ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പര 1-2നു കൈവിട്ടതോടെ ടീം ഇന്ത്യയുടെ ലക്ഷ്യം സൗത്താഫ്രിക്കയുമായി അടുത്ത മാസം 30 മുതല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയാണ്. കംഗാരുക്കളോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്,
പക്ഷെ ലോക ക്രിക്കറ്റിലെ മറ്റൊരു പവര്‍ഹൗസുകളായ സൗത്താഫ്രിക്കയെ കൊമ്പുകുത്തിക്കണമെങ്കില്‍ ഏറ്റവും മകളി തന്നെ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും പുറത്തിരിക്കേണ്ടതായി വരും.
പക്ഷെ ഓസീസിനെതിരേ അണിിനിരത്തിയ അതേ ടീമിനെ തന്നെ ഇറക്കിയാല്‍ സൗത്താഫ്രിക്കയെ മറികടക്കാന്‍ പാടുപെടും. ചില മാറ്റങ്ങള്‍ തീര്‍ച്ചായും ടീമില്‍ ആവശ്യമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീം എങ്ങനെയാവണമെന്നു നോക്താം.

ബാറ്റിങ് ലൈനപ്പിലെ മാറ്റമെന്ത്
ഓസ്‌ട്രേലിക്കെതിരേ പരീക്ഷിച്ച ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യ കാര്യമായ മാറ്റങ്ങളൊന്നും വരുത്തേണ്ട കാര്യമില്ല. കാരണം ഇപ്പോഴത്തെ ഇന്ത്യന്‍ ടോപ്പ് ഫൈവ് പെര്‍ഫെക്ടായാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ രോഹിത് ശര്‍മയും തന്നെ ഓപ്പണിങില്‍ തുടരു.
മുന്നു കളിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റയുമടിച്ച് പ്ലെയര്‍ ഓഫ് ദി സീരീസായ രോഹിത് 2027ലെ ഏകദിന ലോകകപ്പിലേക്കും അവകാശവാദമുന്നയിച്ചിരിക്കുകയാണ്. അവസാന കളിയില്‍ 70 പ്ലസ് റണ്‍സുമായി വിരാട് കോലിയും ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു.
നാാലാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുണ്ടാവും. പക്ഷെ ഓസ്‌ട്രേലിയയുമായുള്ള അവസാന കളിയില്‍ ഫീല്‍ഡിങിനിടെ വാരിയെല്ലിനു പരിക്കേറ്റ അദ്ദേഹത്തിനു സൗത്താഫ്രിക്കയ്‌ക്കെതിരേ കളിക്കാനാവുമോയെന്നതു സംശയമാണ്.
ശ്രേയസിനു പുറത്തിരിക്കേണ്ടിവന്നാല്‍ പകരം ഈ റോളില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കൊണ്ടുവരാം. ബാക്കപ്പായി സഞ്ജു ഉറപ്പായും ടീമില്‍ വേണം. അങ്ങനെ വന്നാല്‍ ഓസ്ട്രലേിയയില്‍ ബാക്കപ്പ് കീപ്പറായിരുന്ന ധ്രുവ് ജുറേല്‍ പുറത്താവും.
ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള ബാറ്ററാണ് അദ്ദേഹം. അതിനാല്‍ സൗാത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജു സ്ഥാനവുമര്‍ഹിക്കുന്നു. ഏകദിനത്തില്‍ അദ്ദേഹം കന്നി സെഞ്ച്വറി കുറിച്ചതും അവര്‍ക്കെതിരേയാണ്. അഞ്ചാമനായി അക്ഷര്‍ പട്ടേലും ആറാമതായി സൂപ്പര്‍ താരം കെഎല്‍ രാഹുലും തന്നെ കളിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.

ഏഴാമനായി നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം സ്റ്റാര്‍ ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. പരിക്കു കാരണം ഓസ്‌ട്രേലിയന്‍ പര്യടനം അദ്ദേഹത്തിനു നഷ്ടമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ടീമിലേക്കു മടങ്ങിയെത്താന്‍ ഹാര്‍ദിക് തയ്യാറായി കഴിഞ്ഞു.
ബൗളിങ് ലൈനപ്പ് ഇങ്ങനെ
ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ അക്ഷര്‍ പട്ടേലിനൊപ്പം വാഷിങ്ടണ്‍ സുന്ദറും ടീമില്‍ സ്ഥാനം നിലനിര്‍ത്തം. പക്ഷെ ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി എട്ടാം നമ്പറില്‍ വാഷിങ്ടണിനു അവസരവും ലഭിക്കാനാണ് സാധ്യത.
ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവുണ്ടാവും. സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നു കളിയിലും അദ്ദേഹത്തിനു ഇലവനില്‍ സ്ഥാനമുറപ്പാണ്. തുടര്‍ന്നു ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറുയും മുഹമ്മദ് സിറാജുമാവും കളിച്ചേക്കുക. ബുംറയുടെ മടങ്ങിവരവോടെ സ്ഥാനം നഷ്ടമാവുക പ്രസിദ്ധ് കൃഷ്ണയ്ക്കാവും. ബാക്കപ്പ് പേസര്‍മാാരായി ടീമിലുണ്ടാവുക ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങും തന്നൊവാവും.
സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.