Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലിയെ എങ്ങനെ പുറത്താക്കി? ആ കെണിയില്‍ വീണു- തന്ത്രം വെളിപ്പെടുത്തി റബാഡ

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 208 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുലൊഴികെ (70*) ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ടോപ് ഓഡറിന് കാര്യമായ മികവ് കാട്ടാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. കഗിസോ റബാഡയുടെ ബൗളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്.

രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നീ ഇന്ത്യയുടെ മൂന്ന് സൂപ്പര്‍ താരങ്ങളേയും പുറത്താക്കിയത് റബാഡയാണ്. ഇപ്പോഴിതാ കോലിയെ പുറത്താക്കിയ തന്ത്രം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കഗിസോ റബാഡ. 'ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിങ് ചെയ്യുന്ന പന്തില്‍ കളിക്കുമ്പോഴെല്ലാം അവന് മിസാവുന്നു. ഞാന്‍ ആ ദൗര്‍ബല്യമാണ് നോക്കിയത്. കൃത്യമായി എഡ്ജായതില്‍ സന്തോഷം. ഇത്തരം നിമിഷങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും.

ഇന്നലെ എന്റെ ദിവസമായിരുന്നു. എന്റെ ബൗളിങ് പ്രകടനത്തില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്'- റബാഡ പറഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ റബാഡയുടെ പന്തില്‍ ബാറ്റുവെച്ച കോലി വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പന്തിന് അല്‍പ്പം ബൗണ്‍സുമുണ്ടായിരുന്നു. എന്നാല്‍ ഇത് മനസിലാക്കാന്‍ കോലിക്ക് സാധിച്ചില്ല. ഇതോടെ ക്യാച്ച് നല്‍കി കോലി പുറത്തായി. ഇന്ത്യയെ സംബന്ധിച്ചും ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചും നിര്‍ണ്ണായക വിക്കറ്റാണ് കോലിയുടേത്.

64 പന്തില്‍ 38 റണ്‍സാണ് കോലി നേടിയത്. അഞ്ച് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ശ്രേയസ് അയ്യരേയും (31) റബാഡ പുറത്താക്കി. 50 പന്തില്‍ 31 റണ്‍സാണ് ശ്രേയസ് നേടിയത്. 3 ഫോറും 1 സിക്‌സുമടക്കം നേടി മികച്ച ഫോമില്‍ ബാറ്റുചെയ്ത ശ്രേയസിനെ റബാഡ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഈ രണ്ട് വിക്കറ്റുകളുമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. രണ്ട്‌പേരും നിലയുറപ്പിച്ച് മികച്ച നിലയില്‍ കളിക്കവെയാണ് ഈ പുറത്താക്കല്‍.

kagiso rabada

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും റബാഡ പുറത്താക്കി. രോഹിത്തിന്റെ ദൗര്‍ബല്യം നന്നായി മനസിലാക്കിയ റബാഡ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് രോഹിത്തിനെ കുടുക്കിയത്. ക്ഷമ കാട്ടാതെ വലിയ ഷോട്ടിന് ശ്രമിച്ച ഇന്ത്യന്‍ നായകന്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ആദ്യ ദിനം റബാഡ നേടിയത്. 17 ഓവറില്‍ 3 മെയ്ഡനടക്കം 44 റണ്‍സ് വിട്ടുകൊടുത്താണ് റബാഡയുടെ അഞ്ച് വിക്കറ്റ് പ്രകടനം. നാന്ദ്രേ ബര്‍ഗര്‍ രണ്ടും മാര്‍ക്കോ യാന്‍സന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ലെഗ് സ്റ്റംപ് ലൈന്‍ ലക്ഷ്യംവെച്ചാണ് ദക്ഷിണാഫ്രിക്ക തന്ത്രം മെനഞ്ഞത്. കൂടുതല്‍ വിക്കറ്റുകളും നേടിയത് ഇ തന്ത്രത്തിലൂടെയാണ്. 65 പന്തുകളാണ് ലെഗ് സ്റ്റംപ് ലൈനില്‍ ദക്ഷിണാഫ്രിക്ക എറിഞ്ഞത്. 'രണ്ട് ഇടം കൈയന്‍ പേസര്‍മാരും മികച്ച ലൈനിലും ലെങ്തിലുമാണ് പന്തെറിഞ്ഞത്. നല്ല സ്വിങ് കണ്ടെത്താനും ഇവര്‍ക്കായി. ഉച്ച ഭക്ഷണത്തിന് മുമ്പ് വരെ ലെഗ് സ്ലിപ്പിനെയടക്കം ഉപയോഗിച്ചാണ് തന്ത്രം മെനഞ്ഞത്. എന്നാല്‍ അതിന് ശേഷം തന്ത്രം മാറ്റി'- റബാഡ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ സ്വാഭാവികമായ വേഗമുണ്ടാവും. കൂടാതെ എക്‌സ്ട്രാ ബൗണ്‍സും പിച്ചിലുണ്ട്. അതുകൊണ്ടുതന്നെ ബാറ്റിങ് ദുഷ്‌കരം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്ഷമകാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് എല്ലാവരും ശ്രമിച്ചത്. അതാണ് തിരിച്ചടിയായത്. ചേതേശ്വര്‍ പുജാരയെപ്പോലെ ക്രീസില്‍ പിടിച്ചുനിന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന താരത്തെ ഇന്ത്യ മിസ് ചെയ്തുവെന്നതാണ് വസ്തുത.

രണ്ടാം ദിനം കെ എല്‍ രാഹുലിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. രാഹുല്‍ മികവ് തുടരുകയും സ്‌കോര്‍ 300 പിന്നിടുകയും ചെയ്താല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പൊരുതാന്‍ സാധിച്ചേക്കും. ഇതോടെ പോരാട്ടം കടുക്കുകയും ചെയ്യും.

Story first published: Wednesday, December 27, 2023, 10:58 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+