Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സംശയം അവന്റെ കാര്യത്തില്‍ മാത്രം!! ടെസ്റ്റ് 11ല്‍ ആരൊക്കെ? പാര്‍ഥീവ് പറയും

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവുകയാണ്. ടെസ്റ്റിലെ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഓസീസുമായി രണ്ടു മല്‍സരങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടുക. ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്കന്‍ ടീം ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരാണ്. അതുകൊണ്ടു തന്നെ തീപാറുന്ന പോരാട്ടം പരമ്പരയില്‍ ഉറപ്പിക്കുകയും ചെയ്യാം.

ഈ ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യ നന്നായി തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ 2-2നു തളച്ച ശേഷം വെസ്റ്റ് ഇന്‍ഡീസിനെ 2-0നു തൂത്തുവാരുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ഥീവ് പട്ടേല്‍.

NITISH KUMAR REDDY

ഒരു സംശയം മാത്രം

ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ കുറിച്ച് ഒരാളുടെ കാര്യത്തില്‍ മാത്രമേ തനിക്കു സംശയമുമുള്ളൂവെന്നാണ് പാര്‍ഥീവ് പട്ടേല്‍ പറയുന്നത്. ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മുന്‍നിര സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് പാര്‍ഥീവ് തിരഞ്ഞെടുത്തത്.

ഓപ്പണിങില്‍ യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും തന്നെയായിരിക്കും പതിവുപോലെ കളിക്കുക. മൂന്നാം നമ്പറില്‍സായ് സുദര്‍ശനും നാലാമനായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമുണ്ടാവും. അതിനു ശേഷം അഞ്ചാ നമ്പറില്‍ ബാറ്റ് ചെയ്യുക വൈസ് ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ്.

പക്ഷെ ആറാം നമ്പര്‍ അല്‍പ്പം കുഴപ്പിക്കുന്നതാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏക ചോദ്യവും അതായിരിക്കും. ആറാമനായി ആരെ ഇറക്കും? നിതീഷ് കുമാര്‍ റെഡ്ഡി വേണോ, അല്ലെങ്കില്‍ ധ്രുവ് ജുറേലിനെ കളിപ്പിക്കണമോയെന്നതായിരിക്കും പ്രധാന സംശയം.

കൊല്‍ക്കത്തയിലെ അടുത്ത ടെസ്റ്റ് അല്‍പ്പം നേരത്തേയാരംഭിക്കും. അതുകൊണ്ടു തന്നെ നിതീഷ് കുമാര്‍ റെഡ്ഡിക്കു മൂന്നാം സീമറുടെ റോളില്‍ കളിക്കാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ രണ്ടു സീമര്‍മാര്‍ക്കൊപ്പം നിതീഷിനെയും ഇന്ത്യക്കു ഉപയോഗിക്കാം. രണ്ടാമിമിന്നിങ്‌സില്‍ മൂന്നു സ്പിന്നര്‍മാര്‍ ടീമിനു മുതല്‍ക്കൂട്ടാവകും ചെയ്യും.

ആറാംനമ്പറില്‍ ആരെന്നു തീരുമാനിച്ചാല്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ സംശയങ്ങളില്ല. ഏഴാമനായി രവീന്ദ്ര ജഡേജയുടെ ഊഴമായിരിക്കും. എട്ടാം നമ്പറിസല്‍ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍ൗണ്ടറായ വാഷിങ്ടണ്‍ സുന്ദറും കളിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവാകും ഒമ്പതാമന്‍. പേസ് നിരയിലുണ്ടാവുക മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാവുമെന്നും പട്ടേല്‍ വിശദമാക്കി.

DHRUV JUREL

ജുറേലിനെ പ്രശംസിച്ചു

ഇന്ത്യക്കു വേണ്ടി മാത്രമല്ല ലിസ്റ്റ് എയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമെല്ലാം ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടതുന്ന ധ്രുവ് ജുറേലിനെ പാര്‍ഥീവ് പട്ടേല്‍ പ്രശംസിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മാത്രമല്ല, ഏതു ടീമിനെതിരേയും ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാലും ധ്രുവ് ജുറേല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ആദ്യ ടെസ്റ്റില്‍ എങ്ങനെുള്ള കോമ്പിനേഷനെയാണ് ഇന്ത്യ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതാണ് ചോദ്യം.

ഒരു ഓള്‍റൗണ്ടറെയാണ് ഇന്ത്യക്കു ഇലവനില്‍ വേണ്ടതെങ്കില്‍ ജുറേലിനു അവസരം കിട്ടില്ല. പക്ഷെ ഒരു അംഗീകൃത ബാറ്ററെയാണ് ടീമില്‍ ആവശ്യമെങ്കില്‍ ജുറേലിനു തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ വരാം.

ടീം മാനേജ്‌മെന്റ് ഇതിനകം തന്നെ ആ ചതരത്തിലുള്ള ആത്മവിശ്വാസവും അദ്ദേഹത്തില്‍ കാണിച്ചും കഴിഞ്ഞു. പെര്‍ത്തില്‍ വെരും ബാറ്ററായാണ് ജുറേല്‍ കളിച്ചത്. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചെങ്കിലും അതിനു ശേഷം അദ്ദേഹത്തിനു അവസരം കിട്ടിയില്ല.

ഒന്നാം ടെസ്റ്റിനുള്ള പാര്‍ഥീവിന്റെ ഇന്ത്യന്‍ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ / നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Sunday, November 9, 2025, 11:03 [IST]
Other articles published on Nov 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+