപ്പെട്ട പേസര്‍ ഹര്‍ഷിത് റാണയുടെ പേര് തുടര്‍ന്നു എത്തിയപ്പോള്‍ ആറാംസ്ഥാനവും സിദ്ധു നല്‍കി.

GILL ABHISHEK

ഇതിനു ശേഷമുള്ള പേര് യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയായിരുന്നു. ടി30, ഏകിന ടീമുകളിലെ സ്ഥിരം സാന്നിധ്യമല്ലാതിരുന്നിട്ടും ജയ്‌സ്വാളാണ് നമ്പര്‍ വണ്ണെന്നാണ് സിദ്ധുവിന്റെ പക്ഷം. അവസാനത്തേ പേരാവട്ടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടേതുമായിരുന്നു. അദ്ദേഹം അഞ്ചിലായിരിക്കുമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റനായി കസറി ഗില്‍

രോഹിത് ശര്‍മയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം കസറുകയാണ് ശുഭ്മന്‍ ഗില്‍. നായകന്റെ റോളില്‍ മാത്രമല്ല, ബാറ്റിങിലും അദ്ദേഹം ഗംഭീര ഫോമിലാണ്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളച്ചാണ് ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ വരവറിയിച്ചത്. 700നു മുകളില്‍ റണ്‍സും അദ്ദേഹം പരമ്പരയില്‍ വാരിക്കൂട്ടി.

അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0നു തൂത്തുവാരാനും ഗില്ലിനും സംഘത്തിനും കഴിഞ്ഞു. ഇനി ടെസ്റ്റിലെ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ സൗത്താഫ്രിക്കയെ തീര്‍ക്കാുനുള്ള പടയൊരുക്കത്തിലാണ് ഇന്ത്യ.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ മിടുക്കിനെ കുറിച്ച് വലിയ മതിപ്പാണ് അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ ഡുഷാറ്റെയ്ക്കുള്ളത്. തനിക്കു നല്‍കിയ വെല്ലുവിളി നന്നായി തന്നെ ഏറ്റെടുക്കാന്‍ ഗില്ലിനു സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുകയെന്നതു വലിയ വെല്ലുവിളിയാണ്.

ഈ കാരണത്താല്‍ തന്നൊണ് വളരെ കുറച്ചു താരങ്ങള്‍ മാത്രം മൂന്നു ഫോര്‍മാറ്റുകളില്‍ കളിക്കുന്നതും നിങ്ങള്‍ കാണുന്നത്. ശുഭ്മന്‍ ഈ ചാലഞ്ച് നന്നായി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. വെല്ലുവിളി ഏറ്റെടുത്ത് ഏറ്റവും നല്ല പ്രകടനം നടത്തുന്നതിനായി ബോയ്‌സ് നന്നായി തന്നെ കഠിനാധ്വാനവും നടത്തുന്നതായും ഡുഷാറ്റെ വിശദമാക്കി.

Story first published: Thursday, November 13, 2025, 13:16 [IST]
Other articles published on Nov 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+