For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടി20 പരമ്പര നേടി, പക്ഷെ ഇന്ത്യക്ക് മുന്നില്‍ 3 പ്രശ്‌നങ്ങള്‍! എന്തൊക്കെ?

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. 3-1നായിരുന്നു ഇന്ത്യയുടെ ജയം. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളായിരുന്നു കൂടുതല്‍. എന്നാല്‍ ഇവരെ ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയുടെ തട്ടകത്തില്‍ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ഇൗ വര്‍ഷം ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ ടി20യിലെ പ്രകടനങ്ങളെല്ലാം മികച്ചതാണ്.

സഞ്ജു സാംസണും തിലക് വര്‍മയും ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടി കരുത്ത് തെളിയിച്ചു. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തിയും പരമ്പരയില്‍ മിന്നിച്ചു. ഇന്ത്യയുടെ പല യുവ താരങ്ങളും അടുത്ത പരമ്പരയിലേക്ക് കൂടി സീറ്റുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍ പരമ്പര നേട്ടത്തിന് ശേഷവും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മധ്യനിര കൂടുതല്‍ മികവ് കാട്ടണം

ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ജയിച്ച മൂന്ന് മത്സരത്തിലും നിര്‍ണ്ണായകമായത് ടോപ് ഓഡറിന്റെ പ്രകടനമാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയ ശില്‍പ്പിയായപ്പോള്‍ മൂന്നാം മത്സരത്തില്‍ തിലക് വര്‍മയാണ് സെഞ്ച്വറിയോടെ ഇന്ത്യയുടെ ഹീറോയായത്. നാലാം മത്സരത്തില്‍ സഞ്ജുവും തിലകും ഒരുപോലെ സെഞ്ച്വറിയോടെ മികവ് കാട്ടി. ഇന്ത്യയുടെ വിജയങ്ങളില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായകമായത് ടോപ് ഓഡര്‍ താരങ്ങളാണ്.

എന്നാല്‍ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മധ്യനിരയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ മധ്യനിരയുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചില്ലെന്നതാണ് വസ്തുത.

suryakumar yadav

ഇന്ത്യയുടെ പേസ് നിരയിലും ആശങ്ക

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ജയിച്ച് പരമ്പര നേടിയപ്പോള്‍ ബൗളിങ്ങില്‍ കരുത്തായത് പ്രധാനമായും സ്പിന്നര്‍മാരാണ്. വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്ങാണ് കസറിയത്. എന്നാല്‍ ഇന്ത്യ ടീമിലേക്ക് കന്നി വിളി നല്‍കിയ വിജയകുമാര്‍ വൈശാഖിനും യഷ് ദയാലിനും കളിക്കാന്‍ അവസരം നല്‍കിയില്ല. ഇന്ത്യയുടെ യുവേ പേസ് നിരയുടെ കരുത്ത് എത്രത്തോളമെന്ന് വിലയിരുത്താന്‍ പരമ്പരയിലൂടെ സാധിച്ചില്ല.

ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇംഗ്ലണ്ടിനെതിരേ നടക്കാന്‍ പോവുകയാണ്. ഇതില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. അപ്പോള്‍ ഇന്ത്യ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്ന യുവ പേസര്‍മാരെ ഒഴിവാക്കേണ്ടതായി വരും. യുവതാരങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കയില്‍ നല്‍കിയിട്ടില്ലെന്ന് തന്നെ പറയാം. ഇത് ഇൗ യുവതാരങ്ങളോട് ചെയ്യുന്ന അനീതിയാണ്. താരസമ്പന്നമാണ് ഇന്ത്യന്‍ ടീമെന്നതിനാല്‍ പല യുവതാരങ്ങള്‍ക്കും അവസരം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

റിങ്കു സിങ്ങിന്റെ സീറ്റ് തെറിക്കുമോ?

റിങ്കു സിങ്ങിനെ ഇന്ത്യ മധ്യനിരയില്‍ വിശ്വസിക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാന്‍ റിങ്കുവിന് സാധിച്ചിട്ടില്ല. അവസരം കിട്ടിയപ്പോള്‍ താരം നിരാശപ്പെടുത്തി. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ് റിങ്കു സിങ്. എന്നാല്‍ ബൗളിങ്ങില്‍ റിങ്കുവിന് അവസരം നല്‍കിയില്ല. തിലക് വര്‍മ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ ഫോമില്‍ കസറവെ ഇന്ത്യ റിങ്കുവിനെ തഴയുമോയെന്നതാണ് ആലോചിക്കുന്നത്.

റിങ്കു സിങ്ങും തിലക് വര്‍മയും ബാറ്റിങ്ങിനോടൊപ്പം സ്പിന്നറെന്ന നിലയിലും ഉപകാരികളാണ്. എന്തായാലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ തിലക് വര്‍മയെ പിന്തുണച്ച് റിങ്കു സിങ്ങിനെ തഴയാന്‍ സാധ്യതയുണ്ട്.

Story first published: Saturday, November 16, 2024, 17:21 [IST]
Other articles published on Nov 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+