Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ആ ഷോട്ടിനു നിനക്കു മാപ്പില്ല!- റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ച് ഗവാസ്‌കര്‍

1

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നിരുത്തരവാദപരമായ രീതിയില്‍ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. മൂന്നു പന്തുകളുടെ ആയുസ്സ് മാത്രമേ റിഷഭിനുണ്ടായിരുന്നുള്ളൂ. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച അദ്ദേഹം റണ്ണെടുക്കും മുമ്പ് തന്നെ വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു.

മൂന്നാം ദിനം ആദ്യ സെഷനിലാണ് റിഷഭ് പുറത്താവുന്നത്. ഫിഫ്റ്റി നേടി ക്രീസ് വിട്ട ചേതേശ്വര്‍ പുജാരയ്ക്കു (53) പകരമാണ് താരം ബാറ്റ് ചെയ്യാനെത്തിയത്. അജിങ്ക്യ രഹാനെ (58), പുജാര തുടങ്ങി രണ്ടു പേരെയും പുറത്താക്കിയ കാഗിസോ റബാഡയെയാണ് റിഷഭിനു നേരിടേണ്ടി വന്നത്. ഇന്ത്യ അപ്പോള്‍ നാലിന് 163 റണ്‍സെന്ന നിലയിലായിരുന്നു. ഫിഫ്റ്റികള്‍ നേടിയ പുജാരയും രഹാനെയും അടുത്തടുത്ത് പുറത്തായതിനാല്‍ തന്നെ റിഷഭില്‍ നിന്നും മോശമല്ലാത്ത ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ അനാവശ്യ ധൃതി കാണിച്ച് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ആദ്യത്തെ ബോളില്‍ റബാഡയ്‌ക്കെതിരേ ഷോട്ടിനു ശ്രമിച്ച് റിഷഭ് പരാജയപ്പെട്ടു. അടുത്ത ബോളിനും റണ്ണൊന്നുമില്ല. മൂന്നാമത്തേത് ഷോര്‍ട്ട് ബോളിലായിരുന്നു. പക്ഷെ റിഷഭ് ഒന്നും നോക്കാതെ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി ഷോട്ടിനു മുതിര്‍ന്നു. ബാറ്റില്‍ എഡ്ജായ ബോള്‍ അനായാസം വിക്കറ്റ് കീപ്പല്‍ കൈല്‍ വറെയ്‌ന്റെ കൈകളിലേക്കു വരികയും ചെയ്തു.

2

റിഷഭിന്റെ പുറത്താവലില്‍ കടുത്ത നിരാശയും രോഷവുമാണ് ഗവാസ്‌കര്‍ പ്രകടിപ്പിച്ചത്. ഇന്ത്യയുടെ പുതിയ രണ്ടു ബാറ്റര്‍മാരാണ് ക്രീസിലുള്ളത്. ഈ സമയത്താണ് ഇങ്ങനെയൊരു ഷോട്ട് റിഷഭില്‍ നിന്ന് നിങ്ങള്‍ കാണുന്നത്. ആ ഷോട്ടിനു നിങ്ങള്‍ക്കു ഒരു തരത്തിലും മാപ്പ് നല്‍കാന്‍ കഴിയില്ല. അത് അവന്റെ സ്വാഭാവിക ഗെയിമാണെന്നതടക്കമുള്ള അസംബന്ധങ്ങളിലൊന്നും കാര്യമില്ലെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം. കാരണം ടീമിലെ മറ്റുള്ളവര്‍ ദേഹത്തു പോലും പന്ത് കൊള്ളിച്ചാണ് ബാറ്റ് ചെയ്യുന്നത്. രഹാനെ, പുജാര എന്നിവരെപ്പോലുള്ളവര്‍ ശരീരം കൊണ്ട് പോലും ചെറുത്തുനില്‍പ്പ് നടത്തിയാണ് പിടിച്ചുനിന്നത്. അതുകൊണ്ടു തന്നെ നിങ്ങളും അങ്ങനെ തന്നെ പോരാടാന്‍ ശ്രമിക്കണം. ഇത്തരം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ ഡ്രസിങ് റൂമില്‍ ആരില്‍ നിന്നും നല്ല വാക്കുകള്‍ ലഭിക്കാന്‍ പോവുന്നില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

അതേസമയം, സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ സ്ലെഡ്ജിങാണ് റിഷഭിന്റെ പുറത്താവലിലേക്കു നയിച്ചത്. റിഷഭ് ബാറ്റ് ചെയ്യുമ്പോള്‍ തൊട്ടുപിറകില്‍ വളരെ ക്ലോസായി വാന്‍ഡര്‍ഡ്യുസെന്‍ ഫീല്‍ഡ് ചെയ്തിരുന്നു. താരത്തിന്റെ പ്രകോപനം റിഷഭിനെ അരിശം കൊള്ളിക്കുകയായിരുന്നു. നീ വായടയ്ക്കൂയെന്നു വാന്‍ഡര്‍ഡ്യുസനോടു റിഷഭ് പറയുന്നതും സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ഇതിനു പിറകെയാണ് ക്ഷമ നഷ്ടപ്പെട്ട താരം വിക്കറ്റ് വലിച്ചെറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ശേഷം റിഷഭിന്റെ പ്രകടനം നിരാശാജനകമാണ്. ഒരു സെഞ്ച്വറി പോലും തുടര്‍ന്നുള്ള 13 ഇന്നിങ്‌സുകളില്‍ അദ്ദേഹം നേടിയിട്ടില്ല. 50 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 13 ഇന്നിങ്‌സുകളില്‍ നിന്നും 19.23 ശരാശരിയില്‍, 51.86 സ്‌ട്രൈക്ക് റേറ്റോടെ 250 റണ്‍സാണ് റിഷഭിനു നേടാനായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് താരം അവസാനമായി സെഞ്ച്വറിയടിച്ചത്. 4, 14, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോറുകള്‍.

Story first published: Wednesday, January 5, 2022, 18:23 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+