റാഞ്ചി: ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. സൗത്താഫ്രിക്കയുമായുള്ള ഏകദിനത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ടീം കോമ്പിനേഷനില്‍ വലിയ മണ്ടത്തരമാണ് കാണിച്ചതെന്നും അദ്ദേഹം ആഞ്ഞടിക്കുന്നു.
മല്‍സസരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയയിരുന്നു ശ്രീകാന്ത്. 17 റണ്‍സിന്റെ ത്രില്ലിങ് ജയമാണ്. റാഞ്ചിയില്‍ ഇന്ത്യ സ്വന്തമാക്കിയത്. 350 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ അവരും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. എന്നാല്‍ 332 റണ്‍സില്‍ സൗത്താഫ്രിക്കയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

ഗംഭീര്‍ വലുത്തിയ അബദ്ധം
ആദ്യ ഏകദിനത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ അഞ്ചാം നമ്പറിലേക്കു കൊണ്ടു വന്നതിനു ശേഷം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ആറിലേക്കു മാറ്റിയകോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനത്തെയാണ് കെ ശ്രീകാന്ത് ചോദ്യം ചെയ്തിരിക്കുന്നത്.
വാഷിങ്ടണ്‍ സുന്ദര്‍ എന്തുകൊണ്ടാണ് കെഎല്‍ രാഹുലിനേക്കാള്‍ മുമ്പ് ബാറ്റിങിനായി എത്തിയതെന്നു എനിക്കറിയില്ല. ബാറ്റിങില്‍ കൂടുതല്‍ മുകളിലേക്കാണ് രാഹുല്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യക്കു നല്ലതും അതു തന്നെയാണ്.
അഞ്ചില്‍ താഴെ രാഹുല്‍ ഒരിക്കലും ബാറ്റ് ചെയ്യാന്‍ പാടില്ല. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ്് ട്രോഫിയില്‍ അദ്ദേഹത്തെ അഞ്ചില്‍ നിന്നും ആറിലേക്കു ഇറക്കിയ നീക്കം വിജയമായിരുന്നുവെന്നതു ശരിയാണ്.
പക്ഷെ ഇതൊരു ശീലമാക്കി മാറ്റുന്നതിനോടു എനിക്കു യോജിപ്പില്ല. നാലാം നമ്പറിലോ, അഞ്ചാമനോ ആയിത്തന്നെ രാഹുല്‍ കളിക്കണം. അഞ്ചാം നമ്പറില്‍ ഇറക്കുന്നതിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ ഫിനിഷറാക്കാവുന്നതാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ക്ലാസി റോള്‍സ് റോയ്‌സാണ് രാഹുലാണ്. അദ്ദേഹമില്ലാതെ ഇന്ത്യക്കു അതു സാധിക്കില്ല. വളരെ അനായാസമായിട്ടാണ് ആറാമനായെത്തി രാഹുല്‍ 60 റണ്‍സ് നേടിയത്. നാന്ദ്രെ ബര്‍ഗറുടെ ആ ബോളില്‍ സിക്‌സറടിച്ച ശേഷം അദ്ദേഹത്തെ തടയുക അസാധ്യമായിരുന്നു.
പക്ഷെ എന്തുതൊണ്ടാണ് രാഹുല്‍ ആറാമനായി ബാറ്റ് ചെയ്യുന്നതെന്നു എനിക്കു മനസ്സിലായിട്ടില്ല. നാലിലോ, ഞ്ചിലോ തന്നെ അദ്ദേഹം കളിക്കണം. ഇപ്പോഴത്തെ ഈ നീക്കത്തിനു പിന്നിലെ ലോജിക്ക് മനസ്സിലാവുന്നില്ലെന്നും ശ്രീകാന്ത് തുറന്നടിക്കുന്നു.
ഈ വര്‍ഷം കളിച്ചിട്ടുള്ള ഏകദിനങ്ങളെടുത്താല്‍ രാഹുല്‍ ഭൂരിഭാഗവും കളിച്ചിട്ടുള്ളത് ആറാമനായിട്ടാണ്. 10 മല്‍സരങ്ങളില്‍ ഒമ്പതിലും അദ്ദേഹം ഈ പൊസിഷനിലായിരുന്നു. ഭൂരിഭാഗം ഇന്നിങ്‌സുകളിലും രാഹുല്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു.

രാഹുല്‍-ജഡ്ഡു കൂട്ടുകെട്ട്
സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ നിര്‍ണായകമായി മാറിയത് കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും തമ്മിലുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. 43 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സായിരുന്നു. എന്നാല്‍ രാഹുല്‍-ജഡേജ സഖ്യം 36 ബോളില്‍ നേടിയ 65 റണ്‍സ് ടീം ടോട്ടല്‍ 349 വരെയെത്തിക്കുകയായിരുന്നു.
റാഞ്ചിയില്‍ രവീന്ദ്ര ജഡേജ 17 ബോളില്‍ നേടിയ 29 റണ്‍സ് ആരും ശ്രദ്ധിച്ചില്ല. അവന്‍ യഥാര്‍ഥത്തില്‍ വേറെ ലെവലിലുള്ള ബാറ്റിങാണ് കാഴ്ചവച്ചത്. കെഎല്‍ രാഹുല്‍-ജഡേജ കൂട്ടുകെട്ട് ഗംഭീരമായിരുന്നു. പക്ഷെ അതു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല.
ഈ കൂട്ടുകെട്ടായിരുന്നു നിര്‍ണായകം. രണ്ടു പേരും സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ നന്നായി പ്രഹരിച്ച് റണ്ണെടുക്കുകയും ചെയ്തു. ഇവരുടെ ഈ ഇന്നിങ്‌സുണ്ടാക്കിയ ഇംപാക്ട് ആരും കണ്ടില്ല. കാരണം വിരാട് കോലിയുടെ ഗംഭീര ഇന്നിങ്‌സില്‍ എല്ലാം മുങ്ങിപ്പോവുകയായിരുന്നു. ഒരു ശബ്ദവുമുണ്ടാക്കാതെ രാഹുലും ജഡേജയും പേരും നിശബ്ധമായി അവരുടെ ജോലിയും ചെയ്തുവെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.