Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഷമി ഹീറോടാ... അശ്വിന്റെ ഓള്‍ടൈം റെക്കോര്‍ഡ് കടപുഴക്കി!

1

സെഞ്ചൂറിയന്‍: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തോടെയാണ് അദ്ദേഹം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയത്. ടെസ്റ്റില്‍ ഷമിയുടെ 200ാമത്തെ വിക്കറ്റായിരുന്നു ഇത്. 200 വിക്കറ്റ് ക്ലബ്ബില്‍ അംഗമായ ഇന്ത്യയുടെ അഞ്ചാമത്തെ പേസ് ബൗളറായും ഷമി മാറി. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, ജവഗല്‍ ശ്രീനാഥാണ് എന്നിവരാണ് നേരത്തേ എലൈറ്റ് ക്ലബ്ബി അംഗമായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍.

ഏറ്റവും കുറച്ചു ബോളുകളില്‍ നിന്നും 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായിരിക്കുകയാണ്. ആര്‍ അശ്വിന്റെ പേരിലായിരുന്ന ഓള്‍ടൈം റെക്കോര്‍ഡാണ് ഷമി തിരുത്തിക്കുറിച്ചത്. 200 പേരെ പുറത്താക്കാന്‍ 9896 ബോളുകളൈാണ് ഷമിയെറിഞ്ഞത്. അശ്വിനാവട്ടെ ഇതിനു വേണ്ടി 10,248 ബോളുകളെറിഞ്ഞിരുന്നു. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും നാലാമന്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ്. കപില്‍ 11,066 ബോളിലും ജഡേജ 11,989 ബോളിലുമാണ് 200 വിക്കറ്റുകളെടുത്തത്.

2

ടെസ്റ്റില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 200 പേരെ പുറത്താക്കിയ മൂന്നാമത്തെ ഇന്ത്യന്‍ പേസറും കൂടിയാണ് ഷമി. 55 ഇന്നിങ്‌സുകളാണ് ഷമിക്കു 200 ഇരകളെ തികയ്ക്കാന്‍ ആവശ്യമായി വന്നത്. ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ കപില്‍ ദേവും ജവഗല്‍ ശ്രീനാഥുമാണ്. കപില്‍ 50ഉം ശ്രീനാഥ് 54ഉം ടെസ്റ്റുകളിലാണ് ഈ നേട്ടം കുറിച്ചത്. ഷമിക്കു പിറകില്‍ നാലാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയുമാണിത്. ഇരുവര്‍ക്കും 63 ഇന്നിങ്‌സുകളാണ് വിക്കറ്റ് കൊയ്ത്തില്‍ ഡബിള്‍ സെഞ്ച്വറിയയിക്കാന്‍ വേണ്ടിവന്നത്.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 16 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 44 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ചു പേരെ മടക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നതും അദ്ദേഹമായിരുന്നു. എയ്ഡന്‍ മര്‍ക്രാം (13), കീഗന്‍ പീറ്റേഴ്‌സന്‍ (15), ടെംബ ബവുമ (52), വിയാന്‍ മുള്‍ഡര്‍ (12), കാഗിസോ റബാഡ (25) എന്നിവരെയാണ് ഷമി പവലിയനിലേക്കു മടക്കിയത്.

ഇന്ത്യക്കു മേല്‍ക്കൈ

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു മേല്‍ ഇന്ത്യ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ബാറ്റിങ് ദുഷ്‌കരമായി മാറിയ പിച്ചില്‍ ഒമ്പത് വിക്കറ്റുകളും രണ്ടു ദിനവും ബാക്കിനില്‍ക്കെ ഇന്ത്യക്കു 146 റണ്‍സിന്റെ ലീഡുണ്ട്. 130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 16 റണ്‍സെടുത്തിട്ടുണ്ട്. നാലു റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായത്. അഞ്ചു റണ്‍സോടെ കെഎല്‍ രാഹുലും നാലു റണ്‍സെടുത്ത നൈറ്റ് വാച്ച് മാന്‍ ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ക്രീസില്‍.

നേരത്തേ മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 49 റണ്‍സെടുക്കുന്നതിനിടെ കളഞ്ഞുകുളിച്ചത് ഏഴു വിക്കറ്റുകളാണ്. അല്ലായിരുന്നെങ്കില്‍ 350ന് മുകളില്‍ സ്‌കോര്‍ ഇന്ത്യക്കു ഉറപ്പായും നേടാനാവുമായിരുന്നു. പക്ഷെ 327 റണ്‍സ് കൊണ്ട് ഇന്ത്യക്കു തൃപ്തിപ്പെടേണ്ടി വന്നു. മറുപടിയില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ സൗത്താഫ്രിക്കയെ 197 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. 52 റണ്‍സെടുത്ത ടെംബ ബവുമ മാത്രമേ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ചെറുത്തുനിന്നുള്ളൂ. 103 ബോളില്‍ അദ്ദേഹം 10 ബൗണ്ടറികളടിച്ചു. ഷമി അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. ജസ്പ്രീത് ബുംറയും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

Story first published: Tuesday, December 28, 2021, 22:35 [IST]
Other articles published on Dec 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+