Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂപ്പര്‍ താരം ഔട്ട്!! റിഷഭ് റിട്ടേണ്‍സ്, ലോകകപ്പ് ഹീറോയും; അടുത്ത ടെസ്റ്റിന് ഈ ടീം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കിയ ടീം ഇന്ത്യക്കു ഇനി ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകളാണ് മുന്നിലുള്ളത്. ഏകദിന, ടി20 പരമ്പരകളാണ് അവിടെ ടീം കളിക്കാനൊരുങ്ങുന്നത്. അതിനു ശേഷം അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇറങ്ങും.

ടെസ്റ്റില്‍ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ സൗത്താഫ്രിക്കയുമായാണ് നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുക. അടുത്ത മാസം 14നാണ് പരമ്പര തുടക്കാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ്. രണ്ടാമങ്കം 22നു ഗുവാഹത്തിയിലും നടക്കും.

RISHABH GILL

വളരെ ആവേശകരമായ പരമ്പര തന്നെയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. വിന്‍ഡീസിനെ 2-0ന് തൂത്തുവാരിയെങ്കിലും സൗത്താഫ്രിക്കയ്‌ക്കെതിരേ വിജയം അത്രത്തോളം എളുപ്പമാവില്ല.

വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും സൗത്താഫ്രിക്കയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക.. രണ്ടു ടെസ്റ്റുകളുടെ ഈ പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ടീം ഇന്ത്യയില്‍ ആരെല്ലാം?

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇറക്കിയ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരുപാട് മാറ്റങ്ങളൊന്നും സൗത്താഫ്രിക്കയ്‌ക്കെതിരേ പ്രതീക്ഷിക്കേണ്ടതില്ല. മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, വിക്കറ്റ് കീപ്പറായ എന്‍ ജഗദീശന്‍, പേസര്‍ പ്രസിദ്ധ് കൃഷ്്ണ എന്നീ മൂന്നു പേരാണ് ടെസ്റ്റ് ടീമിലെ സ്ഥിരാംഗങ്ങളാത്ത താരങ്ങള്‍. വിന്‍ഡീസിനെതിരേ ഇവര്‍ക്കൊന്നും കളിക്കാന്‍ അവസരം ലഭിച്ചതുമില്ല.

പരിക്കു കാരണം കഴിഞ്ഞ ടെസ്റ്റ് പരമ്പര നഷ്ടമായ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്ത് സൗത്താഫ്രിക്കയ്‌ക്കെതിരേ ടീമില്‍ തിരിച്ചെത്തിയേക്കും. ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന അദ്ദേഹം അടുത്ത പരമ്പര ആവുമ്പോഴേക്കും റെഡിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിഷഭ് തിരിച്ചെത്തുന്നതോടെ സ്ഥാനം നഷ്ടമാവുക ജഗദീശനായിരിക്കും.

യുവ മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാന് കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലായിരുന്നു. ഇനി സൗത്താഫ്രിക്കയിലും അദ്ദേഹത്തിന്റെ സ്ഥാനം പുറത്തു തന്നെയായിരിക്കും. മൂന്നാം നമ്പറില്‍ സായ് സുദര്‍ശനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ മറുനാടന്‍ മലയാളി ബാറ്ററായ കരുണ്‍ നായര്‍ ഇനിയൊരു തിരിച്ചുവരവും പ്രതീക്ഷിക്കേണ്ടതില്ല.

റിഷഭ് മടങ്ങിയെത്തുന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായേക്കില്ല. വിന്‍ഡീസിനെതിരേ ടീമിലുണ്ടായിരുന്ന ദേവ്ദത്ത് ബാക്കപ്പ് ബാറ്ററായി തുടരുമെന്നുറപ്പാണ്. സായിക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ പ്ലെയിങ് ഇലവനിലേക്കു അദ്ദേഹത്തിനു വിളിയെത്തുകയുള്ളൂ.

ഓള്‍റൗണ്ടര്‍മാരായി നിതീഷ് കുമാര്‍റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ തുടരും. വിന്‍ഡീസിനെതിരേ അവസരം ലഭിക്കാതിരുന്ന അക്ഷറിനെ സൗത്താഫ്രിക്കയ്‌ക്കെതിരേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുകയും ചെയ്യും.

MOHAMMED SHAMI

ബൗളിങ് ലൈനപ്പില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന പ്രധാന മാറ്റം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ചേക്കില്ലെന്നതാണ്. ഓസ്‌ട്രേലിയയുമായി ഈ മാസം 29 മുതല്‍ അടുത്ത മാസം എട്ടു വരെ നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം കളിക്കുന്നുണ്ട്. അതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ബുംറയ്ക്കു ഇന്ത്യ ബ്രേക്ക് നല്‍കിയേക്കും.

അടുത്ത വര്‍ഷമാദ്യം ഐസിസി ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ടീമിനു പ്രധാനമാണ്. ബുംറയ്ക്കു പകരം മറ്റൊരു സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ തിരിച്ചുവിളിച്ചേക്കം. ഇതിനായി രഞ്ജി ട്രോഫിയില്‍ ബംഗാളിനൊപ്പം അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതും ആവശ്യമാണ്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യതാ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

Story first published: Thursday, October 16, 2025, 6:52 [IST]
Other articles published on Oct 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+