Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വമ്പന്‍ നാഴികക്കല്ലുമായി റബാഡ, എലൈറ്റ് ക്ലബ്ബില്‍

kagiso rabada 1

കട്ടക്ക്: ഇന്ത്യയുമായുള്ള രണ്ടാം ടി20 പോരാട്ടത്തില്‍ വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡ. ടി20 ഫോര്‍മാറ്റില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലാണ് താരം പൂര്‍ത്തിയാക്കിയത്. യുവ ഓ്പ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് അദ്ദേഹത്തിന്റെ 50ാമത്തെ ഇരയായത്. ടി20യില്‍ 50 വിക്കറ്റ് ക്ലബ്ബില്‍ അംഗമായ നാലാമത്തെ സൗത്താഫ്രിക്കന്‍ താരമാണ് റബാഡ. മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 64 വിക്കറ്റുകളോടെയാണ് അദ്ദഹം തലപ്പത്തു നില്‍ക്കുന്നത്. രണ്ടാംംസ്ഥാനത്തു മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. 61 വിക്കറ്റുകളാണ് സമ്പാദ്യം. മൂന്നാമതുള്ളത് നിലവില്‍ ടീമിന്റെ ഭാഗമായ സ്പിന്നര്‍ തബ്രെയ്‌സ് ഷാംസിയാണ്. 57 വിക്കറ്റുകള്‍ അദ്ദഹേത്തിന്റെ പേരിലുണ്ട്.

സൗത്താഫ്രിക്കയ്ക്കായി അതിവേഗം 50 വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് റബാഡ. 42 മല്‍സരങ്ങളാണ് ഇതിനായി അദ്ദേഹത്തിനു വേണ്ടിവന്നത്. ദേശീയ ടീമിനായി മൂന്നു ഫോര്‍മാറ്റുകളിലും 50 വിക്കറ്റ് നേട്ടം കുറിച്ച മൂന്നാമത്തെ താരമായും റബാഡ മാറിയിരിക്കുകയാണ്. ഡെയ്ല്‍ സ്റ്റെയ്ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ റുതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി റബാഡ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ലൂസ് ഡ്രൈവിന് റുതുരാജ് ശ്രമിക്കുകയായിരുന്നു. പക്ഷെ ബോള്‍ നേരെ പോയിന്റില്‍ ഫീല്‍ഡ് ചെയ്ത കേശവ് മഹാരാജിന്റെ കൈകളിലേക്കാണ് വന്നത്.

kagiso rabada 2

ഇന്ത്യക്കു ബാറ്റിങ്

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിനു ടോസ് നഷ്ടമാവുകയായിരുന്നു. ടോസ് നേടിയ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സൗത്താഫ്രിക്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ക്വിന്റണ്‍ ഡികോക്കിനു വിശ്രമം നല്‍കിയ അവര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനു പകരം റീസ ഹെന്‍ഡ്രിക്‌സിനെയും കളിപ്പിച്ചു. ആദ്യ ടി20യില്‍ അരങ്ങേറിയ താരമാണ് സ്റ്റബ്‌സ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ടെംബ ബവുമ (ക്യാപ്റ്റന്‍), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), വെയ്ന്‍ പാര്‍നല്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെസ് ഷാംസി.

Story first published: Sunday, June 12, 2022, 19:46 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+