For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയെ തകര്‍ക്കാന്‍ എന്തു ചെയ്യണം? ഈ മൂന്നു കാര്യങ്ങള്‍! ജയമുറപ്പ്

റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചൂടില്‍ നിന്നും ടീം ഇന്ത്യ വൈറ്റ് ബോള്‍ മല്‍സരങ്ങളുടെ ആവേശത്തിലേക്കു കടക്കുകയാണ്. കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനലിനു ശേഷം ഇന്ത്യയും സൗത്താഫ്രിക്കയും ഈയാഴ്ച വീണ്ടും മുഖാമുഖം വരും. നാലു ടി20കളുടെ പരമ്പരയിലാണ് സൂര്യകുമാര്‍ യാദവിന്റെ യുവനിരയും എയ്ഡന്‍ മാര്‍ക്രമും സംഘവും കൊമ്പുകോര്‍ക്കുക.

വളരെ മികച്ച ബാറ്റിങ് ലൈനപ്പം ഒപ്പം മൂര്‍ച്ചയേറിയ ബൗളിങ് നിരയും സൗത്താഫ്രിക്കയ്ക്കുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ അവരെ വീഴ്ത്താന്‍ സൂര്യക്കും സംഘത്തിനും സാധിക്കുകയുള്ളൂ. മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൗത്താഫ്രിക്കയെ വീഴ്ത്തി പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കു സാധിക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON- ABHISHEK SHARMA

മികച്ച തുടക്കം

ഇന്ത്യക്കു വേണ്ടി ടി20 പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുക സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും. ഈ ജോടിയുടെ പ്രകടനം പരമ്പരയില്‍ ഇന്ത്യക്കു ഏറെ നിര്‍ണായകമായിരിക്കും. ബംഗ്ലാദേശിനെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ ഈ ജോടി പ്രതീക്ഷിച്ചതു പോലെ ക്ലിക്കായിരുന്നില്ല. അഭിഷേക് മൂന്നു മല്‍സരങ്ങളിലും ഫ്‌ളോപ്പായപ്പോള്‍ സഞ്ജു അവസാന കളിയില്‍ കിടിലന്‍ സെഞ്ച്വറിയോടെ കസറുകയും ചെയ്തു.

എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജു മാത്രമല്ല അഭിഷേകും മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുക്കേണ്ടതുണ്ട്. ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു- അഭിഷേക് സഖ്യത്തിന് 60-70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനായാല്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടാവും.

പിന്നീട് ക്രിസീലെത്തുന്ന നായകന്‍ സൂര്യകുമാര്‍ യാദവുള്‍പ്പെടെയുള്ളവര്‍ക്കു ഇതു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. കാരണം ഏതു സ്‌കോറും ചേസ് ചെയ്യാന്‍ ശേഷിയുള്ള ബാറ്റിങ് ലൈനപ്പാണ് സൗത്താഫ്രിക്കയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയിലും ഇതേ രീതിയില്‍ ക്ലീക്കായേ തീരൂ.

നിതീഷിന്റെ റോള്‍

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയ താരമായിരുന്നു യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായതിനാല്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. നിതീഷിനു പകരമാണ് മറ്റൊരു യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ ടീമിലേക്കു വന്നിരിക്കുന്നത്.

TILAK VARMA

കഴിഞ്ഞ പരമ്പരയില്‍ മധ്യനിരയില്‍ നിതീഷ് ഉണ്ടാക്കിയതു പോലെയൊരു ഇംപാക്ടുണ്ടാകക്കാന്‍ തിലകിനു സാധിക്കണം. ബാറ്റിങില്‍ തീര്‍ച്ചയായും നിതീഷിനേക്കാള്‍ പ്രതിഭയുള്ള താരം തന്നെയാണ് അദ്ദേഹം. അതുകൊണ്ടു ഒന്നോ, രണ്ടോ ഫിഫ്റ്റി പ്ലസ് സ്‌കോറുകളോ, 40 പ്ലസ് സ്‌കോറുകളോ തിലകില്‍ നിന്നും ടീമിനു ആവശ്യമാണ്. കൂടാതെ പാര്‍ട്ട് ടൈം ബൗളറായും ടീമിനു വേണ്ടി തിളങ്ങാനും അദ്ദേഹത്തിനു സാധിക്കേണ്ടതുണ്ട്.

ബൗളിങ് പാളരുത്

ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് അത്ര അനുഭവസമ്പത്തുള്ളതല്ല. അതുകൊണ്ടു തന്നെ അവരുടെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. സൗത്താഫ്രിക്കയില്‍ നിന്നും ഏതു തരത്തിലുള്ള തിരിച്ചടി നേരിട്ടാലും ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് ജാഗ്രത പാലിക്കുകയും നിയന്ത്രണം കൈവിടാതെ നോക്കുകയും വേണം.

കൃത്യമായ ലൈനും ലെങ്തും പരമ്പരയിലുടനീളം കാത്തുസൂക്ഷിക്കാനായാല്‍ മാത്രമേ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്കു മൂക്കുകയറിടാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. അര്‍ഷ്ദീപ് സിങ് നയിക്കുന്ന ഇന്ത്യന്‍ പേസ് നിരയിലെ മറ്റുള്ളവര്‍ ആവേശ് ഖാനും യഷ് ദയാലും വിജയ് കുമാര്‍ വൈശാഖുമാണ്.

ഇവരില്‍ താരതമ്യേന കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത് അര്‍ഷ്ദീപും ആവേശുമായതിനാല്‍ ഇരുവരും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. സ്പിന്‍ ബൗളിങ് നിരയിലുള്ളത് രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരാണ്. ഇവരില്‍ അക്ഷറിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കു ഗുണം ചെയ്യും.

Story first published: Tuesday, November 5, 2024, 20:45 [IST]
Other articles published on Nov 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+