For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിനെ മാറ്റണം, ഇന്ത്യയുടെ ടെസ്റ്റ് നായകനായി കോലി വരണം- കാരണങ്ങളിതാ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. വമ്പന്‍ താരനിരയുമായി പോയിട്ടും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കാലിടറി. രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക് ഒരുവശത്ത് തളര്‍ത്തുമ്പോഴും ശക്തമായി തിരിച്ചെത്താന്‍ നെറ്റ്‌സില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങളുള്ളത്.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തിന്റെ നിലവാരത്തിലേക്കുയരാന്‍ ഇപ്പോള്‍ ടീമിനാവുന്നില്ല. നായകനെന്ന നിലയില്‍ വിരാട് കോലിയും അജിന്‍ക്യ രഹാനെയും കാട്ടിയ മികവിനൊപ്പം നില്‍ക്കാന്‍ രോഹിത് ശര്‍മക്കാവുന്നില്ല. രോഹിത് നായകസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏറെയാണ്. രോഹിത് ടെസ്റ്റ് നായകസ്ഥാനം ഒഴിയുന്നതാണ് ഇന്ത്യക്ക് നല്ലത്.

ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഇന്ത്യ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം വിരാട് കോലിയെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യയെ കാത്ത് കടുപ്പമേറിയ വിദേശ പര്യടനങ്ങള്‍ വരാനിരിക്കുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തണം.

ഇന്ത്യയെ സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ നിലവിലെ പ്രകടനം മതിയാവില്ല. അതുകൊണ്ടുതന്നെ കോലിയെപ്പോലെ മികച്ചൊരു നായകന് കീഴില്‍ ഇന്ത്യ ഇറങ്ങുന്നത് അത്യാവശ്യമാണ്. ഇന്ത്യ അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയെ കീഴടക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയോട് കണക്കുവീട്ടാനുറച്ചാവും ഓസീസ് കാത്തിരിക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ രോഹിത്തിനെപ്പോലെ ലോല ഹൃദയനായ നായകന് സാധിക്കില്ല.

rohit sharma, virat kohli

അതിന് കോലിയെപ്പോലെ അടിക്ക് തിരിച്ചടി നല്‍കുന്ന നായകനെ അത്യാവശ്യമാണ്. ഓസ്‌ട്രേലിയ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചാലും അതേ നാണയത്തില്‍ മറുപടി നല്‍കാനും തിരിച്ചടിക്കാനും രോഹിത്തിനെക്കൊണ്ടാവില്ല. വിരാട് കോലിയുടെ ആക്രമണോത്സക ക്യാപ്റ്റന്‍സിയെ ടെസ്റ്റില്‍ ഇനിയും ഇന്ത്യക്ക് ആവശ്യമാണ്. അല്ലാത്ത പക്ഷം ആക്രമണോത്സക ക്രിക്കറ്റ് കളിക്കാനും വലിയ പരമ്പരകള്‍ നേടിയെടുക്കാനും ഇന്ത്യക്ക് സാധിക്കാതെ വരും.

നായകനായ ശേഷം രോഹിത്തിന്റെ ടെസ്റ്റിലെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ട് പോവുകയാണ്. രോഹിത്തിന് കൂടുതല്‍ റണ്‍സ് നേടാന്‍ നായകനെന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടത് അത്യാവശ്യമാണ്. വിരാട് കോലിക്ക് കീഴില്‍ കളിച്ചിരുന്നപ്പോഴാണ് രോഹിത് കൂടുതല്‍ റണ്‍സ് നേടിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറാണ് രോഹിത്. എന്നാല്‍ ക്യാപ്റ്റന്‍സി താരത്തിന്റെ പ്രകടനത്തെ പിന്നോട്ടടിക്കുന്നു. കോലിക്ക് പക്ഷെ ഈ പ്രശ്‌നമില്ല.

നായകനാവുമ്പോള്‍ കോലിയുടെ പ്രകടന മികവ് കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി കോലിയെ തല്‍സ്ഥാനത്തേക്കെത്തിക്കാവുന്നതാണ്. കോലിക്ക് കീഴില്‍ കളിക്കുമ്പോള്‍ ടീമിന്റെ ശരീര ഭാഷ തന്നെ പോസിറ്റീവാണ്. സഹതാരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ കോലിക്ക് സവിശേഷമായ മികവുണ്ട്. മികച്ച പോരാട്ടവീര്യം കാഴ്ചവെക്കുന്ന താരമാണ് കോലി.

എന്നാല്‍ രോഹിത്തിന് കീഴില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഈ നിലവാരം കാട്ടുന്നില്ല. മൂന്നാമത്തെ കാര്യം കോലി കൂടുതല്‍ മികച്ച യാത്രയയപ്പ് അര്‍ഹിക്കുന്നു. എക്കാലത്തേയും മികച്ച ടെസ്റ്റ് നായകനാണ് കോലി. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് ജയമടക്കം നേടിക്കൊടുത്ത നായകനാണ് കോലി. യാതൊരു കാരണവുമില്ലാതെയാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. സൗരവ് ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കോലി നായകസ്ഥാനം ഒഴിഞ്ഞത്.

ഇന്ത്യയുടെ നായകസ്ഥാനത്ത് വീണ്ടുമെത്താന്‍ അവസരം ലഭിച്ചാല്‍ കോലി അത് സ്വീകരിച്ചേക്കും. ഇന്ത്യക്ക് നിലവില്‍ മികച്ച താരനിരയുണ്ട്. പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങളുമുണ്ട്. ഇവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ കോലി നായകനായിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. കോലിയെ ടെസ്റ്റില്‍ വീണ്ടും നായകനാക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് നിസംശയം പറയാം.

Story first published: Sunday, December 31, 2023, 10:59 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+