Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റുതുരാജിനോടു രാഹുലിനു അസൂയ! ഓറഞ്ച് ക്യാപ്പ് കൈവിട്ടതിന്റെ ദേഷ്യം- പ്രതികരിച്ച് ഫാന്‍സ്

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ ഇന്ത്യ പുറത്തിരുത്തിയതില്‍ നിരാശയും രോഷവും പ്രകടിപ്പിച്ച് ഫാന്‍സ്. അപ്രസക്തമായ അവസാന കളിയിലെങ്കിലും താരത്തിനു ഇന്ത്യ അവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതുമുണ്ടായില്ല. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ നാലു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിരുന്നു. എന്നിട്ടും റുതുരാജ് ടീമിലേക്കു വന്നില്ല.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റുതുരാജിനെ ഇന്ത്യ തഴഞ്ഞതില്‍ പ്രതിഷേധിച്ചിരിക്കുന്നത്. നായകന്‍ കെഎല്‍ രാഹുലിനെയും നിരവധി പേര്‍ വിമര്‍ശിച്ചു.

1

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റുതുരാജ് ഗെയ്ക്വാദ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു. ഇതു കെഎല്‍ രാഹുല്‍ വ്യക്തിപരമായി എടുത്തിട്ടുണ്ടെന്നും ഈ കാരണത്താലാണ് വീണ്ടും തഴഞ്ഞതെന്നുമായിരുന്നു ഒരു യൂസര്‍ ട്വ്ീറ്റ് ചെയ്തത്.
റുതുരാജ് ഗെയ്ക്വാദിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരിക്കാനുള്ള കാരണം കഴിഞ്ഞ ഐപിഎല്ലില്‍ നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരില്‍ നിന്നും ഓറഞ്ച് ക്യാപ്പ് തട്ടിയെടുത്തതു കാരണമാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

2

കഴിഞ്ഞ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെടുത്ത താരം- 635
വിജയ് ഹസാരെ ട്രോഫിയില്‍ കൂടുതല്‍ റണ്‍സെടുത്ത താരം- 603
നാലു സെഞ്ച്വറികളും ഇതിനിടെ നേടി, എന്നിട്ടും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടമില്ല. റുതുരാജ് ഗെയ്ക്വാദിനോടു ചെയ്തത് കടുത്ത അനീതിയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
റുതുരാജ് ഗെയ്ക്വാദിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നല്‍കിയാല്‍ തന്റെ ഓപ്പണിങ് സ്ഥാനം അപകടത്തിലാവുമെന്നു കെഎല്‍ രാഹുലിന് അറിയാം. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് രാഹുലെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

3

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മറ്റു കളിക്കാരുമായുള്ള സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് റുതുരാാജ് ഗെയ്ക്വാദിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത് എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
വെസ്റ്റ് ഇന്‍ഡീസുമായുള്ള അടുത്ത പരമ്പരയില്‍ രോഹിത് ശര്‍മ മടങ്ങിയെത്തുമ്പോള്‍ റുതുരാജ് ഗെയ്ക്വാദിനു അവിടെയും അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ടീം മാനേജ്‌മെന്റിന്റെ തീരുമാനം വളരെ മോശമായിപ്പോയി. സൗത്താഫ്രിക്കയ്‌ക്കെതിരേ എല്ലാ മല്‍സരത്തിലും റുതുരാജിനെ കളിപ്പിക്കണമായിരുന്നുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

4

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു, പക്ഷെ എന്നിട്ടും അപ്രസക്തമായ കളിയില്‍ റുതുരാജ് ഗെയ്ക്വാദിനെ കളിപ്പിച്ചില്ല. ഇതു കടുത്ത അനീതിയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡില്‍ എനിക്കു മതിപ്പില്ല. പാവം റുതുരാജ് ഗെയ്ക്വാദ് ശ്രീലങ്കന്‍ പര്യടനത്തില്‍ അവഗണിക്കപ്പെട്ടു. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും ഇപ്പോള്‍ സൗത്തഫ്രിക്കയ്‌ക്കെതിരേയും തഴയപ്പെട്ടു. ന്യൂസിലാന്‍ഡിനെതിരേ വെങ്കടേഷ് അയ്യരെ നന്നായി ഉപയോഗിച്ചില്ല, ഈ പരമ്പരയിലും അതു തന്നെ സംഭവിച്ചതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

5

ഇന്ത്യന്‍ ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എന്നിട്ടും റുതുരാജ് ഗെയ്ക്വാദിനു ഇടം ലഭിച്ചില്ല. വെല്‍ഡണ്‍ ബിസിസിഐ. അതു മാത്രമല്ല സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഒരുമിച്ചു കളിക്കുന്നുവെന്നും ഒരു യൂസര്‍ പരിഹസിച്ചു.
ഇന്നു എന്തുകൊണ്ടാണ് റുതുരാജ് ഗെയ്ക്വാദ് ഇന്ത്യക്കു വേണ്ടി കളിക്കാത്തത്? ടീമിനു വേണ്ടി കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് അദ്ദേഹത്തെ സ്‌ക്വാഡിനൊപ്പം നിര്‍ത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ നന്നായി പെര്‍ഫോം ചെയ്ത താരമാണ് അദ്ദേഹംമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Sunday, January 23, 2022, 15:06 [IST]
Other articles published on Jan 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+