Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യ സൂക്ഷിച്ചോ!!! സ്പിന്‍ കെണിയൊരുക്കി സൗത്താഫ്രിക്ക, മൂന്നില്‍ രണ്ടും 'ഇന്ത്യക്കാര്‍'

കൊല്‍ക്കത്ത: ഇന്ത്യയും നിലവിലെ ഡബ്ല്യുടിസി ചാംപ്യന്മാരായ സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ തകര്‍പ്പന് പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ഇംഗ്ലണ്ടിലെ 2-2നു തളച്ച ശേഷം വെസ്റ്റ് ഇന്‍ഡീസിനെ ഗില്ലും സംഘവും 2-0നും കെട്ടുകെട്ടിച്ചു.

ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേയും ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മല്‍സരങ്ങള്‍ ഇന്ത്യയിലെ സ്ലോ, ടേണിങ് പിച്ചുകളിലായതിനാല്‍ തന്നെ മികച്ച സ്പിന്‍ നിരയുമായാണ് സൗത്താഫ്രിക്കയും എത്തിയത്. ഈ പരമ്പരയില്‍ ഇന്ത്യക്കു ശക്തമായ വെല്ലുവിളി സൃഷ്ടിച്ചേക്കാവുന്ന സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്ന നോക്കാം.

KESHAV MAHARAJ

കേശവ് മഹാരാജ്

ഇന്ത്യന്‍ വംശജന്‍ കൂടിയായ സ്റ്റാര്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവിലെ സൗത്താഫ്രിക്കന്‍ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള സ്‌പെഷ്യലിസ്റ്റ് സ്പിന്നറും അദ്ദേഹമാണ്. കഴിഞ മാസം റാവല്‍പിണ്ടിയില്‍ നടന്ന ടെസ്റ്റില്‍ പാകിസ്താനെ സൗത്താഫ്രിക്ക തകര്‍ത്തുവിട്ടപ്പോള്‍ ഹീറോയായത് കേശവായിരുന്നു. ഏഴു വിക്കറ്റുകളാണ് അദ്ദേഹം പിഴുതതത്.

60 ടെസ്റ്റുകളല്‍ കളിച്ച അനുഭവസമ്പത്ത് 35കാരനായ കേശവിനുണ്ട്. 29.20 ശരാശരിയില്‍ 212 വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി. എന്നാല്‍ ഇന്ത്യയിലെ ടെസ്റ്റുകളില്‍ കേശവിന്റെ പ്രകടനം അത്ര മികച്ചതല്ല. 85.66 ആണ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ശരാശരി. ഇത്രയും മോശം റെക്കോര്‍ഡ് മറ്റൊരു ടീമിനെതിരേയും താരത്തിനില്ല.

2024 മുതലുള്ള കേശവിന്റെ പ്രകടനമെടുത്താല്‍ കളിച്ചത് 11 ടെസ്റ്റുകളിലാണ്. 19 ഇന്നിങ്‌സുകളിലായി 21.03 ശരാശരിയില്‍ 54 വിക്കറ്റുകള്‍ കടപുഴക്കുകയും ചെയ്തു. മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. ബൗളിങില്‍ മാത്രമല്ല, ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നടത്താന്‍ കഴിയുന്ന ബാറ്ററുമാണ് കേശവ്.

സൈമണ്‍ ഹാര്‍മാര്‍

സൗത്താഫ്രിക്കന്‍ സ്പിന്‍ ആക്രമണത്തിലെ മറ്റൊരു തുറുപ്പുചീട്ടാണ് സൈമണ്‍ ഹാര്‍മര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വന്‍ വിക്കറ്റ് വേട്ടയ്ക്കു ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ദേശീയ ടീമിനൊപ്പവും മികച്ച പ്രകടനം തുടരുന്നത്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 234 മല്‍സരങ്ങളിലായി ഹാര്‍മര്‍ കൊയ്തത് 1000 വിക്കറ്റുകളാണ്.

പാകിസ്താനെതിരേ സമാപിച്ച അവസാനത്തെ രണ്ടു ടെസറ്റുകളുടെ പരമ്പരയില്‍ ഹാര്‍മര്‍ 13 വിക്കറ്റുകളെടുത്തിരുന്നു. 21.30 ശരാശരിയോടെയാണിത് പാകിസ്താനിലേതിനു സമാനമായ സാഹചര്യങ്ങളുള്ള ഇന്ത്യന്‍ പിച്ചുകളിവും അദ്ദേഹത്തിനു മികച്ച പ്രകടനം തുടരാന്‍ കഴിഞ്ഞേക്കും.

2015ലെ ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ച താരം കൂടിയാണ് ഹാര്‍മര്‍. അന്നു നാലിന്നിങ്‌സുകളിലായി 25.40 ശരാശരിയില്‍ 10 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. ഇതിനകം വെറും 12 ടെസ്റ്റുകളില്‍ മാത്രമേ ഹാര്‍മര്‍ കളിച്ചിട്ടുള്ളൂ. 52 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു.

SENURAN MIUTHUSAMY

സെനുരാന്‍ മുത്തുസാമി

സൗത്താഫ്രിക്കന്‍ ടീമിലെ ഇന്ത്യന്‍ വംശജനായ രണ്ടാമത്തെ സ്പിന്നറാണ് തമിഴ്‌നാട്ടില്‍ വേരുകളുള്ള സെനുരാന്‍ മുത്തുസാമി. കഴിഞ്ഞ പാകിസ്താന്‍ പര്യടനത്തില്‍ 31 കാരനായ താരം മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു.

രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസും സെനുരാനായിരുന്നു. 11 വിക്കറ്റുകളെടുക്കുന്നതിനൊപ്പം 100ന് മുകളില്‍ റണ്‍സും സ്‌കോര്‍ ചെയ്തതാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്.

വെറും ഏഴു ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ബൗളിങിലും ബാറ്റിങിലും തിളങ്ങാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറായി സെനുരാന്‍ മാറിക്കൊണ്ടിരിക്കുകയാണ്. 22 വിക്കറ്റുകളാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 10 ഇന്നിങ്‌സില്‍ 279 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

Story first published: Monday, November 10, 2025, 18:05 [IST]
Other articles published on Nov 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+