For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സെഞ്ച്വൂറിയനില്‍ സെഞ്ച്വറി, രാഹുല്‍ 'കൊലമാസ്'- ധോണിയുടെ റെക്കോഡ് തകര്‍ത്തു

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ്. വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് കെ എല്‍ രാഹുലിന്റെ സെഞ്ച്വറി പ്രകടനമാണ്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ 137 പന്തില്‍ 101 റണ്‍സാണ് രാഹുല്‍ നേടിയെടുത്തത്. 14 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് രാഹുലിന്റെ ക്ലാസിക് ഇന്നിങ്‌സ്.

ഏറ്റവും നിര്‍ണ്ണായക ഘട്ടത്തിലാണ് രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ വമ്പന്‍ റെക്കോഡും കെ എല്‍ രാഹുല്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. സെഞ്ച്വൂറിയനില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ സന്ദര്‍ശക വിക്കറ്റ് കീപ്പറായി മാറാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് 2010ല്‍ എംഎസ് ധോണി നേടി 90 റണ്‍സായിരുന്നു തലപ്പത്തുണ്ടായിരുന്നത്. ഇതിനെ രാഹുല്‍ മറികടന്നിരിക്കുകയാണ്. 2002ല്‍ 89 റണ്‍സ് നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മൂന്നാം സ്ഥാനത്താണുള്ളത്.

രാഹുലിന്റെ കരിയറില്‍ ഒരു വേദിയില്‍ രണ്ട് തവണ സെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പും അദ്ദേഹം സെഞ്ച്വൂറിയനില്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ട്. റിഷഭ് പന്തിനൊപ്പം എലൈറ്റ് ക്ലബ്ബിലേക്കെത്താനും രാഹുലിനായി. സെന രാജ്യത്ത് സെഞ്ച്വറി പ്രകടനം നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് രാഹുല്‍. റിഷഭ് പന്താണ് ആദ്യം ഈ നേട്ടത്തിലേക്കെത്തിയത്. റിഷഭ് ഓവല്‍, സിഡ്‌നി, കേപ്ടൗണ്‍, ബ്രിമ്മിങ്ഹാം എന്നിവടെയെല്ലാം സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ട്.

എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെന രാജ്യത്ത് കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ റിഷഭിനെ രാഹുല്‍ മറികടന്നു. രണ്ട് സെഞ്ച്വറിയായിരുന്നു റിഷഭിന്റെ പേരിലുണ്ടായിരുന്നത്. രാഹുലിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇപ്പോള്‍ പിറന്നിരിക്കുന്നത്. രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തിലെ മികച്ച 10 സെഞ്ച്വറികളിലൊന്നാണിതെന്നാണ് സുനില്‍ ഗവാസ്‌കര്‍ രാഹുലിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.

kl rahul, cricket

ഇന്ത്യയുടെ മറ്റൊരു താരവും 40 റണ്‍സില്‍ കൂടുതല്‍ എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കസറിയത്. ഏത് റോള്‍ ലഭിച്ചാലും മനോഹരമായി കളിക്കാന്‍ രാഹുലിന് സാധിക്കുന്നു. ഓപ്പണറായിരുന്ന രാഹുല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആറാം നമ്പറിലാണ് കളിച്ചത്. വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നപ്പോഴും തകര്‍പ്പന്‍ പ്രകടനത്തോടെ രാഹുല്‍ ഹീറോയായി മാറുകയായിരുന്നു. സെഞ്ച്വൂറിയനില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ വിദേശ താരമായി മാറാനും രാഹുലിനായി.

വിദേശ പിച്ചില്‍ രാഹുല്‍ നേടുന്ന ഏഴാം സെഞ്ച്വറിയാണിത്. ടീമിന് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യങ്ങളിലെല്ലാം അവസരത്തിനൊത്തുയരാന്‍ രാഹുലിന് സാധിക്കുന്നു. സിഡ്‌നി, ഓവല്‍, ലോര്‍ഡ്‌സ്, സെഞ്ച്വൂറിയന്‍, കൊളംബോ, സബിന പാര്‍ക്ക് എന്നീ പിച്ചുകളിലാണ് ഇതിന് മുമ്പ് രാഹുല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഇതില്‍ നിന്ന് തന്നെ രാഹുലിന്റെ ബാറ്റിങ് മികവ് എത്രത്തോളമെന്നത് വ്യക്തം. 89ല്‍ നിന്ന് സെഞ്ച്വറിയിലേക്കെത്താന്‍ രണ്ട് സിക്‌സുകളാണ് രാഹുല്‍ പറത്തിയത്.

താരത്തിന്റെ ക്ലാസ് വ്യക്തമാക്കുന്ന ഷോട്ടോടെയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വൂറിയനില്‍ കൂടുതല്‍ റണ്‍സ് നേടുന്ന എവേ ബാറ്റ്‌സ്മാനെന്ന റെക്കോഡും രാഹുല്‍ നേടി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ രാഹുല്‍ പ്രത്യേക മികവ് കാട്ടുന്നുണ്ടെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് രാഹുല്‍ അരങ്ങേറ്റം നടത്തിയത്. 2021ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വൂറിയനില്‍ അദ്ദേഹം സെഞ്ച്വറി നേടി.

ഇപ്പോള്‍ വീണ്ടും സെഞ്ച്വൂറിയനില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം പാകിസ്താനെതിരേ 111* റണ്‍സ് നേടിയാണ് രാഹുല്‍ ഏകദിനത്തിലേക്ക് തിരിച്ചുവരവ് അറിയിച്ചത്. ഇപ്പോള്‍ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിലും രാഹുല്‍ സെഞ്ച്വറിയോടെ ആഘോഷമാക്കുകയാണ്.

Story first published: Wednesday, December 27, 2023, 15:23 [IST]
Other articles published on Dec 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+