For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദിവസം 400 സിക്‌സടിക്കും! ജിതേഷിനെ ഇന്ത്യ ഓപ്പണറാക്കണം; കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പരമ്പര വരാനിരിക്കുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, റിങ്കു സിങ് എന്നിവരെല്ലാമുണ്ട്. ഇന്ത്യക്കൊപ്പം മികച്ച യുവതാരനിരയുണ്ട്. എന്നാല്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ വീഴ്ത്തി പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കും.

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടാവില്ല. പകരം വിവിഎസ് ലക്ഷ്മണിന് കീഴിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുക. ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിച്ച ബാറ്റിങ് ഓഡറില്‍ മാറ്റങ്ങളുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണിനേയും ജിതേഷ് ശര്‍മയേയുമാണ് ഇന്ത്യ ഓപ്പണിങ്ങില്‍ കളിപ്പിച്ചത്. ഈ കൂട്ടുകെട്ട് ഇന്ത്യക്കായി മികവ് കാട്ടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഓപ്പണിങ്ങില്‍ മാറ്റം വരുത്തിയാലും അത്ഭുതപ്പെടാനാവില്ല. സഞ്ജു സാംസണിനെപ്പോലെ ഇന്ത്യ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് ജിതേഷ് ശര്‍മ. അതുകൊണ്ടുതന്നെ ഇന്ത്യ ജിതേഷ് ശര്‍മയെ കൂടുതല്‍ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ ജിതേഷിന് അവസരം നല്‍കേണ്ടത് എന്തുകൊണ്ടാണ്. കാരണങ്ങള്‍ പരിശോധിക്കാം.

ജിതേഷിനും വളരാനുള്ള അവസരം നല്‍കണം

സഞ്ജു സാംസണെ ഇന്ത്യ തഴയുന്നത് വലിയ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ അതുപോലെ തന്നെ തഴയപ്പെടുന്ന വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ജിതേഷ് ശര്‍മ. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരം ടി20യില്‍ വലിയ ഭാവിയുള്ളവനാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമ്പോഴും പലപ്പോഴും പ്ലേയിങ് 11ന് പുറത്താണ് ജിതേഷിന്റെ സ്ഥാനം. ബംഗ്ലാദേശിനെതിരേ ഇന്ത്യ കളിപ്പിക്കാത്ത ജിതേഷിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസരം നല്‍കണം.

പ്രധാനമായും ഫിനിഷര്‍ റോളിലാണ് ജിതേഷ് കളിക്കുന്നത്. എന്നാല്‍ ടോപ് ഓഡറില്‍ കളിച്ച് മികവ് കാട്ടാന്‍ ജിതേഷിന് കഴിവുണ്ട്. ഇന്ത്യ ജിതേഷിനെ ടോപ് ഓഡറില്‍ കളിപ്പിച്ചാല്‍ താരത്തിനത് മികവ് തെളിയിച്ച് വളരാനുള്ള അവസരം നല്‍കും. ജിതേഷിന് ഈ പരമ്പരയിലും അവസരം ലഭിച്ചില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്. കാരണം ഇഷാന്‍ കിഷന്‍ വരുമ്പോള്‍ സ്വാഭാവികമായും ജിതേഷിന് വഴിമാറേണ്ടി വരും. ഇത് സംഭവിക്കാതിരിക്കാന്‍ ടോപ് ഓഡറില്‍ ജിതേഷിനെ കളിപ്പിച്ച് മികവ് കാട്ടാനുള്ള അവസരമൊരുക്കണം.

sanju samson ind vs sa t20

സഞ്ജുവിന് മൂന്നാം നമ്പറില്‍ കളിക്കാം

സഞ്ജു സാംസണിനെ ഇന്ത്യ സ്ഥിരം ഓപ്പണറായി പരിഗണിക്കാന്‍ സാധ്യത കുറവാണെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചാലും പ്രശ്‌നമില്ല. സഞ്ജു നേരത്തെ കളിച്ച് മികവ് കാട്ടിയിട്ടുള്ള ബാറ്റിങ് പൊസിഷനാണ് മൂന്നാം നമ്പര്‍. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു മൂന്നാം നമ്പറില്‍ കളിച്ച് ജിതേഷിന് ഓപ്പണിങ്ങില്‍ അവസരമൊരുക്കാവുന്നതാണ്. ജിതേഷ് ഭയമില്ലാത്ത താരമാണ്.

കടന്നാക്രമിച്ച് കളിക്കാനും കഴിവുള്ള ബാറ്റ്‌സ്മാനാണ് ജിതേഷ്. പവര്‍പ്ലേയില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിനെപ്പോലെ തന്നെ വലിയ സ്‌കോര്‍ നേടാനും കരിയര്‍ മാറ്റിമറിക്കാനും ജിതേഷിന് സാധിച്ചേക്കും. എന്നാല്‍ അതിനുള്ള അവസരം നല്‍കുകയെന്നതാണ് എടുത്തു പറയേണ്ടത്. ദക്ഷിണാഫ്രിക്കയിലും ജിതേഷിനെ ബെഞ്ചിലിരുത്തിയാല്‍ താരത്തോട് ചെയ്യുന്ന ക്രൂരതയാവും അത്. അതുകൊണ്ടുതന്നെ ടോപ് ഓഡറില്‍ അവസരം നല്‍കി ജിതേഷിനെ പിന്തുണക്കാന്‍ ഇന്ത്യ തയ്യാറാവണം.

ദിവസം 400 സിക്‌സര്‍ അടിച്ച് പരിശീലനം

ദിവസം 400 സിക്‌സുകള്‍ അടിച്ച് പരിശീലനം ചെയ്യുന്ന താരമാണ് താനെന്ന് ജിതേഷ് ശര്‍മ നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റേതായ സമയത്തിനായി കാത്തിരിക്കുകയാണെന്നും ആരോടും പ്രത്യേകമായി മത്സരിക്കാനില്ലെന്നും തന്റെ സമയം വരുമെന്നും സഞ്ജു സാംസണിന് ഇപ്പോള്‍ ഇന്ത്യ നല്‍കുന്ന പിന്തുണപോലെ തനിക്കും പിന്തുണ ലഭിക്കുമെന്നുമെല്ലാം ജിതേഷ് പറയുന്നു. മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് മുന്നേറാന്‍ ജിതേഷിന് കഴിവുണ്ട്.

ഇന്ത്യയുടെ ടി20 ടീമിന് മുതല്‍ക്കൂട്ടായി മാറാന്‍ ജിതേഷിന് സാധിക്കുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ഇതിനായി അവസരം ലഭിക്കേണ്ടതായുണ്ട്. ജിതേഷിന് ഇത് ലഭിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

Story first published: Wednesday, October 30, 2024, 11:15 [IST]
Other articles published on Oct 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+