For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിന് വിദേശത്ത് നയിക്കാനറിയില്ല! ഇന്ത്യയെ തോല്‍പ്പിച്ചു- വിമര്‍ശിച്ച് വോണ്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ആതിഥേയര്‍ തകര്‍ത്തുവിട്ടത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് പൊരുതാന്‍ പോലുമായില്ല. ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സാണ് ഇന്ത്യ നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ 131 റണ്‍സിനും ഇന്ത്യ കൂടാരം കയറി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഒന്നും ചെയ്യാനായില്ല. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് ബാറ്റിങ്ങില്‍ കാഴ്ചവെച്ചത്. നായകനെന്ന നിലയിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനത്തേയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.

'ക്രിക്കറ്റില്‍ ഇന്ത്യ നിലവാരത്തിനൊത്ത നേട്ടങ്ങള്‍ സ്വന്തമാക്കാനാവാത്ത ടീമാണ്. എല്ലാ പ്രതിഭയും അവസരവും അവര്‍ക്കൊപ്പമുണ്ട്. എന്നിട്ടും അവര്‍ക്ക് ഒന്നും ജയിക്കാനാവുന്നില്ല. ഇന്ത്യ വലിയൊരു നേട്ടം സ്വന്തമാക്കിയത് എന്നാണ്?. എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ജയിച്ചു. വലിയ നേട്ടമാണിത്. എന്നാല്‍ ലോകകപ്പുകളുടെ അവസ്ഥ നോക്കൂ. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളികളെക്കുറിച്ച് അറിയാവുന്നതാണ്.

എന്നാല്‍ അതിനൊത്ത് പദ്ധതികള്‍ മെനയുന്നില്ല. പ്രധാനപ്പെട്ട മത്സരങ്ങളൊന്നും ജയിക്കാന്‍ ഇന്ത്യക്കാവുന്നില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് മികച്ച പദ്ധതികളില്ലായിരുന്നു'- മൈക്കല്‍ വോണ്‍ പറഞ്ഞു. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നില്ല. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം രോഹിത്തിനെ വേട്ടയാടുന്നു. ഒന്നാം ടെസ്റ്റില്‍ മോശം ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്.

rohit sharma

നായകനെന്ന നിലയില്‍ ക്ഷമയോടെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനുള്ള ശ്രമം രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. നിര്‍ണ്ണായകമായ രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പ് രോഹിത് കൂടാരം കയറി. ഇന്ത്യക്ക് പോസിറ്റീവായി എടുത്തു പറയാന്‍ സാധിക്കുന്നത് വളരെ ചുരുക്കം കാര്യങ്ങളാണ്. കെ എല്‍ രാഹുലിന്റെ സെഞ്ച്വറി പ്രകടനം രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. വിരാട് കോലി ആദ്യ ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനും പ്രസിദ്ധ് കൃഷ്ണക്കും നിലവാരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് രവീന്ദ്ര ജഡേജ തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ അശ്വിന്‍ പുറത്താവും.

രവീന്ദ്ര ജഡേജയുടെ വരവ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് കരുത്താവുമെന്നുറപ്പാണ്. എന്നാല്‍ മുഹമ്മദ് ഷമിയുടെ വിടവ് ആര് നികത്തുമെന്നതാണ് പ്രധാന ചോദ്യം. പ്രസിദ്ധ് കൃഷ്ണയും ശാര്‍ദ്ദുല്‍ ടാക്കൂറും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. മുഹമ്മദ് സിറാജും വലിയ മികവ് കാട്ടുന്നില്ല. ദക്ഷിണാഫ്രിക്ക തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കുമ്പോള്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്നതാണ് വസ്തുത.

ഇന്ത്യക്ക് ജയിക്കാന്‍ ബാറ്റിങ് നിര മികവ് കാട്ടണം. നന്നായി തുടങ്ങാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാവുകയും 400ന് മുകളില്‍ സ്‌കോറിലേക്കെത്തുകയും ചെയ്താല്‍ ബൗളര്‍മാര്‍ക്കും അത് ആത്മവിശ്വാസം നല്‍കും. അല്ലാത്ത പക്ഷം ഇന്ത്യക്ക് വിജയ വഴിയിലേക്കെത്തുക കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Friday, December 29, 2023, 17:55 [IST]
Other articles published on Dec 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+