For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 60 വര്‍ഷത്തിനിടെ ഇതാദ്യം, വമ്പന്‍ നാണക്കേട്- ക്യാപ്റ്റന്‍സി രാഹുലിനെക്കൊണ്ടാവില്ല!

തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം തോല്‍വിയേറ്റുവാങ്ങി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെടുന്ന കെഎല്‍ രാഹുലിന് നായകനെന്ന നിലയില്‍ തുടക്കത്തില്‍ തന്നെ അടിതെറ്റിയിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം ആദ്യ രണ്ടു മല്‍സരങ്ങളിലും തോല്‍വി രുചിച്ചു കഴിഞ്ഞു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ കൈവിട്ടിരിക്കുകയാണ്. ഇനി തൂത്തുവാരലെന്ന നാണക്കേടില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ രാഹുലിനു കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തിലും പരാജയം രുചിച്ചതോടെ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡും രാഹുലിന്റെ പേരിലായിരിക്കുകയാണ്.

Ind vs Sa-കോലിയെന്ന നായകന്റെ ഇംപാക്ട് മനസ്സിലായോ? രാഹുലിന് നാണക്കേട് | Oneindia Malayalam
1

കെഎല്‍ രാഹുലിനു കീഴില്‍ ഇന്ത്യ കളിച്ച മൂന്നാമത്തെ മല്‍സരം കൂടിയായിരുന്നു സൗത്താഫ്രിക്കയുമായുള്ള മൂന്നാം ഏകദിനം. നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരേ ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റിലും ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. വിരാട് കോലിക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ ടെസ്റ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വന്‍ പരാജയവുമേറ്റുവാങ്ങി. ഇപ്പോള്‍ ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും ഇതേ മാര്‍ദിജിനില്‍ തന്നെയാണ് ഇന്ത്യ തോറ്റിരിക്കുന്നത്.

2

ഇതോടെ കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇന്ത്യന്‍ നായകനെന്ന നിലയില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട താരമായി രാഹുല്‍ മാറുകയും ചെയ്തു. നേരത്തേ മന്‍സൂര്‍അലി ഖാന്‍ പട്ടൗഡിക്കാണ് ഇത്തരമൊരു നാണക്കേട് പേറേണ്ടി വന്നത്.

3

സൗത്താഫ്രിക്കയില്‍ ഇന്ത്യയുടെ അവസാനത്തെ ആറു ഏകദിനങ്ങളെടുത്താല്‍ വിരാട് കോലിക്കു കീഴിലാണ് ടീം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അഞ്ചെണ്ണത്തിലും വിജയിച്ച ഇന്ത്യ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. 2018-19ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്നു ആറു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 5-1നു കൈക്കലാക്കിയിരുന്നു. സൗത്താഫ്രിക്കയില്‍ ഏകദിന പരമ്പര നേടിയ ഏക ഇന്ത്യന്‍ ക്യാപ്റ്റനും കോലിയാണ്.

4

പക്ഷെ കോലിക്കു കീഴിലല്ലാത്തെ അവസാനമായി കളിച്ച ആറു ഏകദിനങ്ങളിലും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. മാത്രമല്ല വിവിധ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ സൗത്താഫ്രിക്കയില്‍ കളിച്ച 30 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ ഇന്ത്യ വിജയിച്ചിട്ടുമുള്ളൂ. കോലിയെന്ന നായകന്റെ ഇംപാക്ട് എത്രത്തോളമുണ്ടെന്നാണ് ഇത് അടിവരയിടുന്നത്.

5

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോല്‍വിയറിഞ്ഞ അഞ്ചാമത്തെ നായകനായും കെഎല്‍ രാഹുല്‍ മാറി. മാത്രമല്ല മുഹമ്മദ് അസ്ഹറുദ്ദീനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ നായകനു ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. നേരത്തേ അജിത് വഡേക്കര്‍, ദിലീപ് വെങ്‌സാര്‍ക്കര്‍, കെ ശ്രീകാന്ത് എന്നിവരാണ് ആദ്യ രണ്ടു ഏകദിനങ്ങളിലും തോല്‍വി രുചിച്ച ഇന്ത്യന്‍ നായകര്‍.

6

സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആറാമത്തെ ഏകദിന പരമ്പര കൂടിയാണ് ഇത്തവണത്തേത്. ഇതില്‍ ഒരു തവണ മാത്രമേ ഇന്ത്യക്കു പരമ്പര സ്വന്തമാക്കാനായിട്ടുള്ളൂ. 2018ല്‍ വിരാട് കോലിക്കു കീഴിലായിരുന്നു ഇത്. 1992ല്‍ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിലായിരുന്നു ഇന്ത്യ കന്നി ഏകദിന പരമ്പര കളിച്ചത്. 2006ല്‍ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ നയിച്ചപ്പോഴും ഇന്ത്യക്കു പരമ്പര നഷ്ടമായി. 2011ലും 13ലും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ കളിച്ചപ്പോഴും ഇന്ത്യക്കു ഏകദിന പരമ്പര വിജയിക്കാനായില്ല. ഒടുവില്‍ കന്നെ പരമ്പരയ്ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തീര്‍ത്തത് കോലിയായിരുന്നു. ഇപ്പോള്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വീണ്ടും പരാജയ വഴിയിലേക്കു വീണിരിക്കുകയാണ്.

Story first published: Friday, January 21, 2022, 23:24 [IST]
Other articles published on Jan 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+