Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രാഹുലിന് സെഞ്ച്വറി, മിന്നിച്ച് മായങ്ക്- ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം

1

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഉജ്ജ്വല തുടക്കം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള നായകന്‍ വിരാട് കോലിയുടെ തീരുമാനം തെറ്റിയില്ല. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന മികച്ച നിലയിലാണ്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിന്റെ (122*) ഉജ്ജ്വല സെഞ്ച്വറിയും ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളിന്റെ (60) ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. രാഹുലിനോടൊപ്പം അജിങ്ക്യ രഹാനെയാണ് (40*) കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 ബോളില്‍ 73 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോലി (35) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളും പേസര്‍ ലുംഗി എന്‍ഗിഡിക്കാണ്.

248 ബോളില്‍ 26 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 122 റണ്‍സുമായി രഹാനെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രഹാനെ 81 ബോളില്‍ എട്ടു ബൗണ്ടറികളടിച്ചു. പുതിയ ഓപ്പണിങ് ജോടികളായ രാഹുലും മായങ്കും ചേര്‍ന്ന് ആഗ്രഹിച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പേസും ബൗ്ണ്‍സുമുള്ള പിച്ചില്‍ ഇരുവരും സൗത്താഫ്രിക്കന്‍ പേസാക്രമണത്തെ മികച്ച രീതിയില്‍ നേരിട്ടു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഈ ജോടിക്കു കഴിഞ്ഞു. നേരത്തേ ടെസ്റ്റില്‍ ഒരിക്കല്‍പ്പോലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും രാഹുല്‍- മായങ്ക് സഖ്യമുണ്ടാക്കിയിരുന്നില്ല. ഇതിന് ഇരുവരും സെഞ്ചൂറിയനില്‍ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

രാഹുല്‍- മായങ്ക് ജോടി കളി സൗത്താഫ്രിക്കയില്‍ നിന്നും തട്ടിയെടുക്കവെയാണ് എന്‍ഗിഡി ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ഉജ്ജ്വല ഫോമില്‍ ബാറ്റ് വീശിയ മായങ്കിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എന്‍ഗിഡിയടക്കം സൗത്താഫ്രിക്കയുടെ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെ സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു. തേര്‍ഡ് അംപയര്‍ സൗത്താഫ്രിക്കന്‍ ടീമിന് അനുകൂലമായി ഔട്ട് വിളിക്കുകയും ചെയ്തു. 123 ബോളില്‍ ഒമ്പത് ബൗണ്ടറികളടക്കമാണ് മായങ്ക് 60 റണ്‍സ് നേടിയത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ മുംബൈയിലെ വാംഖഡെയില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച അദ്ദേഹം തുടരെ മൂന്നാമിന്നിങ്‌സിലും ഫോം ആവര്‍ത്തിക്കുകയായിരുന്നു.

2

മൂന്നാമനായി ക്രീസിലെത്തിയത്. ചേതേശ്വര്‍ പുജാരയായിരുന്നു. പക്ഷെ നേരിട്ട ആദ്യ ബോളില്‍ തന്നെ അദ്ദേഹം പുറത്തായതോടെ ഇന്ത്യ സ്തബ്ധരായി. വിക്കറ്റ് പോവാതെ 116ല്‍ നിന്നും ഇന്ത്യ രണ്ടിന് 117ലേക്കു പതറുകയും ചെയ്തു. പുജാരയുടെ ബാറ്റില്‍ എഡ്ജില്‍ ചെയ്ത ശേഷം കാല്‍ത്തുടയില്‍ തട്ടിയുയയര്‍ന്ന ബോള്‍ കീഗന്‍ പെറ്റേഴ്‌സന്‍ അനായാസം പിടികൂടുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ രാഹുലും നായകന്‍ കോലിയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ തകര്‍ച്ചയിലേക്കു വീഴാതെ സ്‌റ്റെഡിയാക്കി നിര്‍ത്തി. 82 റണ്‍സാണ് ഈ സഖ്യം നേടിയത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത കോലി ഈ ഇന്നിങ്‌സില്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള രണ്ടു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ ഓഫ്സ്റ്റംപിന് പുറത്ത് എന്‍ഗിഡിയൊരുക്കിയ കെണിയില്‍ അദ്ദേഹം കുരുങ്ങുകയായിരുന്നു. ഒഴിവാക്കാമായിരുന്ന ബോളില്‍ അനാവശ്യ ഷോട്ട് കളിച്ച കോലിയുടെ ബാറ്റില്‍ എഡ്ജായപ്പോള്‍ സ്ലിപ്പില്‍ വിയാന്‍ മുള്‍ഡറുടെ കൈകളിലൊതുങ്ങുകയും ചെയ്തു. 94 ബോളില്‍ നാലു ബൗണ്ടറികള്‍ ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

3

ഹനുമാ വിഹാരി, ശ്രേയസ് അയ്യരെ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഈ ടെസ്റ്റില്‍ ഇറങ്ങിയത്. മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെയ്ക്കു ഇന്ത്യ ഒരവസരം കൂടി നല്‍കുകയായിരുന്നു. നേരത്തേ സൗത്താഫ്രിക്കയില്‍ കാഴ്ചവച്ച വച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തിനു തുണയായത്. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട കോമ്പിനേഷനിലാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഏക സ്പിന്നറായി ഓള്‍റൗണ്ടര്‍ കൂടിയായ ആര്‍ അശ്വിനെ കളിപ്പിക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Sunday, December 26, 2021, 21:00 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+