Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഏകദിന ടീമില്‍ ഇവരുണ്ട്, പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല! 3 ഇന്ത്യക്കാരിതാ

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 പരമ്പര പൂര്‍ത്തിയായിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര 1-1 സമനില പങ്കിട്ടാണ് ഇരു ടീമും പിരിഞ്ഞത്. ഇനി ഏകദിന പരമ്പരയാണ് വരാനിരിക്കുന്നത്. മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ രണ്ട് സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്.

യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിരയെയാണ് ഇന്ത്യ ഏകദിനത്തിലും ഇറക്കുന്നത്. മൂന്ന് മത്സരത്തിലും ഇന്ത്യക്ക് ശക്തമായ താരനിരയെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാതെ ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. വാഷിങ്ടണ്‍ സുന്ദറിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ സമീപകാലത്തായി ദേശീയ ടീമിന് പുറത്താണ്. ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുന്നത് കുറവാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ വാഷിങ്ടണിനെ കളിപ്പിച്ചേക്കില്ല. അക്ഷര്‍ പട്ടേലിനൊപ്പം കുല്‍ദീപ് യാദവ് കളിക്കാനാണ് സാധ്യത കൂടുതല്‍. സമീപകാലത്ത് അക്ഷര്‍ ബാറ്റിങ്ങിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യ അക്ഷറിന് പ്രാധാന്യം നല്‍കിയേക്കും.

രണ്ടാമത്തെ താരം യുസ് വേന്ദ്ര ചഹാലാണ്. ഇന്ത്യ ഏകദിന ലോകകപ്പില്‍ നിന്ന് തഴഞ്ഞ താരമാണ് ചഹാല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയും താരത്തിന് ഇടമില്ലായിരുന്നു. ഇന്ത്യ ഏകദിന പരമ്പരയിലേക്ക് ചഹാലിനെ ഉള്‍പ്പെടുത്തിയെങ്കിലും കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിക്കുന്ന തരത്തില്‍ ചഹാല്‍ പ്രതികരണങ്ങളും നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ചഹാലിനെ പുറത്തിരുത്താനാണ് സാധ്യത കൂടുതല്‍.

washingtone sundar

വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ് ചഹാലെങ്കിലും ഇക്കോണമിയാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ ചഹാലിനെ ഇന്ത്യ പുറത്തിരുത്തി അക്ഷറിനേയും കുല്‍ദീപിനേയും പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. സായ് സുദര്‍ശനാണ് മൂന്നാമത്തെ താരം. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സായ് സുദര്‍ശനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ല. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദിനേയും രജത് പാട്ടീധാറിനേയുമാവും ഇന്ത്യ പരിഗണിക്കുക.

അങ്ങനെ വരുമ്പോള്‍ സായ് സുദര്‍ശന്‍ പുറത്തിരിക്കനാണ് കൂടുതല്‍ സാധ്യത. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ ഏകദിനത്തില്‍ തോല്‍പ്പിക്കുക പ്രയാസമാവും. പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യയുടെ പേസ് നിര അല്‍പ്പം ദുര്‍ബലമാണ്. അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ തുടങ്ങിയവരെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പേസ് നിരക്ക് അല്‍പ്പം ദൗര്‍ബല്യമുണ്ട്. കഗിസോ റബാഡ, വെയ്ന്‍ പാര്‍ണല്‍, ലൂങ്കി എന്‍ഗിഡി എന്നിവരൊന്നും ദക്ഷിണാഫ്രിക്കന്‍ നിരയിലില്ല. ഇത് മുതലാക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം : റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീധാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്

Story first published: Friday, December 15, 2023, 17:39 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+