For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇത്ര മോശം ഷോട്ട് മുമ്പ് കണ്ടിട്ടില്ല, 100 റണ്‍സിനു സെഞ്ച്വറി നഷ്ടം!- പ്രതികരിച്ച് ഫാന്‍സ്

ഡെക്കായാണ് കോലി പുറത്തായത്

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ പുറത്താവലില്‍ ആരാധകര്‍ക്കു നിരാശയും രോഷവും. അന്താരാഷ്ട്ര ക്രിക്കറ്റിലെ 71ാമത്തെ സെഞ്ച്വറിക്കായി കാത്തിരുന്നവരെ നിരാശരാക്കിയ അദ്ദേഹം പൂജ്യത്തിനാണ് ക്രീസ് വിട്ടത്. ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍സി ഭാരമൊഴിഞ്ഞതിനാല്‍ ബാറ്റിങില്‍ കൂടുതല്‍ സംഭാവനകള്‍ ടീമിനു ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയായിരുന്നു കോലി ഡെക്കായി ക്രീസ് വിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. കോലി മടങ്ങിയതിനു പിന്നാലെ ഡെക്കെന്ന ഹാഷ്ടാഗ് ട്രെന്‍ഡിങാവുകയും ചെയ്തു.

1

വിലപ്പെട്ട പൂജ്യം റണ്‍സ് തനിച്ചു നേടിയ ശേഷം വിാരാട് കോലിക്കു 71ാംത്തെ അന്താരാഷ്ട്ര സെഞ്ച്വറി വെറും 100 റണ്‍സിനു നഷ്ടമായിരിക്കുകയാണ്. ഒരു കാരണത്താല്‍ കിങ് തന്നെയെന്നയിരുന്നു ഒരു യൂസര്‍ പരിഹസിച്ചത്.
വളര മോശം ഷോട്ടാണ് വിരാട് കോലി കളിച്ചത്. ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടു വിക്കറ്റുകളും നഷ്ടമായിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഇത്രയും മോശം ഷോട്ട് കളിച്ച് വിരാട് രകോലി വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

2

വിരാട് കോലി ഡെക്കായി മടങ്ങിയതല്ല പ്രശ്‌നം. ലോകത്തിലെ മഹാന്‍മാരായ ബാറ്റര്‍മാരെല്ലാം നേരത്തേ ഈ തരത്തില്‍ പുറത്തായിട്ടുണ്ട്. വിരാടും അക്കാര്യത്തില്‍ വ്യത്യസ്‌നതല്ല. അവസാന കളിയില്‍ അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റിയടിച്ചിരുന്നു.
വിരാടിന്റെ മുഖത്ത് മുമ്പത്തേതു പോലെ രോഷമൊന്നും കാണുന്നില്ല. അത്തരമൊരു ഷോട്ട് കളിച്ചതില്‍ അദ്ദേഹം സ്വയം തന്നെ ശപിക്കുന്നില്ല. പഴയതു പോലെ പ്രതികരിക്കുന്നതായും കണ്ടില്ല- ഇതു തീര്‍ച്ചയായും കുഴപ്പം തന്നെയാണെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ ശ്രീനിവാസ റാവു ട്വീറ്റ് ചെയ്തത്.

3

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലി വിലപ്പെട്ട 31ാമത്തെ ഡെക്ക് നേടിയിരിക്കുകയാണ് (ഏകദിനം 14, ടെസ്റ്റ് 14, ടി20 മൂന്ന്). കൂടാതെ അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ 64 ഇന്നിങ്‌സുകളും കോലി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അവസാനത്തെ സെഞ്ച്വറി ഷാക്വിബുല്‍ ഹസനും മുസ്തഫിസുര്‍ റഹമാനുമൊന്നുമില്ലാത്ത ബംഗ്ലാദേശ് ബൗളിങിനെതിരേയായിരുന്നു. 2019 നവംബര്‍ 23ന് ഇന്ത്യയില്‍ വച്ചായിരുന്നു ഇത്. ഏറ്റവുമധികം ഓവര്‍റേറ്റഡ് ചെയ്യപ്പെട്ട ക്രിക്കറ്ററെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

4

ഒരു ക്രിക്കറ്റര്‍ക്കു എല്ല മല്‍സരത്തിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല. ചില പരാജയങ്ങള്‍ സംഭവിക്കാം. ഈ ഡെക്കിന്റെ പേരില്‍ അമിതായി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു വിരാട് കോലിയെ പിന്തുണച്ചു കൊണ്ട് ഒരു യൂസറുടെ പ്രതികരണം. 85, 16, 78, 89, 51, 15, 9, 21, 89, 63, 56, 66, 7, 51 എന്നിങ്ങനെ ഏകിദിനത്തിലെ അവസാനത്തെ 14 ഇന്നിങ്‌സുകളിലെ സ്‌കോറും ഇതോടൊപ്പം നല്‍കിയിരിക്കുന്നു.

ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

രണ്ടാം ഏകദിനത്തില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കു നീങ്ങുകയാണ്. 40 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 217 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്തിന്റെയും (89) ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും (55) ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. റിഷഭ് 71 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. രാഹുല്‍ 79 ബോളില്‍ നാലു ബൗണ്ടറിയോടെയാണ് 55 റണ്‍സെടുത്തത്. 29 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, സിസാന്‍ഡ മംഗാല, കേശവ് മഹാരാജ്, തബ്രെയ്സ് ഷംസി, ലുംഗി എന്‍ഗിഡി.

Story first published: Friday, January 21, 2022, 17:19 [IST]
Other articles published on Jan 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+