റാഞ്ച്: റെഡ് ബോള്‍ ക്രിക്കറ്റിലെ നാണക്കേട് ഏകദിനത്തില്‍ തീര്‍ക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ മികച്ച ജയത്തോടെ തുടങ്ങാനുള്ള പടയൊരുക്കത്തിലാണ് കെഎല്‍ രാഹുല്‍ നയിക്കുന്ന ടീം. ഞായറാഴ്ച റാഞ്ചിയിലാണ് ആദ്യ പോരാട്ടം.
പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയു നഷ്ടമായെങ്കിിലും ഈ കുറവ് നികത്താന്‍ ശേഷിയുള്ള താരങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാത്തിലാണ് ടീം മാനേജ്‌മെന്റ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഇലവനില്‍ ആരൊക്കെ?
ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെടുത്താല്‍ ചില റോളുകളുടെ കാര്യത്തില്‍ സംശയങ്ങളുയരുന്നുണ്ട്. എങ്കിലും ഏറ്റവും ബാലന്‍സുള്ള ലൈനപ്പ് തന്നെ അണിനിരത്താനായിരിക്കും കോച്ച് ഗൗതം ഗംഭീറിന്റെ ശ്രമം. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇന്ത്യക്കു ഒരാളെ ആവശ്യമാണ്.
രണ്ടു പേരാണ് ഈ റോളിനായി അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഒരാള്‍ റുതുരാജ് ഗെയ്ക്വാദാണെങ്കില്‍ അടുത്തയാള്‍ യശസ്വി ജയ്‌സ്വാളാണ്, ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവെയാണ് റുതുവിനു ദേശീയ ടീമിലേക്കു വിൡയെത്തിത്. ജയ്‌സ്വാളാവട്ടെ ബാക്കപ്പ് ഓപ്പണറായി കഴിഞ്ഞ പരമ്പരകളിലും ടീമിന്റെ ഭാഗമാണ്.
ഇവരില്‍ ജയ്‌സ്വാളിനാവും പ്ലെയിങ് ഇലവനിലേക്കു മുന്‍തൂക്കം ലഭിക്കുക. നേരത്തേ ഏകദിനത്തില്‍ രോഹിത്തിനൊപ്പം ഒരു മല്‍സരത്തില്‍ അദ്ദേഹം ഓപ്പണറായിട്ടുണ്ട്. ജയ്‌സ്വാള്‍ കളിച്ച ഏക മല്‍സരവും ഇതു തന്നെയാണ്. ഇത്തവണ ഗില്ലിന്റെ അസാന്നിധ്യത്തില്‍ ലഭിച്ച അവസരം നന്നായി മുതലാക്കാനാവും 23 കാരന്റെ ശ്രമം.
മൂന്നാം നമ്പറില്‍ ഇതിഹാസ താരം വിരാട് കോലിയുളപ്പോള്‍ മറ്റൊരാളെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. പക്ഷെ നാലില്‍ ആരെന്നതു ചോദ്യമാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും യുവഇടംകൈയന്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മയുമാണ് ഈ റോളിനായി പോരിക്കുന്നത്. അനുഭവ സമ്പത്ത് റിഷഭിനാണെങ്കിലും നറുക്കു വീഴുക തിലകിനായിക്കും.
കാരണം അദ്ദേഹം ഓള്‍റൗണ്ടറാണ് ബാറ്റിങിനൊപ്പം മധ്യ ഓവഫുകളില്‍ ബൗളിങിലും തിലകിനെ ടീമിനു ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല, ക്ഷമയോടെ ക്രീസില്‍ നിന്ന് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്ന ബാറ്ററുമാണ് അദ്ദേഹം. അതിനാല്‍ തന്നെ റിഷഭിനെ പുറത്തിരുത്തി തിലകിനെയാവും നാലാമനായി ഇന്ത്യ ക്രീസിലേക്കു അയച്ചേക്കുക.
അഞ്ചില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര് ഹാര്‍ദിക് പാണ്ഡ്യക്കു പരമ്പരയില്‍ വിശ്രമം നല്‍കിയതിനാല്‍ പകരം സമാനമാ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നയാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്.

അതിനു ശേഷം രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമെത്തും. അക്ഷര്‍ പട്ടേല്‍ ഈ പരമ്പരയുടെ ഭാഗമല്ലാത്തതിനാല്‍ ആരെയൊക്കെ കൡപ്പിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പവുമില്ല.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തഴയപ്പെട്ട ജഡ്ഡുവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ പരമ്പരിയിലേത്. തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും കളിക്കും. ജസ്്പ്രീത് ബുംറയടെ അഭാവത്തില്‍ പേസാക്കമണത്തിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങായിരിക്കും. രണ്ടാമത്തെ പേസറായി ഹര്‍ഷിത് റാണയും അദ്ദേഹത്തിനു കൂട്ടിനുണ്ടാവും.
ആദ്യ കളിയിലെ സാധ്യതാ 11
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.