For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വാഷിങ്ടണ്‍ പിന്‍മാറി, ഇന്ത്യന്‍ ഏകദിന ടീമിലേക്ക് രണ്ടു പേര്‍ കൂടി

ജയന്തും സെയ്‌നിയുമാണ് ടീമിലെത്തിയത്

1

സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ പിന്‍മാറി. ബെംഗളൂരുവിലെ ക്യാംപില്‍ വച്ച് താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏകദിന പരമ്പരയില്‍ നിന്നും പിന്‍മാറിയത്. ഇതിനു പിന്നാലെ രണ്ടു താരങ്ങളെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കു ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയന്ത് യാദവ്, നവദീപ് സെയ്‌നി എന്നിവരാണ് പുതുതായി ഏകദിന ടീമിനോടൊപ്പം ചേരുന്നത്. ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഇന്നായിരുന്നു സുന്ദര്‍ കേപ്ടൗണിലേക്കു യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് അപ്രതീക്ഷിത വില്ലനായതോടെ താരത്തിനു യാത്ര റദ്ദാക്കേണ്ടി വരികയായിരുന്നു. സുന്ദറിന്റെ പകരക്കാരനായാണ് ജയന്ത് യാദവിനെ ടീമിലെടുത്തിരിക്കുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗയാണ് യാദവ്. പക്ഷെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു ഏകദിന പരമ്പരയില്‍ കളിക്കാനാവുമോയെന്നകാര്യം സംശയമാണ്. ഇപ്പോള്‍ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുന്നില്ല. സിറാജിന്റെ ബാക്കപ്പായാണ് ഏകദിന പരമ്പരയില്‍ സെയ്‌നിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2

കഴിഞ്ഞ 10 മാസത്തോളമായി വാഷിങ്ടണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. 2021 മാര്‍ച്ചിലാണ് താരം അവസാാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പരിക്കുകള്‍ കാരണം വാഷിങ്ടണിന് പിന്നീട് വലിയ ബ്രേക്ക് വേണ്ടി വരികയായിരുന്നു. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനു വേണ്ടി കളിച്ചുകൊണ്ടാണ് താരം ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ വാഷിങ്ടണിനു സാധിച്ചിരുന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഇതാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വാഷിങ്ടണിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സെയ്‌നി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോഴായിരുന്നു ഇത്. രാഹുല്‍ ദ്രാവിഡ് ടീമിന്റെ താല്‍ക്കാലിക കോച്ചായി ഈ പര്യടനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തികുന്നു. വിരാട് കോലിക്കു കീഴിലുള്ള പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നിനാലാണ് ലങ്കയിലേക്കു മറ്റൊരു സംഘത്തെ ഇന്ത്യ അയച്ചത്. ജയന്ത് യാദവിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കു വേണ്ടി ഒരേയൊരു ഏകദിനത്തില്‍ മാത്രമേ അദ്ദേഹം നേരത്തേ കളിച്ചിട്ടുള്ളൂ. 2016ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്.

3

കെഎല്‍ രാഹുലാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരുന്നു നേരത്തേ നായകനാവേണ്ടിയിരുന്നത്. എന്നാല്‍ ഫിറ്റ്്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. ഈ കാരണത്താലാണ് രാഹുലിനു നായകനായി നറുക്ക് വീണത്. പേസര്‍ ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഈ മാസം 19നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. പാളിലെ ബോളന്റ് പാര്‍ക്കിലാണ് ആദ്യ മല്‍സരം. രണ്ടാം ഏകദിനവും ഇതേ വേദിയില്‍ തന്നെ 21ന് നടക്കും. 23ന് കേപ്ടൗണിലാണ് മൂന്നാമത്തെയും അവസാനത്തെയും മല്‍സരം.

ഇന്ത്യന്‍ ഏകദിന ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവദീപ് സെയ്നി.

Story first published: Wednesday, January 12, 2022, 18:38 [IST]
Other articles published on Jan 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+