Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോച്ചിന് ക്രെഡിറ്റ് കൊടുക്കാന്‍ വരട്ടെ!! സഞ്ജു കസറാന്‍ കാരണം മറ്റൊന്ന്, എബിഡി പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് സെഞ്ച്വറിയക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിലയിരുത്തുകയായിരുന്നു മിസ്റ്റര്‍ 360. ഇന്ത്യ 61 റണ്‍സിന്റെ ഗംഭീര വിജയം ആഘോഷിച്ച കളിയില്‍ 50 ബോളില്‍ 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

ദേശീയ ടീമിനായി ടി20യില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശുമായുള്ള അവസാന ടി20യിലും സഞ്ജു സെഞ്ച്വറിയുമായി കസറിയിരുന്നു. ഇതോടെ ടി20യില്‍ ഇന്ത്യക്കു വേണ്ടി തുടച്ചയായി രണ്ടു സെഞ്ച്വറികള്‍ കുറിച്ച ആദ്യ താരമെന്ന വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

സഞ്ജുവിന്റെ ഈ ഫോമിനു പിന്നില്‍ ടീം ഇന്ത്യയുടെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്‍കുന്ന പിന്തുണയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനിടെയാണ് സഞ്ജുവിന്റെ പ്രകടനത്തിനു പിന്നില്‍ ഒരു കോച്ചിനും വലിയ പങ്കില്ലെന്നു എബിഡി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ABD

സഞ്ജു വളരെ സ്‌പെഷ്യല്‍

സഞ്ജു സാംസണ്‍ തന്റെ ഗെയിമിലെ ഗിയര്‍ ഒന്നു കൂടി മുകളിലേക്കു എത്തിച്ചിരിക്കുകയാണെന്നു എബി ഡിവില്ലിയേ്‌സ് പറയുന്നു. എല്ലാ ഫോര്‍മാറ്റുരളിലേക്കുമായി സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യന്‍ സെലക്ടര്‍മാരും കാണുന്നുണ്ടെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ചെറുപ്പക്കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഴുവന്‍ ഫോര്‍മാറ്റുകളിലും കളിക്കുന്നതു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സഞ്ജു വളരെയധികം സ്‌പെഷ്യലായിട്ടുള്ള താരമാണെന്നു ഞാന്‍ കരുതുന്നു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശേഷിയുള്ള താരവും കൂടിയാണ് അദ്ദേഹം. മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്തും, എല്ലാ സാഹചര്യങ്ങളിലും കളിക്കാനുള്ള മിടുക്കും സഞ്ജുവിനുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും എബിഡി പറഞ്ഞു.

ഫോമിനു പിന്നിലെന്ത്

ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതിനു ശേഷമുള്ള സഞ്ജു സാംസണിന്റെ മാജിക്കല്‍ ഫോമിനു പിന്നിലെ കാരണത്തെക്കുറിച്ചും എബിഡി തുറന്നു പറഞ്ഞിരിക്കുകയാണ്. സഞ്ജു സാംസിന്റേതായിട്ടുള്ള ലോകത്ത് ഇപ്പോള്‍ എന്തോയൊന്നു ക്ലിക്കായിട്ടുണ്ട്. അതു കോച്ചിങ് സ്റ്റാഫുമാരായിരിക്കുമോ? എനിക്കു അക്കാര്യത്തില്‍ സംശയമുണ്ട്.

SANJU SAMSON

ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍ (സൗത്താഫ്രിക്കിന്‍ പര്യടനത്തിലെ താല്‍ക്കാലിക കോച്ച്), റയാന്‍ ടെന്‍ ഡുഷാറ്റെ, മോര്‍നെ മോര്‍ക്കല്‍ എന്നിവരോടു എനിക്കു അനാദരവില്ല. ഇന്ത്യന്‍ കോച്ചിങ് സംഘത്തിന്റെ ഭാഗമായിട്ടുള്ളവരെയൊന്നും ഞാന്‍ വില കുറച്ചു കാണുന്നില്ല. പക്ഷെ സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിനു കാരണം മറ്റൊന്നാണ്. അദ്ദേഹം കരിയറില്‍ ഒരു പക്വതയുള്ള പോയിന്റില്‍ എത്തി നില്‍ക്കുന്നതായി എനിക്കു അനുഭവപ്പെടുന്നു. സഞ്ജു എന്തോ തിരിച്ചറിഞ്ഞു കഴിഞ്ഞതായും എബിഡി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു. പക്ഷെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു അവസരം നല്‍കിയില്ല. ഒരേയൊരു സന്നാഹത്തില്‍ മാത്രമേ സഞ്ജുവിനെ ഇന്ത്യ പരീക്ഷിച്ചുള്ളൂ. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികള്‍ക്കു മുമ്പ് ടി20യില്‍ വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

സ്‌ട്രൈക്ക് റേറ്റില്‍ വര്‍ധന

സഞ്ജു സാംസണിന്റെ സ്‌ട്രൈക്ക് റേറ്റില്‍ ഇപ്പോള്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും നേരത്തേ ഈ രീതിയിലുള്ള സ്‌ട്രൈക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്. ഐപിഎല്‍ ആര്‍സിബിക്കെതിരേ ചിന്നസ്വാമിയില്‍ വച്ച് രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സെഞ്ച്വറി നേടിയത് ഓര്‍മിക്കുന്നു. ഈ ചെറുപ്പക്കാരന്‍ സ്‌പെഷ്യലാണെന്നു എനിക്കു അന്നു തോന്നുകയും ചെയ്തു. അതു ശരിയാണെന്നു അദ്ദഹം ഇപ്പോള്‍ തെളിയിക്കുകയാണ്.

200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു ബാറ്റ് ചെയ്യുന്നത് ഞാന്‍ അധികം കണ്ടിട്ടില്ല. സാധാരണയായി 140-160നും ഇടയിലുള്ള സ്ടട്രൈക്ക് റേറ്റിലാണ് അദ്ദേഹം കളിക്കാറുള്ളത്. എന്നാല്‍ സഞ്ജു ഇപ്പോള്‍ നേടിയിട്ടുള്ള രണ്ടു സെഞ്ച്വറികളും വളരെ വേഗതയേറിയതാണ്. പ്രത്യേകിച്ചും അവസാനത്തെ സെഞ്ച്വറിയെന്നും എബിഡി വിലയിരുത്തി.

Story first published: Sunday, November 10, 2024, 10:42 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+