Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലിക്ക് 10ല്‍ 9.5!! ഏറ്റവും മോശമാര്? ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങറിയാം

റാഞ്ചി: സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ് കെഎല്‍ രാഹുലിന്റെ ടീം ഇന്ത്യ. റണ്‍മഴ കണ്ട പോരാട്ടത്തില്‍ 17 റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു.

വിരാട് കോലിയുടെ 52ാം ഏകദിന സെഞ്ച്വറിയും ബൗളര്‍മാരുടെയും പ്രകടനമാണ് റാഞ്ചിയില്‍ വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു നമുക്കു പരിശോധിക്കാം.

VIRAT KOHLI

ടോപ്പ് 6കാരുടെ റേറ്റിങ്

ഇന്ത്യക്കു വേണ്ടി ആദ്യത്തെ ആറു സ്ഥാനങ്ങളില്‍ കളിച്ചവരുടെ റ്റേറ്റിങ് ആദ്യം നോക്കാം. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. ഇവരില്‍ രോഹിത്താണ് റേറ്റിങില്‍ മുന്നില്‍. 10ല്‍ 7.5 ആണ് ഹിറ്റ്മാന്റെ റേറ്റിങ്. 57 റണ്‍സുമായി ടീമിനെ മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ശുഭ്മന്‍ ഗില്ലിനു പകരം ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച ജയ്‌സ്വാളിനു ഇതു നന്നായി മുതലെടുക്കാനായില്ല. 4.5 മാത്രമാണ അദ്ദേഹത്തിന്റെ റേറ്റിങ്. അഗ്രസീവായി തുടങ്ങിയ ജയ്‌സ്വാള്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഒരിക്കല്‍ക്കൂടി ഇടംകൈയന്‍ പേസര്‍ മാര്‍ക്കോ യാന്‍സനാണ് താരത്തെ മടക്കിയത്.

സെഞ്ചറി വീരന്‍ വിരാട് കോലിക്കാണ്് (9.5) ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിച്ചിരിക്കുന്നത്. 52ാം ഏകദിന സെഞ്ച്വറിയോടെ 2027ലെ അടുത്ത ലോകകപ്പിലും കളിക്കാന്‍ താന്‍ തയ്യാറാണെന്നു അദ്ദേഹം തെളിയിച്ചു ക്രീസിലെ്ത്തിയതു മുതല്‍ തകര്‍പ്പന്‍ ഫോമില്‍ കാണപ്പെട്ട കോലി 120 ബോളില്‍ 135 റണ്‍സുമായാണ് ക്രീസ് വിട്ടത്.

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റുതുരാജ് ഗെയ്ക്വാദിനെയാണ് നാലാമനായി ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ അദ്ദേഹം അവസരം പാഴാക്കി. വെറും എട്ടു റണ്‍സ് മാത്രമേ റുതു നേടിയുള്ളു. ഡെവാള്‍ഡ് ബ്രെവിസന്റെ വണ്ടര്‍ ക്യാച്ചാണ് റുതുവിനെ മടക്കിയത്. ഏറ്റവും കുറഞ്ഞ റേറ്റിങും (3/10) അദ്ദേഹത്തിനാണ്.

അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഫ്‌ളോപ്പായി തീര്‍ന്നു. വെറും നാലാണ് താരത്തിന്റെ റേറ്റിങ്. ബാറ്റിങിലും ബൗൡങിലും വാഷിക്കു ഇംപാക്ടുണ്ടാക്കാനായില്ല. 13 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ബൗളിങില്‍ മൂന്നോവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.

ആറാമനായി കളിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ റേറ്റിങ് 7.5 ആഅണ്. ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനപ സാധിച്ചു. 56 ബോളില്‍ 60 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. വിക്കറ്റിനു പിന്നില്‍ നാലു ക്യാച്ചുകളെടുത്ത അദ്ദേഹം ക്യാപ്റ്റന്‍സിയിലും മോശമാക്കിയില്ല.

HARSHIT RANA

ബാക്കിയുള്ളവരുടെ റേറ്റിങ്

ഏഴാമനായി കളിച്ച രവീന്ദ്ര ജഡേജയുടെ റേറ്റിങ് ആറാണ്. ടീമിനെ 350 കടക്കാന്‍ സഹായിച്ചത് 20 ബോളില്‍ അദ്ദേഹം നേടിയ 32 റണ്‍സാണ്. പക്ഷെ ബൗളിങില്‍ ജഡ്ഡുവിനു കാര്യമായി തിളങ്ങാനായില്ല. 9 ഓവറില്‍ 66 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.

ഹര്‍ഷിത് റാണ സര്‍പ്രൈസ് പ്രകടനം തന്നെ ബൗളിങില്‍ കാഴ്ചവച്ചു. പവര്‍പ്ലേയിലെ രണ്ടു വിക്കറ്റടക്കം മൂന്നു വിക്കറ്റുകള്‍ പിഴുത അദ്ദേഹത്തിന്റെ റേറ്റിങ് ഒമ്പതാണ്. നാലു വിക്കറ്റുകളുമായി ബൗളിങിനു ചുക്കാന്‍ പിടിച്ചത് കുല്‍ദീപ് യാദവായിരുന്നു.

ഒരോവറിലെ രണ്ടു വിക്കറ്റടക്കമാണിത്. 8.5 ആണ് അദ്ദേഹത്തിന്റെ റേറ്റിങ്. അര്‍ഷ്ദീപ് സിങിന്റെ റേറ്റിങ് ഏഴാണെങ്കില്‍ മറ്റൊരു പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു 6.5ഉം ലഭിച്ചു. അര്‍ഷ്ദീപ് രണ്ടു വിക്കറ്റുകള്‍ പിഴുതപ്പോള്‍ പ്രസിദ്ധിനു ഒരു വിക്കറ്റുമാണ് നേടാനായത്.

Story first published: Monday, December 1, 2025, 7:29 [IST]
Other articles published on Dec 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+