Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'രാഹുലിന്റെ ഈ രീതി ശരിയല്ല, പഞ്ചാബിലും ഇതു കണ്ടു!- കോലിയെ കണ്ടു പഠിക്കൂ'

ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സിനു ശേഷമാണ് രാഹുല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്‍ നായകന്‍ വിരാട് കോലിയെ കണ്ടുപഠിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടത്.

മല്‍സത്തില്‍ തന്റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. 79 ബോളില്‍ നിന്നും നാലു ബൗണ്ടറികളോടെ 55 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നു തവണ പുറത്താവലില്‍ നിന്നും രാഹുല്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

1

ടീമിനെ നയിക്കുമ്പോള്‍ ബാറ്റിങില്‍ കെഎല്‍ രാഹുലിന്റെ ഇംപാക്ട് കുറയുന്നതായി സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ചിരുന്നപ്പോള്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 133 ആയിരുന്നു. എന്നാല്‍ ക്യാപ്റ്റനല്ലാതിരുന്നപ്പോള്‍ അദ്ദേഹത്തിന് 146 സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്നു.

2

ടീമിന്റെ ക്യാപ്റ്റനാവുമ്പോള്‍ രാഹുലിന് ബാറ്റിങില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതു കാണിക്കുന്നത്. ഇതു ടീമിനെ അവസാനം മോശമായി ബാധിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ പഞ്ചാബിനു ഇതു തിരിച്ചടിയേകിയത് നമ്മള്‍ കണ്ടതാണ്.

3

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലേക്കു വരികയാണെങ്കില്‍ രാഹുലിന്റെ ബാറ്റിങ് പങ്കാളിയായിരുന്ന റിഷഭ് പന്ത് വളരെ ആത്മവിശ്വാസത്തോയെയാണ് തുടക്കം മുതല്‍ ബാറ്റ് ചെയ്തതെന്നു കാണാം. വിരാട് കോലി പെട്ടെന്നു പുറത്തായതിനാല്‍ താനും വേഗം ഔട്ടായാല്‍ അതു ടീമിനെ ബാധിക്കുമെന്ന് രാഹുലിന് തോന്നിയിട്ടുണ്ടാവും. ഇതു കാരണമാണ് രാഹുല്‍ അത്തരമൊരു ഡിഫന്‍സീവ് സമീപനം സ്വീകരിച്ചതെന്നു വേണമെങ്കില്‍ നിങ്ങള്‍ക്കു പറയാവുന്നതാണെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

4

ഈ ആംഗിളില്‍ നോക്കുകയാണെങ്കില്‍ രാഹുലിന്റെ സ്ലോ ഇന്നിങ്‌സിനെക്കുറിച്ച് എനിക്കു മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള രാഹുലിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഇതിനു ഏറ്റവും മികച്ച ഉദാഹരണമാണ് വിരാട് കോലി. ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും അദ്ദേഹത്തിലെ ബാറ്ററെ നമുക്ക് നഷ്ടമായില്ല. മാത്രമല്ല സ്വന്തം ബാറ്റിങ് മികവില്‍ കോലി ഒരുപാട് മല്‍സരങ്ങൡ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു. ഇതു പോലെയുള്ള രാഹുലിനെയാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

5

അതേസമയം, രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോറ്റാലും കെഎല്‍ രാഹുലിന്റെ ബാറ്റിങ് ശൈലിയെ താന്‍ വിമര്‍ശിക്കില്ലെന്നു സൗത്താഫ്രിക്കയുടെ മുന്‍ താരം ഡാരില്‍ കള്ളിനന്‍ പറഞ്ഞു. സാഹചര്യത്തിനു അനുസരിച്ചാണ് രാഹുല്‍ ബാറ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്നിങ്‌സ് നോക്കിയാല്‍ രാഹുല്‍ ബാറ്റ് ചെയ്ത രീതിയില്‍ ഒരു കുഴപ്പവുമില്ല. അദ്ദേഹം തുടക്കത്തില്‍ തന്നെ പുറത്തായിരുന്നെങ്കില്‍ അതു ഇന്ത്യയെ കുഴപ്പത്തിലാക്കുമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു ഘട്ടത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ടത് പ്രധാനമായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റാലും ഞാന്‍ രാഹുലിനെതിരേ വിരല്‍ ചൂണ്ടില്ലെന്നും കള്ളിനന്‍ കൂട്ടിച്ചേര്‍ത്തു

Story first published: Friday, January 21, 2022, 20:47 [IST]
Other articles published on Jan 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+