IND vs SA: പരമ്പര നേടി ഇന്ത്യ, ടീമിന്റെ പ്രധാന 3 പോസിറ്റീവുകളെക്കുറിച്ച് അറിയാം
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ ജയിച്ചത്. യുവതാരങ്ങളുമായി ഇറങ്ങിയാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. കെ എല്‍ രാഹുലിന് കീഴിലായിരുന്നു ഇന്ത്യ പരമ്പര നേടിയത്. ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കായി ഏകദിന പരമ്പര നേടിക്കൊടുക്കുന്ന രണ്ടാമത്തെ നായകനാണ് രാഹുല്‍. ഇന്ത്യയുടെ ചരിത്ര ജയമാണിതെന്ന് പറയാം.
ഏകദിന പരമ്പര നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ചില പോസിറ്റീവുകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തേത് കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയാണ്. നായകനെന്ന നിലയില്‍ രാഹുല്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് കരുത്താവുന്നതാണ്. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ഏകദിന നായകനാവാന്‍ രാഹുല്‍ തയ്യാറാണെന്ന് തന്നെ പറയാം. അവസാനം ഇന്ത്യയെ നയിച്ച 12 മത്സരത്തില്‍ 11ലും രാഹുല്‍ ടീമിന് ജയം നേടിക്കൊടുത്തു.
രാഹുലിന്റെ വിക്കറ്റ് കീപ്പറെന്ന നിലയിലേ മികവും എടുത്തു പറയേണ്ടതാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് മികച്ച പ്രകടനം നടത്തുന്നതോടൊപ്പം റിവ്യൂകള്‍ ഫലപ്രദമായി എടുക്കാനും രാഹുലിനായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ രാഹുലെടുത്ത റിവ്യൂ തീരുമാനങ്ങള്‍ മികച്ചതായിരുന്നു. ഇന്ത്യക്ക് അഭിമാനിക്കാവുന്ന നായകനായി രാഹുല്‍ മാറിയെന്നത് വലിയ ആശ്വാസം നല്‍കുന്ന കാര്യം. ബാറ്റുകൊണ്ട് പരമ്പരയില്‍ കാര്യമായൊന്നും ചെയ്തില്ലെങ്കിലും നായകനെന്ന നിലയില്‍ കസറി.
2022ല്‍ രാഹുലിന് കീഴിലിറങ്ങിയ ഇന്ത്യ 3-0ന് ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കൈവിട്ടിരുന്നു. എന്നാല്‍ ഇതിന്റെ മധുര പ്രതികാരം വീട്ടാന്‍ ഇപ്പോള്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. രണ്ടാമത്തെ പോസിറ്റീവ് സഞ്ജു സാംസണിന്റെ പ്രകടനമാണ്. പ്രതിഭയെന്ന് വാഴ്ത്തുന്ന സഞ്ജുവിന് തന്റെ ശരിയായ മികവ് കാട്ടാനായത് ഇപ്പോഴാണ്. ദക്ഷിണാഫ്രിക്കയില്‍ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിനായി.

ബാറ്റു ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ നിലയുറപ്പിച്ച് നിന്ന സഞ്ജു ടീമിന്റെ സാഹചര്യത്തിനൊപ്പം മനോഹര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. കെ എല്‍ രാഹുല്‍, തിലക് വര്‍മ എന്നിവരോടൊപ്പം ബാറ്റു ചെയ്ത് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ആംഗര്‍ റോളില്‍ ടീമിനെ മുന്നോട്ട് നയിക്കാനും സഞ്ജുവിനായി. ഏകദിനത്തില്‍ ഇന്ത്യക്ക് ഉപകാരിയാണ് താനെന്ന് പ്രകടനത്തിലൂടെ തെളിയിക്കാന്‍ സഞ്ജുവിനായി എന്നതാണ് എടുത്തു പറയേണ്ടത്.
മൂന്നാമത്തേത് പേസര്‍മാരുടെ പ്രകടനമാണ്. ദക്ഷിണാഫ്രിക്കയില്‍ അവരെ ഞെട്ടിപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. പ്രധാനമായും അര്‍ഷ്ദീപ് സിങ്ങിന്റെ ബൗളിങ് പ്രകടനം. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അര്‍ഷ്ദീപ് രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റും വീഴ്ത്തി. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനമാണ് അര്‍ഷ്ദീപ് കാഴ്ചവെച്ചത്. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.
ഏക പ്രതീക്ഷ അര്‍ഷ്ദീപിലാണ്. അതുകൊണ്ടുതന്നെ അവസരത്തിനൊത്ത് ഉയര്‍ന്ന് ടീമിന് കരുത്താവാന്‍ അര്‍ഷ്ദീപിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ മറ്റ് പേസര്‍മാരും മികച്ച പ്രകടനം നടത്തി. ആവേശ് ഖാന്‍ പ്രതീക്ഷിച്ചതിലും മികവ് കാട്ടി. മുകേഷ് കുമാര്‍ ശരാശരി പ്രകടനം കാഴ്ചവെച്ചു. സീനിയര്‍ പേസര്‍മാരോടൊപ്പം നില്‍ക്കുന്ന പ്രകടനം ഇന്ത്യയുടെ യുവ താരനിര കാഴ്ചവെച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പരയായിരുന്നു ഇത്. സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നപ്പോഴും പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് സാധിച്ചുവെന്നത് ടീമിന്റെ ഭാവി സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications