Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടെസ്റ്റ് പരമ്പരയ്ക്കു രോഹിത്തില്ല! പരിക്കേറ്റു പിന്‍മാറി- പകരക്കാരനായി പുതുമുഖം

1
രോഹിത് ശര്‍മ്മയ്ക്ക് പരിക്ക്, ഇന്ത്യയ്ക്ക് തിരിച്ചടി | Oneindia Malayalam

മുംബൈ: ഇന്ത്യക്കു വന്‍ തിരിച്ചടിയേകി സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും സ്റ്റാര്‍ ഓപ്പണറും പുതിയ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പിന്‍മാറി. ക്രിക്ക്ബസാണ് ഇക്കാര്യം ആദ്യം റി പ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. പരിശീലന സെഷനിടെയേറ്റ പരിക്കു കാരണമാണ് രോഹിത്തിന്റെ പിന്‍മാറ്റം. പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചാലിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. സൗത്താഫ്രിക്കന്‍ എ ടീമിനെതിരേ നടന്ന കഴിഞ്ഞ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

മുംബൈയില്‍ വച്ച് ഞായറാഴ്ചയാണ് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ രോഹിത്തിന്റെ കൈകളില്‍ ബോള്‍ തട്ടിയത്. ഇതു നിസാരമായ പരിക്കാണെന്നായിരുന്നു തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഗൗരവമുള്ളതാണെന്നു പിന്നീട് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത്തിന് പിന്‍മാറേണ്ടി വന്നത്.

രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെ പുതിയ വൈസ് ക്യാപ്റ്റന്‍ ആരാവുമെന്നത് വ്യക്തമല്ല. നേരത്തേ ടി ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായ കെഎല്‍ രാഹുലിനെ ഈ ചുമതല ഏല്‍പ്പിക്കുമോയെന്നാണ് അറിയാനുള്ളത്. അജിങ്ക്യ രഹാനെയെ മാറ്റിയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിനെ ഈ റോള്‍ ഏല്‍പ്പിച്ചത്. ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി തെറിപ്പിക്കുകയായിരുന്നു. പക്ഷെ വില്ലനായെത്തിയ പരിക്ക് രോഹിത്തിന്റെ പുതിയ റോളിലുള്ള അരങ്ങേറ്റം തടസ്സപ്പെടുത്തിയിരിക്കുകയാണ്.

2

നെറ്റ്‌സില്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ നേരിടുന്നതിനെയാണ് രോഹിത്തിനു പരിക്കേറ്റ്. ബൗണ്‍സറിനെതിരേ കളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. കലശമായ വേദന അനുഭവപ്പെട്ട രോഹിത് തുടര്‍ന്ന് പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസത്തെ ക്വാറന്റീനില്‍ കഴിയാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്. 16നാണ് ഇന്ത്യന്‍ സംഘം യുഎഇയിലേക്കു തിരിക്കുന്നത്. പരിക്കേറ്റതിനാല്‍ രോഹിത് ഇനി ടീമിനൊപ്പമുണ്ടാവാന്‍ സാധ്യത കുറവാണ്.

രോഹിത്തിന്റെ അഭാവത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ ജോടിയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട രാഹുലിന്റെ തിരിച്ചുവരവ് കൂടിയാണ് സൗത്താഫ്രിക്കന്‍ പര്യടനം. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടെസ്റ്റില്‍ ഫ്‌ളോപ്പായെങ്കിലും മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും (150 പ്ലസ്) രണ്ടാമിന്നിങ്‌സില്‍ ഫിഫ്്റ്റിയുമടിച്ച് മായങ്ക് ടീമിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം കൈക്കലാക്കിയിരുന്നു.

ടെസ്റ്റില്‍ ഈ വര്‍ഷം ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള രണ്ടാമത്തെ താരമാണ് രോഹിത്. അതുകൊണ്ടു തന്നെ സൗത്താഫ്രികയ്‌ക്കെതിരേ അദ്ദേഹത്തിന്റെ അഭാവം നികത്തുകയെന്നതു ഇന്ത്യക്കു ദുഷ്‌കരമാവും. ഐപിഎല്ലിന്റെ രണ്ടാംപാദത്തിനും മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് രോഹിത് അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഈ പരമ്പരയില്‍ നാലു ടെസ്റ്റുകളിലും അദ്ദേഹം ഓപ്പണറായി ഇറങ്ങി തിളങ്ങിയിരുന്നു. 368 റണ്‍സായിരുന്നു ഹിറ്റ്മാന്‍ പരമ്പരയില്‍ അടിച്ചെടുത്തത്. വിദേശ മണ്ണില്‍ കന്നി ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടവും ഈ പരമ്പരയില്‍ രോഹിത് കുറിച്ചിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയങ്ക് പഞ്ചാല്‍.

Story first published: Monday, December 13, 2021, 21:51 [IST]
Other articles published on Dec 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+