Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടി20 പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകം, 3 ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം- വലിയ വെല്ലുവിളി

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയിലേ പേസ് പിച്ചില്‍ പരമ്പര നേടിയെടുക്കുകയെന്ന വലിയ തലവേദനയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ വന്മരങ്ങളൊന്നും ഇന്ത്യയുടെ ടി20 ടീമിലില്ല.

സൂര്യകുമാര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരാണ് മറ്റൊരു പ്രധാന താരം. യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ്, റുതുരാജ് ഗെയ്ക് വാദ് തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ മറ്റ് പ്രധാന പ്രതീക്ഷ. ഓസ്‌ട്രേലിയക്കെതിരേ ടി20 പരമ്പര നേടിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്. ശക്തമായ താരനിരയുള്ള ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയെന്നത് എളുപ്പമാവില്ല. ഇന്ത്യയെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ കണ്ടെത്തേണ്ടതായുണ്ട്.

ടി20 ലോകകപ്പ് വരാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഈ പരമ്പരയിലൂടെ ഇന്ത്യ തേടുന്ന മൂന്ന് ഉത്തരങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തിലെ ഇന്ത്യയുടെ ടീം കരുത്താണ്. ടി20 ലോകകപ്പില്‍ രോഹിത്തും കോലിയുമില്ലാതെ ഇറങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. രണ്ട് പേരും ഇല്ലാതെ ഇറങ്ങിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനായാല്‍ ടീമിനത് പ്രതീക്ഷ നല്‍കുന്നു.

അല്ലാത്ത പക്ഷം സീനിയര്‍ താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും. ഏഴ് മാസം മാത്രം ടി20 ലോകകപ്പിന് ശേഷിക്കെ ഇന്ത്യക്ക് സീനിയര്‍ താരങ്ങളില്ലാതെ എന്താണ് ചെയ്യാനാവുകയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത്തിനെ നായകനാക്കി ഇന്ത്യ ടി20 ലോകകപ്പിലിറങ്ങണമോയെന്ന ചോദ്യം മുന്നിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അനൂഭവസമ്പന്നരായ താരങ്ങളില്ലാതെ ഈ പിച്ചില്‍ തിളങ്ങുക പ്രയാസമാണ്.

rohit sharma, rahul dravid

എന്നാല്‍ യുവതാരങ്ങള്‍ക്ക് വിദേശ പിച്ചിലും കളിച്ച് പരമ്പര നേടാന്‍ സാധിക്കുമെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. യുവതാരങ്ങളുടെ കരുത്ത് അളക്കുന്ന പരമ്പരയാണ് വരാനിരിക്കുന്നതെന്ന് പറയാം. ശ്രേയസ് അയ്യരിന്റെ ടി20 ടീമിലെ സ്ഥാനവും നിര്‍ണ്ണയിക്കുന്ന പരമ്പരയാവും ഇത്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ശ്രേയസിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. മൂന്നാം നമ്പറിലേക്കാണ് ശ്രേയസിനെ പരിഗണിക്കുന്നത്. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള താരമാണ് ശ്രേയസ്.

ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിനെ തുണക്കുന്നതാണ്. ഷോര്‍ട്ട് ബോളുകള്‍ നിരന്തരം പ്രതീക്ഷിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ ശ്രേയലിന്റെ പ്രകടനം കണ്ടറിയണം. ശ്രേയസിന് തിളങ്ങാനാവാത്ത പക്ഷം ടി20 ലോകകപ്പിലേക്കുള്ള വാതില്‍ അടയാനുള്ള സാധ്യതയുമുണ്ട്. കെ എല്‍ രാഹുല്‍ നിലവില്‍ ടി20 ടീമിന് പുറത്താണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുലിന് ടി20യില്‍ ഭേദപ്പെട്ട റെക്കോഡും അവകാശപ്പെടാം.

എന്നാല്‍ പതിയ തുടങ്ങി പിന്നീട് റണ്‍സുയര്‍ത്തുന്നതാണ് രാഹുലിന്റെ ശൈലി. അതുകൊണ്ടുതന്നെ ഇന്ത്യ നിലവില്‍ രാഹുലിന് പ്രാധാന്യം നല്‍കുന്നില്ല. പക്ഷെ രാഹുലിനെ ഇന്ത്യ തിരിച്ചുവിളിക്കണമോയെന്നത് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന പരമ്പരയായി ഇത് മാറിയേക്കും. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിര്‍ണ്ണയിക്കുന്നതിലും ഈ പരമ്പര നിര്‍ണ്ണായകമാവും. നിലവില്‍ യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍.

രണ്ട് പേരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ വിദേശ പിച്ചിലെ ഇവരുടെ പ്രകടനം കണ്ടറിയണം. ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലുമെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടവെ റുതുരാജിന്റേയും ജയ്‌സ്വാളിന്റേയും പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Sunday, December 10, 2023, 11:24 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+