Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: തന്റെ ബെസ്റ്റ് പാര്‍ട്ട്ണറാര്? കോലിയോ ധവാനോ അല്ല! വെളിപ്പെടുത്തി രോഹിത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് തോല്‍വി അറിയാതെ ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ കളി മറന്നു. ഫൈനലിലെ തോല്‍വിയുടെ നിരാശയില്‍ നിലവില്‍ വിശ്രമമെടുത്തിരിക്കുന്ന രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് തിരിച്ചുവരവ് നടത്താനൊരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ഇപ്പോഴിതാ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ തന്റെ ബെസ്റ്റ് പങ്കാളിയെ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. അത് വിരാട് കോലിയല്ല തന്റെ ഭാര്യ റിതികയാണെന്നാണ് രോഹിത് പറയുന്നത്. തന്റെ എട്ടാം വിവാഹ വാര്‍ഷികത്തില്‍ രോഹിത് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത് 'ജീവിതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്നായിരുന്നു'. നിലവില്‍ ഭാര്യയോടും മകളോടുമൊപ്പം യാത്രയിലാണ് രോഹിത്തുള്ളത്. ലോകകപ്പ് ഫൈനലിലെ തോല്‍വി തന്നെ നിരാശപ്പെടുത്തിയെന്നും രോഹിത് തുറന്ന് പറഞ്ഞിരുന്നു.

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണെന്നും കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്‌തെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് സങ്കടപ്പെടുത്തിയെന്നാണ് രോഹിത് തുറന്ന് പറഞ്ഞത്. ആദ്യ ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത വിധം നിരാശപ്പെടുത്തിയെന്നും എന്നാല്‍ കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയാണ് തിരിച്ചുവരാന്‍ സഹായിച്ചത് എന്നാണ് രോഹിത് പറയുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശക്തനായ താരമാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോഡും രോഹിത്തിന് അവകാശപ്പെടാം. ഇത്തവണത്തെ ടെസ്റ്റ് പരമ്പര രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാനാവാതെ പോയാല്‍ രോഹിത്തിന്റെ നായകസ്ഥാനം തെറിക്കാനുള്ള സാധ്യതയും കൂടുതലാണ്.

rohit, kohli

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് രോഹിത്. 2022ലെ ടി20 ലോകകപ്പ് സെമി ഫൈനലിന് ശേഷം രോഹിത്തും വിരാട് കോലിയും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇനി ടി20 കളിക്കുമോയെന്നതാണ് കണ്ടറിയണം. ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത്ത് ശര്‍മ നയിക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് ടീമില്‍ നായകനാക്കിയാല്‍ മുന്നൊരുക്കത്തിന് ആവശ്യത്തിന് സമയം ലഭിച്ചേക്കില്ല.

ഇക്കാരണത്താല്‍ രോഹിത് ശര്‍മയെ നായകനാക്കി ഇന്ത്യ ടി20 ലോകകപ്പ് മുന്നൊരുക്കം നടത്താനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഹിറ്റ്മാന്‍ ഇന്ത്യയുടെ ജയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. രോഹിത് കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. രോഹിത് ശര്‍മക്ക് വിരാട് കോലിയെപ്പോലെ മികച്ച ഫിറ്റ്‌നസില്ല.

അതുകൊണ്ടുതന്നെ അധികനാള്‍ മുന്നോട്ട് പോകാനാവില്ല. ടി20 ഫോര്‍മാറ്റ് മതിയാക്കി ഏകദിന, ടെസ്റ്റ് ടീമില്‍ രോഹിത് തുടരാനാണ് സാധ്യത കൂടുതല്‍. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കളിക്കുമെന്ന് നേരത്തെ രോഹിത് വ്യക്തമാക്കിയിരുന്നു. രോഹിത്തിനെ കളിപ്പിക്കുന്നതില്‍ ടീം മാനേജ്‌മെന്റിനും അതൃപ്തിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ രോഹിത്തിന്റെ തീരുമാനമാണ് നിര്‍ണ്ണായകമാവുക. രോഹിത് ടി20 ലോകകപ്പ് കളിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കണമായിരുന്നു.

എന്നാല്‍ രോഹിത് ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാട്ടിയില്ല. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ അനുഭവസമ്പന്നനായ താരങ്ങളില്ലാതെ ഇന്ത്യക്ക് ടി20 ലോകകപ്പ് ജയിക്കുക പ്രയാസമാണെന്ന് പറയാം. കോലിയും രോഹിത്തും ഉള്‍പ്പെടെയുള്ള ടീമുമായി ലോകകപ്പിനൊരുങ്ങുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുകയെന്നതാണ് വസ്തുത.

Story first published: Wednesday, December 13, 2023, 21:28 [IST]
Other articles published on Dec 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+