Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഔട്ടെന്ന് തേര്‍ഡ് അംപയര്‍, മായങ്ക് ഹാപ്പിയല്ല!- പ്രതികരിക്കാത്തത് ഒന്നു കൊണ്ട് മാത്രം

1

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തന്റെ പുറത്താവലില്‍ ഇന്ത്യ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഒട്ടും ഹാപ്പിയല്ല. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന അദ്ദേഹം 60 റണ്‍സെടുത്തു നില്‍ക്കെയാണ് ലുംഗി എന്‍ഗിഡിയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായത്. 123 ബോളില്‍ ആറു ബൗണ്ടറികള്‍ മായങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

41ാമത്തെ ഓവറിലാണ് താരം മടങ്ങുന്നത്. രണ്ടാമത്തെ ബോളില്‍ ഓഫ്സ്റ്റംപിന് പുറത്ത പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ മായങ്കിന്റെ പാഡില്‍ പതിക്കുകയായിരുന്നു. എന്‍ഗിഡിയും സൗത്താഫ്രിക്കന്‍ താരങ്ങളും വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ മറെയ്‌സ് ഇറാസ്മസിന്റെ തീരുമാനം നോട്ടൗട്ടെന്നായിരുന്നു. തുടര്‍ന്നാണ് സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ ഡിആര്‍എസ് വിളിച്ചത്. റീപ്ലേയില്‍ പന്ത് ലെഗ് സ്റ്റംപിലെ ബെയ്‌സില്‍ പതിക്കുമെന്ന് വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കുകയുമായിരുന്നു. സൗത്താഫ്രിക്കന്‍ താരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോള്‍ മായങ്ക് തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ ഒട്ടും സംതൃപ്തനല്ലായിരുന്നു. നിരാശയോടെ തല കുലുക്കിയാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്.

ആദ്യദിനത്തിലെ മല്‍സരശേഷം ഇതേക്കുറിച്ച് മായങ്ക് പ്രതികരിക്കുകയും ചെയ്തു. പുറത്താവലിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത് കുഴപ്പത്തില്‍ ചാടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഇതേക്കുറിച്ച് എനിക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അനുവാദമില്ല. അതുകൊണ്ടു തന്നെ ഞാനത് വിടുകയാണ്. ഇല്ലെങ്കില്‍ മോശം പേരുടെ പുസ്തകത്തില്‍ ഇടംപിടിക്കാനും സ്വന്തം പണം നഷ്ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നതിനാലാണ് ഇതെന്നും മായങ്ക് വ്യക്തമാക്കി.

2

അംപയറുടെ തീരുമാനത്തില്‍ ഹാപ്പിയല്ലെങ്കിലും സ്വന്തം ടീമിന്റെയും ഓപ്പണിങ് പങ്കാളിയും നാട്ടുകാരനുമായ കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ രാഹുല്‍ സന്തോഷവാനായിരിക്കുമെന്നുറപ്പാണ്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 122 റണ്‍സോടെ രാഹുലും 40 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍. മായങ്കിനെക്കൂടാതെ ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോലി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. പക്ഷെ രണ്ടാംദിനം കുതിപ്പ് പുനരാരംഭിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ശക്തമായ മഴയും ഗ്രൗണ്ടിലെ വെള്ളക്കെട്ടും കാരണം ഒരോവര്‍ പോലും കളി നടത്താന്‍ സാധിക്കാതെയായിരുന്നു രണ്ടാംദിനത്തിലെ മല്‍സരം വേണ്ടെന്നു വച്ചത്.

അതേസമയം, തുടര്‍ച്ചയായി മൂന്നാമത്തെ ഇന്നിങ്‌സിലാണ് മായങ്ക് 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. അവസാനമായി മുംബൈയിലെ വാംഖഡെയില്‍ ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ മാസം നടന്ന ടെസ്റ്റില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സ് വാരിക്കൂട്ടിയ മായങ്ക് രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ചിരുന്നു. 62 റണ്‍സായിരുന്നു സ്‌കോര്‍ ചെയ്തത്. ഇന്ത്യ 372 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം കൊയ്ത ഈ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

Story first published: Monday, December 27, 2021, 20:48 [IST]
Other articles published on Dec 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+