For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിനു ശേഷം രാഹുല്‍ തന്നെ! ഏകദിന ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനാവും

സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിയമിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. വിരാട് കോലിയുടെ നിയന്ത്രണത്തില്‍ നിന്നും ദേശീയ ടീം രോഹിത് ശര്‍മയുടെ കീഴിലേക്കു പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു തുക്കമിട്ടു കൊണ്ടാണ് ടി20ക്കു പിന്നാലെ ഏകദിന ടീമിന്റെയു ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇനി കോലിയുടെ 'ഭരണം' ടെസ്റ്റില്‍ മാത്രമായി ഒതുങ്ങും.

KL Rahul set to be named Team India's vice-captain | Oneindia Malayalam

നേരത്തേ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹിറ്റ്മാന്‍ പ്രൊമോഷനു ശേഷം നായകസ്ഥാനത്തേക്കുയര്‍ന്നതോടെ ഈ റോളില്‍ പുതിയൊരാളെ നിയമിക്കേണ്ടി വന്നിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലായിരുന്നു രോഹിത് ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായത്. പുതിയ വൈസ് ക്യാപ്റ്റനായി അന്നു കെഎല്‍ രാഹുലിനെയും നിയമിച്ചിരുന്നു.

 ഏകദിനത്തിലും രാഹുല്‍ തന്നെ

ഏകദിനത്തിലും രാഹുല്‍ തന്നെ

ടി20ക്കു പിറകെ ഇനി ഏകദിനത്തിലും കെഎല്‍ രാഹുല്‍ തന്നെയായിരിക്കും പുതിയ വൈസ് ക്യാപ്റ്റനെന്നു ഉറപ്പായിരിക്കുകയാണ്. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിന്റെ അസിസ്റ്റന്റ് ഓപ്പണിങ് പങ്കാളി കൂടിയായ രാഹുലായിരിക്കും.
രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകനായി രാഹുല്‍ വരുമെന്നും ഇതോടെ ഉറപ്പായിട്ടുണ്ട്. നേരത്തേ റിഷഭ് പന്തിന്റെ പേര് ഭാവി നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പ്രായം തീരെ കുറവായതിനാലും അനുഭവസമ്പത്ത് കുറവായതിനാലും രാഹുലിനാണ് നറുക്കുവീണിരിക്കുന്നത്. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനത്തോടെയായിരിക്കും പ്രഖ്യാപിക്കുന്നത്. രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനായും ഇതോടൊപ്പം തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

 ഭാവി ക്യാപ്റ്റനാക്കാം

ഭാവി ക്യാപ്റ്റനാക്കാം

കെഎല്‍ രാഹുലായിരിക്കും ഇന്ത്യയുടെ അടുത്ത വൈസ് ക്യാപ്റ്റന്‍. നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ടീമിലെ സ്ഥിരാംഗമാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാഹുല്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കരിയറില്‍ ഇനി ആറ്- ഏഴ് വര്‍ഷങ്ങള്‍ അദ്ദേഹത്തിനു ശേഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി രാഹുലിനെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിയും. രോഹിത് ശര്‍മ, വിരാട് കോലി, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഒപ്പമുള്ളതിനാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനും രാഹുലിന് കഴിയുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

 കോലിയെ നീക്കി

കോലിയെ നീക്കി

ബുധനാഴ്ചയാണ് ഇന്ത്യന്‍ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചത്. വിരാട് കോലി സ്ഥാനമൊഴിഞ്ഞതാണോ, അതോ അദ്ദേഹത്തെ നീക്കിയതാണോ എന്നൊന്നും സെലക്ഷന്‍ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നായകസ്ഥാനമൊഴിയാന്‍ കോലിക്കു 48 മണിക്കൂര്‍ ബിസിസിഐ നല്‍കിയിരുന്നതായും പക്ഷെ അദ്ദേഹം വഴങ്ങാതിരുന്നതോടെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് രോഹിത്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടം കൂടിയാണ്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ടൂര്‍ണമെന്റില്‍ ലക്ഷ്യമിടുന്നില്ല. പക്ഷെ 34 കാരനായ രോഹിത് 2024ലെ ടി20 ലോകകപ്പിന് അപ്പുറം നായകസ്ഥാനത്തു തുടരാന്‍ സാധ്യതയില്ല. ഈ കാരണത്താലാണ് രാഹുലിനെ പിന്‍ഗാമിയായി ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരുന്നത്.

 ടെസ്റ്റിലും രാഹുല്‍ സ്ഥാനമുറപ്പിച്ചു

ടെസ്റ്റിലും രാഹുല്‍ സ്ഥാനമുറപ്പിച്ചു

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ സ്ഥിരം സാന്നിധ്യമായ കെഎല്‍ രാഹുല്‍ ഈ വര്‍ഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തോടെയാണ് ടെസ്റ്റിലെ സ്ഥാനം തിരിച്ചുപിടിച്ചത്. മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ സ്റ്റെില്‍ രാഹുലിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുകയുമായിരുന്നു. സെഞ്ച്വറിയോടെയാണ് താരം ഈ അവസരം മുതലാക്കിയത്. ഇതോടെ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ സ്ഥാനം നിലനിര്‍ത്തി രാഹുല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. രോഹിത് ശര്‍മ- രാഹുല്‍ ഓപ്പണിങ് ജോടി ടെസ്റ്റിലും ക്ലിക്കായത് ഈ പരമ്പരയിലൂടെയായിരുന്നു.
ഏകദിനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുള്ള പ്രകടനമെടുത്താല്‍ രാഹുലിന്റെ ബാറ്റിങ് ശരാശരി 61.92 ആണ്. ടീമിലെ മറ്റാര്‍ക്കും ഇത്രയും ഉയര്‍ന്ന ബാറ്റിങ് ശരാശരിയില്ല.

Story first published: Thursday, December 9, 2021, 13:58 [IST]
Other articles published on Dec 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+