For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടെസ്റ്റിലും രാഹുല്‍ തന്നെ, രോഹിത്തിനു പകരം പുതിയ വൈസ് ക്യാപ്റ്റന്‍

26നാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്

1
KL Rahul To Be India Vice-Captain For Test Series In South Africa | Oneindia Malayalam

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ നിയമിച്ചു. നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പരിക്ക് കാരണം ഈ പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നിരുന്നു. ഇതോടെയാണ് പകരക്കാരനായി രാഹുലിനു നറുക്കുവീണത്. നേരത്തേ ഇന്ത്യയുടെ ടി20 ടീമിന്റെയും സ്ഥിരം വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചിരുന്നു. മാത്രമല്ല ഏകദിനത്തിലും രാഹുല്‍ തന്നെയായിരിക്കും പുതിയ വൈസ് ക്യാപ്റ്റന്‍.

രോഹിത് വൈസ് ക്യാപ്റ്റനായ ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയായിരുന്നു വരാനിരുന്നത്. പക്ഷെ മുംബൈയില്‍ വച്ച് ബാറ്റിങ് പരിശീലനനം നടത്തവെ കൈയ്ക്കു പരിക്കേറ്റതോടെ അദ്ദേഹത്തിനു ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിനെ ഇപ്പോള്‍ ഈ റോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ഭാവിയില്‍ രാഹുല്‍ തന്നെ നായകനാവുമെന്ന സൂചന കൂടിയാണ് ബിസിസിഐ ഇതോടെ നല്‍കിയിരിക്കുന്നത്.

2

അജിങ്ക്യ രഹാനെയായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പര വരെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത്. പക്ഷെ ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ ഈ റോളില്‍ നീക്കും നീക്കുകയായിരുന്നു. തുടര്‍ന്നാണ് പകരക്കാരനായി രോഹിത്തിനെ നിയമിച്ചത്. കോലിക്കു പകരം ടി20, ഏകദിന ടീമുകളുടെ സ്ഥിരം ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നല്‍കിയിരുന്നു.

രോഹിത്തിനു പകരം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമില്‍ പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയാങ്ക് പാഞ്ചാലിനെ ഉള്‍പ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ നയിച്ചത് പാഞ്ചാലായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 45.52 ശരാശരിയില്‍ 24 സെഞ്ച്വറികളും 25 ഫിഫ്റ്റികളുമടക്കം 7000ത്തിന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.

Story first published: Saturday, December 18, 2021, 15:08 [IST]
Other articles published on Dec 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+