Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഷമിക്ക് പകരം ആവേശ് ഖാന്‍, മണ്ടന്‍ തീരുമാനം! ഇവരിലൊരാള്‍ വരണമായിരുന്നു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്കും ഒന്നും ചെയ്യാനായില്ല. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയും വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയും ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റ് പ്രകടനവും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തി.

രണ്ടാം ടെസ്റ്റില്‍ വലിയ തിരിച്ചുവരവ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യയുടെ ബൗളിങ് നിര ശരാശരി നിലവാരം മാത്രമാണ് കാഴ്ചവെച്ചത്. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയുടെ ബൗളിങ്ങില്‍ മുഴച്ചുനിന്നു. പ്രസിദ്ധ് കൃഷ്ണയും ശാര്‍ദ്ദുല്‍ ടാക്കൂറും നിരാശപ്പെടുത്തിയതോടെ ഇന്ത്യ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് ആവേശ് ഖാനെ പരിഗണിച്ചിരിക്കുകയാണ്. ആദ്യമായാണ് ആവേശിന് ടെസ്റ്റിലേക്ക് വിളിയെത്തുന്നത്.

എന്നാല്‍ ഇന്ത്യ ആവേശിനെ പരിഗണിച്ചത് മണ്ടത്തരമായിപ്പോയി. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ആവേശിനെക്കാള്‍ മികച്ച മൂന്ന് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അര്‍ഷ്ദീപ് സിങ്ങാണ്. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനടക്കം കസറുമ്പോള്‍ ഇന്ത്യ വലം കൈയന്‍ ബൗളര്‍മാരെ മാത്രം ഉപയോഗിച്ചാണ് പ്രത്യാക്രമണം നടത്തുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യ അര്‍ഷ്ദീപിനെ പരിഗണിക്കണമായിരുന്നു. പരിമിത ഓവര്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അര്‍ഷ്ദീപ് തന്റെ മികവ് തെളിയിച്ചതാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ കസറാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിക്കുമായിരുന്നു. ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാനും കഴിവുള്ള ബൗളറാണ് അര്‍ഷ്ദീപ്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിന്റെ സാന്നിധ്യം ഇന്ത്യക്ക് എന്തുകൊണ്ടും ഗുണം ചെയ്യുമായിരുന്നു.

arshdeep singh

അര്‍ഷ്ദീപിനെ ഇന്ത്യ തഴഞ്ഞത് തീര്‍ത്തും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്ന് പറയാം. മറ്റൊരു താരം നവദീപ് സൈനിയാണ്. ദക്ഷിണാഫ്രിക്കയിലെ വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ തിളങ്ങാന്‍ സൈനിക്ക് കഴിവുണ്ട്. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സൈനിക്ക് കഴിവുണ്ട്. ഷോട്ട് ബോളുകളെ നന്നായി ഉപയോഗിക്കുന്ന ബൗളറാണ് സൈനി. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സൈനിയെ പരിഗണിക്കാമായിരുന്നു. ആവേശിനെക്കാള്‍ മിടുക്കന്‍ സൈനിയാണെന്ന് നിസംശയം പറയാം.

മൂന്നാമത്തെ ബൗളര്‍ ഇഷാന്ത് ശര്‍മയാണ്. ഇന്ത്യയുടെ സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മയെ സമീപകാലത്തായി ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഇഷാന്തിനെ പരിഗണിക്കുന്നതായിരുന്നു ഏറ്റവും ബെസ്റ്റ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോഡുള്ള താരമാണ് ഇഷാന്ത്. ബൗണ്‍സ് നിറഞ്ഞ സാഹചര്യത്തില്‍ ഇഷാന്ത് ഉണ്ടായിരുന്നെങ്കില്‍ ഷമിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ലായിരുന്നു.

ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം തിളങ്ങുന്നുണ്ട്. അടുത്ത സീസണിലും ഇഷാന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇഷാന്തിനെ കളിപ്പിച്ചിരുന്നെങ്കില്‍ വലിയ പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുമെന്നുറപ്പായിരുന്നു. മറ്റൊരും താരം ഉമേഷ് യാദവാണ്. ഇന്ത്യയുടെ സീനിയര്‍ പേസറായ ഉമേഷിന് നിലവില്‍ ടീമില്‍ ഇടമില്ല. 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് ഉമേഷ്.

സ്റ്റംപിന് ആക്രമിക്കാന്‍ മിടുക്കനായ ഉമേഷിന് പേസ് പിച്ചില്‍ തിളങ്ങാന്‍ സവിശേഷമായ മികവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഉമേഷിനെ തിരിച്ചുവിളിക്കാമായിരുന്നു. ആവേശ് ഖാനെ കളിപ്പിക്കുന്നതിലും നല്ലത് പ്രസിദ്ധ് തുടരുന്നതാണ്. ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് ആവേശ് നടത്തിയത്. എന്നാല്‍ ടെസ്റ്റില്‍ വലിയ പരിചയസമ്പത്തില്ലാത്ത ആവേശിനെ ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ പരിഗണിക്കുന്നത് മണ്ടത്തരമാണെന്ന് പറയാം.

രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കത് ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത് നല്‍കും. എന്നാല്‍ ബാറ്റിങ് പ്രകടനം മെച്ചപ്പെടാതെ ഇന്ത്യക്ക് രക്ഷയില്ല. സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് വിജയം നേടുകയെന്നത് അസാധ്യമല്ല. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചുവരാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, December 29, 2023, 21:57 [IST]
Other articles published on Dec 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+