Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഗില്ലിനെക്കൊണ്ടാവില്ല, 3ാം നമ്പറില്‍ ഇവരിലൊരാള്‍ വേണം! അല്ലെങ്കില്‍ പണി കിട്ടും

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 208 എന്ന തകര്‍ന്ന അവസ്ഥയിലാണ് ഇന്ത്യയുള്ളത്. കെ എല്‍ രാഹുലിന്റെ (70*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡര്‍ താരങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇന്ത്യ മൂന്നാം നമ്പറില്‍ നിന്ന് ചേതേശ്വര്‍ പുജാരയെ തഴഞ്ഞിരുന്നു.

ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാളെത്തിയതോടെ മൂന്നാം നമ്പറിലേക്ക് ശുബ്മാന്‍ ഗില്‍ എത്തി. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് ഗില്‍. എന്നാല്‍ മൂന്നാം നമ്പറില്‍ ഗില്ലിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. സെഞ്ച്വൂറിയന്‍ ടെസ്റ്റില്‍ മൂന്നാം നമ്പറിലിറങ്ങിയ ഗില്‍ രണ്ട് റണ്‍സാണ് നേടിയത്. ലെഗ് സൈഡിലെത്തിയ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് ഗില്‍ പുറത്തായത്. നിര്‍ണ്ണായകമായ മൂന്നാം നമ്പറില്‍ ഗില്ലിനെ വിശ്വസിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല.

ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ട. പകരം ഇവരിലൊരാളെ ഇന്ത്യ പരിഗണിക്കണം. ഇന്ത്യക്ക് മൂന്നാം നമ്പറില്‍ പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സര്‍ഫറാസ് ഖാനാണ്. ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തുന്ന സര്‍ഫറാസിനെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ കളിപ്പിക്കാവുന്നതാണ്.

അമിത പ്രതിരോധത്തിലൂന്നി കളിക്കാത്ത താരമാണ് സര്‍ഫറാസ്. സ്ഥിരതയോടെ കളിക്കുന്ന സര്‍ഫറാസ് സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്. എന്നാല്‍ ഫിറ്റ്‌നസാണ് പ്രശ്‌നം. അമിതവണ്ണമുള്ള സര്‍ഫറാസിന് വേഗത്തില്‍ ഓടാനും പ്രയാസമാണ്. അതുകൊണ്ടാണ് ഇന്ത്യ സര്‍ഫറാസിനെ ഇതുവരെ പരിഗണിക്കാത്തത്. ഗെയിം ചെയിഞ്ചറായ താരമാണ് സര്‍ഫറാസ്. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സര്‍ഫറാസ് അര്‍ഹിക്കുന്നുണ്ട്.

karun mair

ചേതേശ്വര്‍ പുജാരയെ തിരിച്ചുവിളിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. പുജാരയെ തീര്‍ത്തും ഏഴുതിത്തള്ളാറായിട്ടില്ല. മൂന്നാം നമ്പറില്‍ പുജാരയെപ്പോലൊരു വിശ്വസ്തനായ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ആവശ്യമാണ്. ക്ഷമയോടെ ബാറ്റ് ചെയ്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരത്തെയാണ് ടീമിനാവശ്യം. വിദേശ മൈതാനങ്ങളിലടക്കം തകര്‍പ്പന്‍ റെക്കോഡാണ് പുജാരക്കുള്ളത്. ഇന്ത്യ ഒഴിവാക്കിയപ്പോള്‍ കൗണ്ടി ക്രിക്കറ്റില്‍ പോയി മികവ് കാട്ടാന്‍ പുജാരക്കായിരുന്നു.

പുജാരയെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടിയിരുന്നു. ഇനിയും അവസരം പുജാര അര്‍ഹിക്കുന്നുണ്ടെന്ന് പറയാം. മൂന്നാമത്തെ താരം കരുണ്‍ നായരാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാരണം വലിയ കരിയര്‍ നിഷേധിക്കപ്പെട്ട താരമാണ് കരുണ്‍ നായര്‍. ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയുട്ടുള്ള താരമാണ് കരുണ്‍. എന്നാല്‍ ഈ പ്രകടനത്തിന് ശേഷം വലിയ അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് കരുണുള്ളത്.

എന്നാല്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തേണ്ട പ്രതിഭയായിരുന്നു കരുണ്‍ നായര്‍. മറ്റൊരു വഴി കെ എല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയെന്നതാണ്. ഓപ്പണറായിരുന്ന രാഹുല്‍ വിക്കറ്റ് കീപ്പര്‍ ആയതോടെ ആറാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്. എന്നാല്‍ രാഹുലിനെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ശുബ്മാന്‍ ഗില്ലിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കുകയും ചെയ്യാവുന്നതാണ്. ആറാം നമ്പറില്‍ ഇന്ത്യക്ക് ശ്രേയസ് അയ്യരെ കളിപ്പിക്കാം.

മൂന്നാം നമ്പറില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കളിക്കേണ്ടതായുണ്ട്. ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ക്ഷമയുള്ള ബാറ്റ്‌സ്മാനെയാണ് മൂന്നാം നമ്പറില്‍ ആവശ്യം. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് ഈ റോള്‍ അനുയോജ്യമായിരിക്കില്ലെന്ന് നിസംശയം പറയാം.

Story first published: Wednesday, December 27, 2023, 9:19 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+