Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ആരെങ്കിലും പ്രശംസിച്ചോ? ഇപ്പോള്‍ കുറ്റമെല്ലാം കോച്ചിന്!! ഗവാസ്‌കര്‍ കലിപ്പില്‍

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ വന്‍ തോല്‍വിക്കു ശേഷം പ്രതിക്കൂട്ടിലായ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു പിന്തുണയുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ട ശേഷം ഗംഭീറിനെ പുറത്താക്കണമെന്ന മുറവിളികള്‍ ശക്തമാണ്. ഗുവാഹത്തിയില്‍ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കു ശേഷം കാണികളില്‍ ഒരു വിഭാഗം കോച്ചിനെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചിരുന്നു.

ഗംഭീറിനു കീഴില്‍ ഒരു വര്‍ഷത്തിനിടെ നാട്ടില്‍ രണ്ടാം തവണയാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏറെക്കുറെ ഇതേ സമയത്തു ന്യൂസിലാന്‍ഡും ഇന്ത്യയെ 3-0നു തൂത്തുവാരിയിരുന്നു. പക്ഷെ ഇപ്പോള്‍ സംഭവിച്ച ഈ തോല്‍വിക്കു കോച്ചിനെ മാത്രമായി കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം.

GAUTAM GAMBHIR

ക്രെഡിറ്റില്ല, പഴി മാത്രം

ഇന്ത്യന്‍ ടീം ഗൗതം ഗംഭീറിനു കീഴില്‍ നേട്ടങ്ങള്‍ കൈവരിച്ചാല്‍ അതിന്റെ ക്രെഡിറ്റ് കോച്ചിന് കിട്ടാറില്ലെന്നും പക്ഷെ തോല്‍ക്കുമ്പോഴേക്കും എല്ലാവരും കൂടി കടന്നാക്രമിക്കുകയാണെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യാ ടുഡേയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ കോച്ചാണ്. ഒരു പരിശീലകനു ടീമിനെ തയ്യാറാക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. പക്ഷെ കളിക്കളത്തിലെത്തിയാല്‍ പെര്‍ഫോം ചെയ്യേണ്ടത് താരങ്ങളാണ്. ഇപ്പോള്‍ ഇതിനെല്ലാം (ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വി) ഗംഭീറിനാണ് ഉത്തരവാദിത്വമെന്നു പറയുന്നവരോടുള്ള എന്റെ കൗണ്ടര്‍ ചോദ്യം ഇതാണ്.

അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ഗംഭീറിന്റെ കോച്ചിങില്‍ ടീം ഏഷ്യാ കപ്പ് നേടിയപ്പോള്‍ എന്താണ് ചെയ്തതെന്നും ഗവാസ്‌കര്‍ തുറന്നടിക്കുന്നു. നിങ്ങള്‍ അന്നു അതിനെ പ്രശംസിച്ചുകൊണ്ട് എന്തെങ്കിലും മിണ്ടിയോ? ഇപ്പോള്‍ നിങ്ങള്‍ ഗംഭീറിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയാണ്.

ചാംപ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയപ്പോള്‍ ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ കരാര്‍ ദീര്‍ഘിപ്പിക്കണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ? ഏകദിന, ടി20 ഫോര്‍മാറ്റുകൡ ആജീവനാന്ത കരാര്‍ നല്‍കൂയെന്നും നിങ്ങള്‍ പറഞ്ഞിരുന്നോ? നിങ്ങള്‍ അന്നു ഒന്നും തന്നെ പറഞ്ഞിട്ടില്ല. ടീം നന്നായി പെര്‍ഫോം ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ കോച്ചിനെ നോക്കുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

SUNIL GAVASKAR

വ്യത്യസ്ത കോച്ചുമാര്‍

ഇന്ത്യക്കു വൈറ്റ് ബോളിലും ടെസ്റ്റിലും വ്യത്യസ്ത കോച്ചുമാര്‍ വേണമെന്നു ആവശ്യമുയരുന്നുണ്ടെങ്കിലും അതു നിര്‍ബന്ധമില്ലെന്ന അഭിപ്രായമാണ് സുനില്‍ ഗവാസ്‌കറുടേത്. നമുക്കു ഒരു ഉദാഹരണമെടുക്കാം. ബ്രെന്‍ഡന്‍ മക്കെല്ലം ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ഓള്‍ഫോര്‍മാറ്റ് കോച്ചാണ്. നേരത്തേ വെറുമൊരു റെഡ് ബോള്‍ കോച്ചാണ് അദ്ദേഹം വന്നത്. അന്നു വൈറ്റ് ബോള്‍ കോച്ച് മാത്യു മോട്ടുമായിരുന്നു.

പിന്നീട് മക്കെല്ലാം എല്ലാ ഫോര്‍മാറ്റുകളിലെയും കോച്ചായി മാറുകയും ചെയ്തു. പക്ഷെ അതിനു ശേഷം പ്രതീക്ഷിച്ചതു പോലെയൊരു ഫലം ഇംഗ്ലണ്ടിനു ലഭിച്ചതുമില്ല. ഒരുപാട് ടീമുകള്‍ക്കു എല്ലാ ഫോര്‍മാറ്റുകളിലേക്കുമായി ഒറ്റ കോച്ചാണുള്ളത്. പക്ഷെ ടീം തോല്‍ക്കുമ്പോള്‍ മാത്രം ആരെങ്കിലുമൊരാള്‍ക്കു നേരെ മാത്രമേ നമ്മള്‍ വിരല്‍ ചൂണ്ടാറുള്ളൂ.

ചാംപ്യന്‍സ് ട്രോഫിയിലെയും ഏഷ്യാ കപ്പിലെയും വിജയത്തിനു നിങ്ങള്‍ ഗംഭീറിനു ക്രെഡിറ്റ് നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ടീം മോശം പ്രകടനം നടത്തുമ്പോള്‍ മാത്രം അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നു ദയവായി പറയൂ. എന്തിനാണ് നിങ്ങള്‍ കോച്ചിനെ മാത്രം പഴിക്കുന്നതന്നെും ഗവാസ്‌കര്‍ ചോദിച്ചു.

Story first published: Thursday, November 27, 2025, 13:15 [IST]
Other articles published on Nov 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+