ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും ഭാവി ക്യാപ്റ്റനെന്നുമൊക്ക ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്. ദേശീയ ടീമിനു വേണ്ടി ഏകദിനത്തിലും ടി20യിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. വൈകാതെ ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായമണിയാന്‍ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് റുതുരാജ്. തന്റെ ഫേവറിറ്റായ രണ്ടു താരങ്ങള്‍ ആരൊക്കെയാണന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് റുതുരാജ് മനസ്സ് തുറന്നത്.
ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകം കൂടിയാണ് അദ്ദേഹം. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയില്‍ അരങ്ങറിയ റുതുരാജ് ആദ്യ സീസണില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. പ്രതിഭ തിരിച്ചറിഞ്ഞ ധോണി വൈകാതെ തന്നെ റുതുരാജിനെ ഓപ്പണിങിലേക്കു പ്രൊമോട്ടും ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മൂന്നു താരങ്ങളെയാണ് തന്റെ ഫേവറിറ്റുകളായി റുതുരാജ് ചൂണ്ടിക്കാട്ടിയത്. ഇതില്‍ രണ്ടു പേരും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളാണെന്നതാണ് കൗതുകകരമായ കാര്യം. ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഇതിഹാസവുമായ വിരാട് കോലി, മുന്‍ ആര്‍സിബി താരവും സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സ്, നിലവിലെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരെയാണ് ഫേവറിറ്റുകളായി റുതുരാജ് തിരഞ്ഞെടുത്തത്.
യഥാര്‍ഥത്തില്‍ ഞാന്‍ ഒരുപാട് ക്രിക്കറ്റര്‍മാരെ ആരാധിക്കുന്നുണ്ട്. വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ടെന്നും റുതുരാജ് വെൡപ്പെടുത്തി. വളര്‍ന്നു വരുന്നതിനിടെ താന്‍ മാതൃകയാക്കിയ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഞാന്‍ വളര്‍ന്നു വരുന്ന സമയത്തു സ്വാഭാവികമായും ആരാധനാപാത്രം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. പിന്നീട് എംഎസ് ധോണിയും വിരാട് കോലിയുമായി മാറി. പിന്നീട് താന്‍ മാറിക്കൊണ്ടിരുന്നതായും റുതുരാജ് കൂട്ടിച്ചേര്‍ത്തു.
2021ല്‍ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ റുതുരാജ് അരങ്ങേറിയത്. അന്നു ഇന്ത്യയുടെ മുന്‍നിര ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നതിനാല്‍ ശിഖര്‍ ധവാനു കീഴില്‍ രണ്ടാംനിര ടീമിനെ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ശ്രീലങ്കയിലേക്കു ഇന്ത്യ അയക്കുകയായിരുന്നു. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് അന്നു ഇന്ത്യ അവിടെ കളിച്ചത്.

ദേശീയ ടീമിനായി 19 ടി20ളിലും ആറു ഏകദിനങ്ങളിലും റുതുരാജ് ഇതിനകം കളിച്ചുകഴിഞ്ഞു. ടി20യില്‍ 500ഉം ഏകദിത്തില്‍ 115ഉ റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ടി20യില്‍ 35.71 ശരാശരിയും 140.06 സ്‌ട്രൈക്ക്‌റേറ്റുമാണ് അദ്ദേഹത്തിനുള്ളത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ടി20യില്‍ റുതുരാജ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ മോശം റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 19.17 എന്ന മോശം ശരാശരിയില്‍ ഒരു ഫിഫ്റ്റി മാത്രമേ റുതുരാജിനു നേടാനായിട്ടുള്ളൂ. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കുറിച്ച ഒമ്പതു ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ മാസം നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ കളിയിലായിരുന്നു റുതുരാജിന്റെ വമ്പന്‍ നേട്ടം.123 റണ്‍സാണ് അദ്ദേഹം അന്നു സ്‌കോര്‍ ചെയ്തത്.